മാസങ്ങള്‍ക്ക് മുന്‍പ് അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയ്ക്കും ഭാര്യയും നടിയുമായ മേഘ്ന രാജിനും ആണ്‍കുഞ്ഞ് പിറന്നു. കന്നഡ മാധ്യമങ്ങളിലൂടെ സന്തോഷ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ജ്യേഷ്ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജന്‍ ധ്രുവിന്റെ ചിത്രമാണ് ആരാധകര്‍ നെഞ്ചേറ്റിയിരിക്കുന്നത്.
ചിരുവിന്റെ അകാല മരണം നല്‍കിയ കടുത്ത വേദനയിലും ചിരുവിനെ കുഞ്ഞിനെ വരവേല്‍ക്കാന്‍ വലിയ ആഘോഷങ്ങളാണ് സര്‍ജ കുടുംബം ഒരുക്കിയിരിക്കുന്നത്. ചിരുവിന്റെ വേര്‍പാടില്‍ നിന്നും ഇപ്പോഴും മുക്തനായിട്ടില്ലെങ്കിലും ചിരുവിന്റെ അസാന്നിധ്യത്തില്‍ മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നല്‍കി സഹോദരന്‍ ധ്രുവ ഒപ്പമുണ്ട്.
മേഘനയുടെ ബേബി ഷവര്‍ ചടങ്ങുകള്‍ വലിയ ആഘോഷമായാണ് സര്‍ജ കുടുംബം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.