ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 24, 25 (ശനി, ഞായര്‍) എന്നീ തീയതികളില്‍ "മാപ്പ് ബിഗ് ബാഷ്' എന്ന പേരില്‍ ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ന്യൂജേഴ്സിയിലെ പ്രശസ്തമായ മില്‍സ് ക്രീക്ക് പാര്‍ക്കില്‍ വച്ച് നടത്തുന്ന (Mills Creek Park, 300 Beverly Rancocas Road, Willingboro, NJ 08046) ഈ ടൂര്‍ണമെന്റില്‍ ബക്സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മാത്യു വെയ്ന്ട്രുബ് മുഖ്യാഥിതി ആയിരിക്കും.
മത്സരവിജയികള്‍ക്ക് ഒന്നാം സമ്മാനമായി 600 ഡോളര്‍ കാഷ് പ്രൈസും, റണ്ണര്‍ അപ്പിന് 300 ഡോളര്‍ കാഷ് പ്രൈസും ചടങ്ങില്‍ വച്ച് നല്‍കുന്നതാണ്. കൂടാതെ മാന്‍ ഓഫ് ദി സീരീസ്, ബെസ്റ്റ് ബാറ്റ്സ്മാന്, ബെസ്റ്റ് ഫീല്‍ഡര്‍ എന്നിവരെയും തിരഞ്ഞെടുത്ത് പ്രത്യേക പുരസ്ക്കാരങ്ങള്‍ തദവസരത്തില്‍ നല്‍കും.
ഓരോ ടീമും 10 ഓവര്‍ വീതം കളിക്കുന്ന മത്സരത്തില്‍ 9 കളിക്കാര്‍ വീതമായിരിക്കും ഉണ്ടായിരിക്കുക. ഹാര്‍ഡ് ടെന്നീസ് ബോള്‍ ഉപയോഗിച്ച് കളിക്കുന്ന ഈ മത്സരത്തില്‍ മൊത്തം 8 ടീമുകളാണ് മാറ്റുരക്കുന്നത്. പ്രഫഷണല്‍ ക്രിക്കറ്റ് അംബയറിംഗ് ലൈസന്‍സുള്ള അംബയര്‍മാരായിരിക്കും മത്സരങ്ങള്‍ ആദ്യാവസാനംവരെ സസൂഷ്മം നിയന്ത്രിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പരിപാടിയിലുടനീളം വളരെ കര്‍ശനമായി പാലിക്കുമെന്ന് ടൂര്‍ണമെന്റ് കോര്ഡിനേറ്റേഴ്സ്മാരായ സുനില്‍ ജോണ്‍, ഗിഫ്റ്റ്സണ്‍ ജോര്‍ജ് എന്നിവര്‍ വ്യക്തമാക്കി.
ഒന്നാം സമ്മാനം സ്പോണ്സര് ചെയ്തിരിക്കുന്നത് ഫോമാ പ്രസിഡന്റ് അനിയന് ജോര്‍ജ്ജ് ആണ്. രണ്ടാം സമ്മാനം സ്പോണ്സര് ചെയ്തിരിക്കുന്നത് ഈ അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞ സുബ്രമണ്യ ആലങ്കാട്ടിന്റെ നാമധേയത്തിലുള്ളതാണ്.
മണിലാല്‍ മത്തായി, അഡ്വക്കേറ്റ് ജോസ് കുന്നേല്‍, ജോണ്‍സി ജോസഫ്, ഡെന്നിസ് ജേക്കബ്, സജീവ് ശങ്കരത്തില്‍, കാശ്മീര്‍ ഗാര്ഡന്, ഷിനു ജോസഫ്, ഇഏഎ ഇന്‍ഷുറന്‍സ്, DASCASE, കുട്ടനാട് ഗ്രോസറി, മല്ലു കഫെ, ഓള്‍സ്റ്റേറ്റ് ഇന്‍ഷുറന്‍സ്, ദിലീപ് വര്‍ഗീസ്, ബിനു ജോസഫ്, ശ്രീജിത്ത് കോമാത്ത്, ചെറിയാന് കോശി, സജു ലെന്സ്മാന് എന്നിവരാണ് മറ്റ് സ്പോണ്‍സര്‍മാര്‍.
ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഫിലാഡല്‍ഫിയ എന്നീ സ്റ്റേറ്റുകളില്‍ നിന്നുള്ള പ്രമുഖ ടീമുകള്‍ ഉള്‍പ്പെടെ 8 മലയാളി ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ ക്രിക്കറ്റ് കായിക മത്സര മാമാങ്കത്തിന് സാക്ഷ്യം വഹിക്കുവാന്‍ മാപ്പ് കുടുംബാംഗങ്ങളോടൊപ്പം, ഫോമാ പ്രസിഡന്റ് അനിയന് ജോര്‍ജ്ജും മറ്റ് സംഘടനാ നേതാക്കന്മാരും, കായിക പ്രേമികളുടെ നിരയും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് അണിനിരക്കും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് ചടങ്ങുകള്‍ ആരംഭിക്കുക .
ഈ വാശിയേറിയ ടൂര്‍ണ്ണമെന്റിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ടൂര്‍ണമെന്റ് കോര്‍ഡിനേറ്റേഴ്സായ സുനില്‍ ജോണ്‍, ഗിഫ്റ്റ്സണ്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ശാലു പുന്നൂസ് (പ്രസിഡന്റ്): 203 482 9123, ബിനു ജോസഫ് (സെക്രട്ടറി): 267 235 4345, ശ്രീജിത്ത് കോമാത്ത് (ട്രഷറാര്‍ : 636 542 2071, സുനില്‍ ജോണ്‍ (ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍): 215 397 5905 , ഗിഫ്റ്റണ്‍ ജോര്‍ജ് (കോര്‍ഡിനേറ്റര്‍): 215 519 3928, കൊച്ചുമോന് വയലത്ത് (യൂത്ത് കോര്‍ഡിനേറ്റര്‍): 215 421 9250, ജെയിംസ് ഡാനിയേല്‍ (സ്പോര്‍ട്ട്സ് കോര്‍ഡിനേറ്റര്‍): 215 500 5728 , രാജു ശങ്കരത്തില്‍ (പി.ആര്.ഓ): 215 681 9852.
വാര്‍ത്ത തയാറാക്കി അയച്ചത്: രാജു ശങ്കരത്തില്‍ .