2020 തിരഞ്ഞെടുപ്പിന്റെ അവസാന പാദത്തില്‍ നിന്നുകൊണ്ട് അമേരിക്കന്‍ മലയാളി ഈ തിരഞ്ഞെടുപ്പിനെ എങ്ങനെ നോക്കി കാണുന്നു വിലയിരുത്തുന്നു എന്നതിന് ഒരു അന്വേഷണം വാല്‍കണ്ണാടിയിലൂടെ.
മിക്കവാറും എല്ലാവരും അവരുടെ രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോളും
ഭാവിയെക്കുറിച്ചുള്ള നമ്മുടെ ആശങ്കകള്‍ മുഖ്യധാര പ്രവര്‍ത്തകരില്‍ നിന്നും
നേരിട്ട് കേള്‍ക്കുക. കേള്‍ക്കാത്ത, അറിയാത്ത ചില രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുടെ പൊരുളുകള്‍ തേടി ഒരു ഹൃസ്വ അന്വേഷണം.
ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചു വിര്‍ജീനിയ സ്റ്റേറ്റ് സെന്‍ട്രല്‍ കമ്മറ്റീ മെമ്പര്‍ വിന്‍സന്‍ സേവിയര്‍ പാലത്തിങ്കല്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിച്ചു ഫ്ലോറിഡ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി ആന്‍ഡ്രൂ ചെറിയാനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.
കോരസണ്‍ വര്‍ഗീസ് നയിക്കുന്ന പ്രവാസി വാല്‍ക്കണ്ണാടി നിര്‍മ്മിക്കുന്നത് നടനും സംവിധായകനും, ടി വി അവതാരകനും, ന്യൂ യോര്‍ക്കിലെ കലാവേദി യുടെ സൂത്രധാരനുമായ സിബി ഡേവിഡ് ആണ്.
പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേക്ഷര്‍ക്കായി തത്സമയ സംപ്രേക്ഷണം കൂടാതെ, ഫേസ്ബുക് ലൈവും, ഓണ്‍ലൈന്‍ സ്ട്രീമിംഗ് സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു. ഓണ്‍ലൈന്‍ ആയി www.pravasichannel.com, കൂടാതെ 'ഈമലയാളി' www.emalayalee.com വെബ്സൈറ്റില്‍ കൂടിയും, ചൈത്രം ടി വി, വേള്‍ഡ് ബി ബി ടി വി എന്നീ സംവിധാനങ്ങളില്‍ കൂടിയും ഇനി മുതല്‍ പ്രവാസി ചാനല്‍ തത്സമയം 24 മണിക്കൂറും കാണാവുന്നതാണ്.