റ്റാമ്പാ (ഫ്ളോറിഡ): പ്രശസ്തമായ അന്താരാഷ്ട്ര മലയാളി കൂട്ടായ്മ ഓവര്സീസ റസിഡന്റ് മലയാളി അസ്സോസിയേഷന് (ORMA), റ്റാമ്പാ ഫ്ളോറിഡ ചാപ്റ്ററിന്റെ ഗാന്ധിജയന്തി ആഘോഷങ്ങള്‍ ഒക്ടോബര്‍ 10, 2020 ശനിയാഴ്ച നടന്നു .
"എന്റെ ജീവിതംആണ് എന്റെ സന്ദേശം. സത്യം എന്നാല്‍ ഈശ്വരനാണ് . സത്യം എന്ന ഈശ്വരനെ നാം മുറുകെ പിടിക്കണം. എന്നാല്‍ ഞാന്‍ ഈശ്വരനെ കണ്ടിട്ടില്ല . തേടിക്കൊണ്ടേയിരിക്കുന്നു. ആ അന്വേഷണത്തില്‍ എന്റെ ജീവന് ബലി നല്കാന് പോലും ഞാന്‍ തയ്യാറാണ്" എന്ന രാഷ്ട്രപിതാവിന്റെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് , കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സൂം മീറ്റിങ്ങിലൂടെ നടന്ന ആഘോഷം ORMA പ്രവര്‍ത്തകര്‍ക്ക് ഒരു വേറിട്ട അനുഭവമായി . 2020 21 ലേക്കുള്ള പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനവും ഇതോടനുബന്ധിച്ച് നടത്തപ്പെട്ടു.
ചാപ്റ്റര്‍ പ്രസിഡന്റ് ജോമോന് പുത്തന്‍പുരക്കല്‍, സെക്രട്ടറി ബിനു മാമ്പിള്ളി, ട്രഷറര്‍ മൈക്കിള്‍ ഏബ്രഹാം, റോയ് മാത്യു, ബേബി ജോസഫ്, ബേബി സെബാസ്റ്റ്യന്‍, ആന്റോച്ചന് ചാവറ, രാജ് മാത്യു , ജോസ് വറീത്, ബാബു ചീയേഴത്ത്, നിമ്മി ബാബു എന്നിവരുടെ സജീവ സാന്നിധ്യം ആഘോഷത്തിന് നിറംപകര്‍ന്നു .
ഓര്‍മ്മയുടെ അന്തര്‍ദേശീയ അധ്യക്ഷന്‍ റവ. ഫിലിപ് മോടയില്‍ , സെക്രട്ടറി റോഷിന് പ്ലാമൂട്ടില്‍, ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന് എന്നിവരും മറ്റ് ഭാരവാഹികളും കൂടാതെ ഓര്‍മ്മയുടെ വിവിധ ചാപ്റ്ററുകളില്‍ നിന്നുള്ളവരും ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക് www.ormaglobal.com സന്ദര്‍ശിക്കുക.