നാലുചുഴലവും സൗരഭ്യം പരത്തും
ആയിരമിതളുള്ളതാമരപ്പൂവുപോല്‍
പാലൊളി ചന്ദ്രികയില്‍പുഞ്ചിരിതൂകി
മുക്കുത്തിയിട്ടൊരുമുഗ്ദ്ധാംഗിയിരിക്കുന്നു.
മിന്നാമിനുങ്ങുപോല്‍നക്ഷത്രങ്ങള്‍
ആകാശനീലിമയില്‍ ജ്വലിക്കും പോല്‍
തിളങ്ങിയവളുടെ സുന്ദരമാം മുഖാംബുജം
എന്‍ മനസ്സിലുണര്‍ന്നു കാമഭാവനകള്‍.
സ്വപ്നത്തിലായാലും ഉണര്‍വ്വിലായാലും
അപ്‌സരസ്സിന്‍പൂമേനിതഴുകിത്തഴുകി
സംഭോഗത്തിലാമഗ്നനാകുമ്പോള്‍
ഉണ്ടാകും സുഖമവര്‍ണ്ണനീയം.
ലൈഗികപൂരണത്തിനായ്‌സ്വപ്നം
പിന്നെ വിവാഹജീവിതവും കുടുംബവും
പ്രാരബ്ധമെന്ന ചിന്തയില്‍മുഴുകുന്നവന്‍
വൈകല്യത്തിന്‍മൂര്‍ത്തീഭാവംന്യൂനം.
വ്യക്തിക്കുണ്ടാകുമനുഭവമൊക്കെയും
സ്വയംകൃതമെന്നപോലെയാക്കി
അന്യമായൊരുവസ്തുവെന്നപോല്‍
അനുഭവിച്ചാസ്വദിക്കുന്നതുസ്വപ്നം.
സംസ്കാരങ്ങള്‍വ്യത്യസ്ഥമാകവെ
വ്യത്യസ്ഥമാകുമവരുടെ സ്വപ്നങ്ങളും
മാംസം കഴിക്കുന്നവന്‍സ്വപ്നവും
ഗായത്രിചൊല്ലുന്നവന്‍സ്വപ്നവും
എസ്കിമോയുടെ സ്വപ്നവും ഭിന്നം.
സുഖദായകമാം സ്വപ്നത്തിനായ്
കൊതിപൂണ്ടുറങ്ങുന്നമനുഷ്യന്‍
കാണുന്നതോ ചിലപ്പോള്‍
പരിഭ്രാന്തരാക്കും പേടിസ്വപ്നങ്ങള്‍.
ബൈബിള്‍, ഗീത, ഉപനിഷത്തുകളിവയുടെ
പഠനത്തില്‍നിന്നുണ്ടാകും സ്വച്ഛതയില്‍
പേടിപ്പിക്കും സ്വപ്നത്തിന്‍നിന്നും
വിമുക്തമാക്കാന്‍കഴിയും മനസ്സിനെ.