കോവിഡു വന്നുനിറഞ്ഞു എങ്ങും
കാലന് പാഞ്ഞു നടന്നു എങ്ങും!
വാക്സീനിപ്പമിറങ്ങും,എന്നൊരു
വാഗ്ദാനം കേട്ടുമടുത്തു ജനങ്ങള്‍!
കോവിഡു..........
മാസ്ക്കു ധരിച്ചു നടന്നവര്‍,ബാറില്‍
വിസ്ക്കിയടിച്ചു പൂസായപ്പോള്‍
മാസ്ക്കുകള്‍ ഊരിറെഞ്ഞു വിലസി
മദ്യത്തിന് മാസ്മര ശക്തിയില്‍!
കോവിഡു.....
ലോക്ഡൗണ്‍ വന്നു,കോറന്റീനിന്
ലോക്കപ്പിലടഞ്ഞ ജനങ്ങള്‍
വീട്ടിലിരുന്നു മടുത്തു,ബോറടി മാറാന്‍
കടിപിടി കൂടി പരസപരമെങ്ങും
കോവിഡു......
പള്ളീല് മാസ്ക്, സ്കൂളില്‍ മാസ്ക്
പലതര മാസ്ക്കുകള്‍ വിറ്റു കടകളില്‍
പുലിയുടെ മാസ്ക്ക് ധരിച്ചവരെങ്ങും
പുലിവാലു പിടിച്ചു നടന്നു കറങ്ങി
കോവിഡു..........
വാക്സിന് വന്നു ഫലപ്രദമായാല്‍
കപ്പലിലൊന്നു ചുറ്റിതിരിയാം
പഴയസുഖത്തില്,ആകാശത്തില്‍
ബിസനസ് ക്ലാസിലൊന്നു കറങ്ങാം
കോവിഡു.........
കണ്‍വന്‍ഷനുകളില്‍ മിന്നിയടിക്കാം
ഫൈവ് സ്റ്റാറുകളിലിരുന്നു
വെള്ളമടിച്ച് രസിച്ച് പഴയതുപോലെ
വീണ്ടും കീര്വാണം വിട്ട് സുഖിക്കാം
കോവിഡു........
സമയം കിട്ടാതോടി നടന്നവരൊക്കെ
അക്ഷമരായി നിന്ന് പുലമ്പി,
കോവിഡിനൊരു വിട എന്നന്നേക്കും
കാലം മാറി,കോലം മാറി!!