ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന് അരിസോണയിലും വിജയം. ഒരാഴ്ചയിലേറേ നീണ്ടുനിന്ന വോട്ടെണ്ണലിനു ശേഷമാണ് വിജയയിയെ പ്രഖ്യാപിച്ചത്. അരിസോണ വിജയത്തോടെ ബൈഡന് 290 ഇലക്ട്രൽ വോട്ടുകളായി.
ഏഴു പതിറ്റാണ്ടിനിടെ അരിസോണയിൽ ജയിക്കുന്ന രണ്ടാമത്തെ ഡമോക്രാറ്റിക് സ്ഥാനാർഥിയാണ് ജോ ബൈഡൻ.
ട്രംപ് പരാജയം സമ്മതിക്കാത്തതിനെ തുടർന്ന് ഭരണക്കൈമാറ്റത്തിനുള്ള നടപടികൾ പ്രതിസന്ധിയിലാണ്.