ലണ്ടന്‍: ലോകത്ത് അടിക്കടിയുണ്ടാകുന്ന തീവ്രവാദത്തിനെതിരെ രാജ്യാന്തര സമൂഹം
ഒന്നിക്കണമെന്നു ബിജെപി അധ്യക്ഷന്‍ നിഥിന് ഗഡ്കരി പ്രസ്താവിച്ചു. ലണ്ടനില്‍
സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാനുമായി
നല്ല ബന്ധമാണ് ബിജെപി ആഗ്രഹിക്കുന്നത്. ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ
പ്രശ്നങ്ങള്‍ ഇല്ലായ്മ ചെയ്ത് ഇരു രാജ്യങ്ങളിലും സമാധാന അന്തരീക്ഷം ഉണ്ടാകണം.
ആഗോള തീവ്രവാദത്തിനെതിരെ പോരാടുന്നതിന് ഇന്ത്യയും ബ്രിട്ടണും ഒരുമിക്കണം. അയല്‍
രാജ്യമായ പാക്കിസ്ഥാനുമായ നല്ല ബന്ധമാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം
പറഞ്ഞു.