തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് മരണങ്ങള് സംസ്ഥാന സര്‍ക്കാര്‍ ഒളിപ്പിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ ബിബിസി.
സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രാദേശിക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഡോ. അരുണ്‍ മാധവന് ഉള്‍പ്പടെയുള്ള സംഘം നടത്തിയ പഠനത്തിലാണ് കോവിഡ് മരണങ്ങള് സംസ്ഥാന സര്‍ക്കാര്‍ ഒളിപ്പിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഇതുപ്രകാരം സംസ്ഥാനത്ത് കൊറോണ വ്യാപകമായത് ജൂലൈയിലാണ്. എന്നാല്‍ ഈ കാലയളവിലെ കോവിഡ് മരണങ്ങളെ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1969പേര് മരിച്ചെന്നാണ് പറയുന്നത്. എന്നാല്‍ അനൗദ്യോഗിക കണക്കുകളില്‍ 3356 പേര് കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് ഇതില്‍ പറയുന്നത്.
കൊറോണ ബാധിച്ച് മരിച്ച ഗുരുതര രോഗമുള്ളവരെ ഈ പട്ടികയില്‍ നിന്നും ഒഴിവാക്കി കണക്കുകള്‍ കുറച്ചു കാണിക്കുന്ന പ്രവണതയാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളതെന്നും ബിബിസി വിമര്‍ശിച്ചു.