ഞാൻ സീയാറ്റിലിൽ ഹാർബർവ്യൂ എന്നുപേരുള്ള വാഷിംഗ്‌ടൺ സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിയിൽ ഡോക്ടർ വിദ്യ പരിശീലകനായി ജോലിചെയ്യുന്നു. വൈദ്യപഠനം തീർന്നശേഷം കടന്നുപോകേണ്ട കടംബകളിൽ ആദ്യത്തേത്.
നാളെ താങ്ക്സ് ഗിവിങ് എല്ലാ വർഷവും ഈയൊരു ആഘോഷം വീട്ടിൽ മാതാപിതാക്കൾ അനുജൻ ഇവരോടൊപ്പം ആചരിച്ചിരുന്നു പലപ്പോഴും പിതാവിൻറ്റെയോ മാതാവിൻറ്റെയോ ബന്ധത്തിലുള്ള ആരെങ്കിലും കണ്ടെന്നും വരും.
സ്വന്തo വീട്ടിൽ കയറി ചെല്ലുന്നതിന് ആരുടെയും അനുവാദം വേണ്ടല്ലോ. അങ്ങിനാണ് ഓരോ അവുധിസമയത്തും വീട്ടിൽ പോകുന്നതിനെ കണ്ടിരുന്നത്. താങ്സ് ഗിവിങ്, ക്രിസ്തുമസ് , ഈസ്റ്റർ ഇവ എത്തുന്നതിനു ദിവസങ്ങൾ മുൻപേ അമ്മ ചോദിച്ചു തുടങ്ങിയിരുന്നു "നീ എന്നാ വരുന്നത് എത്ര ദിവസം അവുധികാണും" എന്നെല്ലാം.
വീട്ടിൽ പോവുക അമ്മയും അപ്പനും പാകപ്പെടുത്തുന്ന ആഹാരം കുറച്ചു ദിവസം കഴിക്കുക അനുജൻ മറ്റു സ്കൂൾ സമയ സ്നേഹിതരുമായി പുറത്തു കറങ്ങുവാൻ പോകുക ഭക്ഷണശാലകളിൽ പോവുക ഇതെല്ലാം മുടങ്ങാതെ നടന്നിരുന്ന ഉല്ലാസസമയം.
കഴിഞ്ഞ ഈസ്റ്റർ സമയം മുതൽ താൻ വീട്ടിൽ പോയിട്ടില്ല. സെൽ ഫോൺ മുഗാന്ധിരം കോവിഡ് പകരില്ല എന്നത് ആശ്വാസം. തൻറ്റെ മാതാപിതാക്കൾ വാര്ദ്ധ ക്യ ദിശയിൽ എത്തിയവർ അല്ല എങ്കിലും അതിനോടെല്ലാം അടുത്തു വരുന്നവർ അതിനാൽ ശ്രെദ്ധിക്കേണ്ടത് ശ്രെദ്ധിക്കണമല്ലോ.
അനുജൻ ജോലിനോക്കുന്നത് സാൻ ഫ്രാൻസിസ്കോയിൽ അവനും ഇതേ ഗതി. വിമാനത്തിൽ യാത്ര നടത്തി വീട്ടിൽ വരുക ഒരു സാഹസികമായപ്രവർത്തിആയിഅവനും കാണുന്നു. അന്നു രാവിലെ വ്യാഴാഴ്‌ച, താങ്ക്സ് ഗിവിങ് ദിനം അമ്മ വിളിച്ചു പരസ്പരം മംഗളങ്ങൾ ആശംസിച്ചു അതിനുശേഷം. അന്നത്തെ പരിപാടികൾ ആരാഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം, അന്നും ഒരു ജോലിദിനംതന്നെ. രാവിലെ ഏഴുമുതൽ വൈകുന്നേരം മൂന്നുവരെ ആശുപത്രിയിൽ കാണണം. ഇതുപോലുള്ള ആഘോഷ സമയങ്ങളിൽ മുതിർന്ന ഡോക്ടർമാർ തങ്ങളെപ്പോലുള്ള പ്രാക്റ്റികൽ ട്രെയിനിംഗ്നടത്തുന്ന വൈദ്യൻമ്മാരെ ഉപയോഗിച്ചു ഓരോ വകുപ്പുകളും ഭരിക്കുക സാധാരണ സംഭവം. ഇത് പലപ്പോഴും ഞങ്ങളും ആഗ്രഹിക്കുന്നത്. ആരും തോളിനു മുകളിലോടെ നോക്കുന്നതിനില്ല. വാർഡുകളിൽ കൂടി ഒന്നു നെളിഞ്ഞു നടക്കുന്നതിനുള്ള സമയം.
അമ്മ ചോദിച്ചു "നിൻറ്റെ ജോലി മൂന്നിനു തീരില്ലെ അതുകഴിഞ്ഞു ഇതുവഴിവരുക ഡാഡി ടർക്കി കുക്കുചെയ്യുന്നുണ്ട് നിനക്കുള്ള ഭക്ഷണം വാതുക്കൽ വൈച്ചേക്കാം നീഎടുത്തുകൊണ്ടു പൊയ്‌ക്കോ. ഇത് ആദ്യമല്ല ഇതിനു മുൻപും പലേതവണ വാതുക്കൽ നിന്നും ഭക്ഷണം എടുത്തുകൊണ്ടു പോയിട്ടുണ്ട്.
ബൈബിളിൽ വായിച്ചിട്ടുണ്ട് കുഷ്ടരോഗികളെ എങ്ങിനെ അന്നത്തെ പൊതുജനത കണ്ടിരുന്നു എന്ന്.ഈ രോഗം വന്നവരെ വീട്ടുകാരും സമൂഗവും പുറംതള്ളിയിരുന്നു ആദ്യമായി ഇവരോട് സഹതാപം കാട്ടിയത് ജീസസ് ആയിരുന്നു എന്നും കാണുവാൻ പറ്റും.
കൂടാതെ വൈദ്യ പഠനസമയം പലേ തീരാ വ്യാധികളെക്കുറിച്ചും അദ്ധ്യാപകർ സംസാരിക്കുന്നതും പുസ്തകങ്ങളിൽ വായിക്കുന്നതും ഓർക്കുന്നു. പലതരം പ്ളേഗുകൾ, മറ്റുo അന്നത്തെ പേരുകൾ കറുത്ത മരണം,ഓരോ രാജ്യങ്ങളുടെ പേരുകളിൽ പകർച്ച വ്യാധികൾ സ്പാനിഷ് ഫ്ലൂ മാതിരി. ആ കാലങ്ങളിൽ നിരവധി ജനത മരുന്നുകൾ ഒന്നും ഇല്ലാതെ മരിച്ചുവീണു.
ഇങ്ങനുള്ള ചിന്തകൾ ആയിരുന്നു താൻ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേയ്ക്കുള്ളനാൽപ്പത്തഞ്ചു മിനിറ്റ് യാത്രക്കിടയിൽ ചിന്തിച്ചു പോയത്. വീടിൻറ്റെ ഉമ്മറത്തെ ഡ്രൈവ് വേയിൽ കാറു നിറുത്തുമ്പോൾ കണ്ടു തൻറ്റെ ഡാഡിയും മമ്മിയും വാതുക്കൽ കാത്തുനിൽക്കുന്നത് അവരുടെ മുന്നിൽ ഏതാണ്ട് ആറടിയകലെ ഒരു കടലാസു പെട്ടിയും.
ആ പെട്ടിയിൽ തനിക്കുള്ള ഭക്ഷണം ആണെന്ന് മുൻകാല പരിജയത്തിൽ നിന്നും അറിയാം.മുഖാരവണം ധരിച്ചുകൊണ്ട് കാറിൽ നിന്നും ഇറങ്ങി ഓടിച്ചെന്നു അമ്മയെ കെട്ടിപ്പിടിക്കണമെന്നു തോന്നി എന്നാൽ ആ ആഗ്രഹം അടക്കിനിറുത്തി. രണ്ടു പേരും ഉറക്കെ സംസാരിച്ചു തുടങ്ങി. ഓരോ കുശലാന്വേഷണങ്ങൾ.
ഏതാണ്ട് അഞ്ചുമിനുറ്റോളം സംഭാഷണം നീണ്ടുപോയി എല്ലാവരും ആരോഗ്യം നന്നായി സൂക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്തി ആ സമയം ഡാഡി പറഞ്ഞു "ഭക്ഷണം തണുത്തുപോകും നീ കൊണ്ടുപോയി കഴിക്ക് " അതുകേട്ടപ്പോൾ താൻ കുനിഞ്ഞു ഭക്ഷണപ്പെട്ടി കൈയ്യിലെടുത്തു കാറിൻറ്റെ സമീപത്തേക്കു നടന്നു പുറകിലെ വാതിൽ തുറന്നു പെട്ടി ഇളകി നിലത്തു വീഴാതിരിക്കുവാൻ സുരക്ഷിതമാക്കി.
അതിനുശേഷം വീണ്ടും എന്തോഒക്കെസംസാരിച്ചു താൻ കാറിൽ കയറി അപ്പോൾ മമ്മിയുടെ തോളിൽ ഒരു കൈ സ്ഥാപിച്ചു ഡാഡി ബൈ ബൈ പറയുവാൻ തുടങ്ങി താൻ കാറു സ്റ്റാർട്ട് ചെയ്തു തുറന്ന ജനാലവഴി ഒരു കൈ പുറത്തിട്ട് ബൈ ബൈ പറഞ്ഞു ഈസമയം മമ്മി വിഷാദ ശബ്ദത്തിൽ പറയുന്നതുകേട്ടു മോനെ വി ലവ് യു അതേസമയം കരതലമുയർത്തി കണ്ണുകൾ തുടക്കുന്നതുംകണ്ടുകൊണ്ട് താൻ വിഷമം പുറത്തുകാട്ടാതെ ഡ്രൈവ് വേയിൽ നിന്നും കാറ് പുറത്തേക്കെടുത്തു.