ന്യൂഡല്‍ഹി: വിഡിയോ കോണ്‍ഫറന്‍സില്‍ വാദം കേള്‍ക്കുന്നതിനിടെ കുപ്പായമിടാത്തയാളെ കണ്ടതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി.
കഴിഞ്ഞ എട്ട് മാസമായി നടക്കുന്ന വിഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തില്‍ പലതവണ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു. ഇതു സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
കോവിഡിനെ തുടര്‍ന്നാണ് വിഡിയോ കോണ്‍ഫറന്‍സിലൂടെ കോടതി വാദം കേള്‍ക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 22ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വാദം കേള്‍ക്കുന്നതിനിടെ അഭിഭാഷകന് കുപ്പായമിടാതെ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഏപ്രിലില്‍ രാജസ്ഥാന് ഹൈകോടതിയിലെ വാദം കേള്‍ക്കലിനിടെ അഭിഭാഷകന് ബനിയന് ധരിച്ച് പങ്കെടുത്ത സംഭവവുമുണ്ടായി. ഇതിനെ ഹൈകോടതി ശക്തമായി വിമര്‍ശിച്ചിരുന്നു.