Image

ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 17: തെക്കേമുറി)

Published on 30 December, 2020
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 17: തെക്കേമുറി)
ഇരുണ്ട ുവെളുത്ത പുലരിക്ക് പുതുമ നഷ്ടപ്പെട്ടിരുന്നു. പലതിലും പൊന്തിവന്ന പക, പകല്‍ പോലെ തെളിഞ്ഞുനിന്നു ശോഭയുടെ മുഖത്തു്.  മദ്യത്തിന്റെ ലഹരിയിലുളവായ ഉറക്കച്ചടവിന്റെ കരിവാളിപ്പു്് ഗോപിനാഥിന്റെ മുഖത്തും പ്രകടമായിരുന്നു.
“”ഉണ്ട ാക്കിയാല്‍ കഴിക്കാമെന്നും, കഴിക്കണമെങ്കില്‍ ഉണ്ട ാക്കേണം എന്നുമുള്ള അടുക്കള മുദ്രാവാക്യം ഇരുവരും മുഴക്കി  സോഫായില്‍ മുഖത്തോടു മുഖം നോക്കിയിരുന്നു.
അമേരിക്കന്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ ശീതസമരം അരങ്ങേറുന്ന പോര്‍ക്കളമാണല്ലോ അടുക്കള. സ്ത്രീപുരുഷ സമത്വം നിലവില്‍ വരുത്തേണ്ട  സാമ്രാജ്യവും അതാണല്ലോ!

സമത്വം നിലവില്‍ വന്നിട്ടുള്ള സാമ്രാജ്യത്തിലെ ചക്രവര്‍ത്തിമാരുടെ കൈവെള്ളയില്‍ സോപ്പിന്റെ അലര്‍ജിയാലുള്ള  പാടുകളും അതോടൊപ്പം ടൈമര്‍വച്ചുള്ള പര്‍പ്പിടകം കാച്ചലില്‍ പൊട്ടിത്തെറിച്ച എണ്ണയാലുണ്ട ായ പാടുകളും കാണും. വെച്ചുവിളമ്പിക്കൊടുത്താല്‍ അത്രയും സമയം കൂടെ രാജ്ഞിയുമൊത്തു സല്ലപിക്കാമല്ലോയെന്നു കരുതുന്ന ചക്രവര്‍ത്തി, തിന്നുവീര്‍ത്ത വയറിന്റെ ഭാരവുമായി കട്ടിലിലേക്കു്് കയറുന്ന രാജ്ഞിയെ നോക്കി “ഉറങ്ങല്ലേ ഓമനേ’ യെന്ന അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ “”പോയി പാത്രം കഴുകി വയ്ക്ക് മന്ഷ്യാ. ഞാന്‍ നൈറ്റ് കഴിഞ്ഞ് വന്നതാ” എന്ന കല്‍പ്പന കേട്ട് എന്നാലിനി എഴുന്നേല്‍ക്കട്ടെയെന്നു കരുതി പാത്രം കഴുകലും ശിശു സംരക്ഷണവും പരിസരവൃത്തിയാക്കലുമൊക്കെയായി താളം ചവിട്ടി നില്‍ക്കുമ്പോള്‍ , ഉറക്കംകൊണ്ട ു്് ഉറക്കത്തെ ജയിക്കാമെന്നു തോന്നുമാറ് അടുത്ത ജോലി സമയംവരെ ഉറങ്ങിക്കളയുന്നു ഈ അടുക്കള രാജ്ഞി.. ജനസമൂഹത്തില്‍ പണം കൊണ്ട ് പൊങ്ങുതടി പോലെ പൊങ്ങിക്കിടക്കുന്ന എല്ലാ പൊങ്ങത്തടിയന്മാരുടെയും അവസ്ഥ ഇതുതന്നേ.
ഡോ. ഗോപിനാഥ് അധികനേരം കാത്തിരിപ്പിന്് മിനക്കെടുത്തിയില്ല.”പോടി പുല്ലേ’യെന്ന ഭാവത്തില്‍ വെളിയിലേക്കിറങ്ങി. വിശപ്പിന് ശമനം വരുത്തുവാന്‍ വേണ്ട ി റെസ്റ്റോറന്റിലേക്കു്് കയറുമ്പോള്‍ ഒരു വാസ്തവം മനസില്‍ തല പൊക്കി നിന്നു.
“”രുചികരമായ ഭക്ഷണം മുമ്പില്‍ കിട്ടുമ്പോള്‍ ആര്‍ത്തിയോടെ എല്ലാവരും ഭക്ഷിക്കുന്നു. എന്നാല്‍ ഈ ഭക്ഷണം പാകംചെയ്യുന്ന നാല്ു ഡോളര്‍ ശമ്പളക്കാര്‍ , ഈ സമൂഹത്തിലെ അധഃകൃതവര്‍ക്ഷമാണെന്നതാരും ശ്രദ്ധിക്കുന്നില്ല. വൃത്തിഹീനമായ അന്തരീക്ഷത്തിലെ ശുദ്ധമില്ലാത്ത ശരീരങ്ങളുടെ ഉടമകളായ നിരവധി രഹസ്യരോഗങ്ങളുടെ അനോഫിലീസുകള്‍.  ഫാസ്റ്റ് ഫുഡ്ഡിലടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങളും അതിന്റെ പാചകത്തിലടങ്ങിയിരിക്കുന്ന ഈ പോരായ്മകളും ആര് ശ്രദ്ധിക്കുന്നു.
ശ്രദ്ധിച്ചാല്‍ ഇവിടെ ജീവിക്കാനാവില്ലല്ലോ! ആദ്യകാലത്ത് ഇതിനോടെല്ലാം അറപ്പും വെറുപ്പും ആയിരുന്നില്ലേ തനിക്കും. എന്നാല്‍  അന്യനാട്ടുകാരനില്‍ അറപ്പുളവാക്കുന്ന ആകൃതിയും ഓക്കാനിപ്പിക്കുന്ന ഗന്ധവും ഉള്ള അമേരിക്കന്‍ ആഹാരവസ്തുക്കള്‍  കാലക്രമത്തില്‍ അവനെ ഓടിനടന്നു് ് സര്‍വ്വതും മാറിമാറിതിന്നാന്‍ പ്രാപ്തനാക്കുന്നുവെന്നതിന്റെ തെളിവല്ലേ താനിവിടിരിക്കുന്നത്. ബ്രഹ്മാനന്ദം പരമസുഖതം.
ചുറ്റുപാടുകളെ വീക്ഷിച്ച് ഗോപിനാഥ് ഏറെനേരം അവിടിരുന്നു. പ്രകൃതിപോലും നിശ്ചലമായി നിലകൊള്ളുന്നു.
 അപ്പാര്‍ട്ടുമെന്റില്‍ മടങ്ങിയെത്തിയ ഗോപിനാഥ് മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. അത്യാവശ്യ സാധനങ്ങളുമായി ഇറങ്ങിപ്പോകുമ്പോള്‍ “പോകയാണോ?’ യെന്ന ചോദ്യമെങ്കിലും ഉണ്ട ാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അതും ഉണ്ട ായില്ല. ഭഹൗ റ്റു സര്‍വൈവ് വെന്‍ യുവര്‍ ഹസ്‌ബെന്റ് ഓര്‍ വൈഫ് വാക്ക്‌സു്് ഔട്ട്’’ എന്ന പുസ്തകത്തിന്റെ താളുകളില്‍ കണ്ണുംനട്ട് ശോഭ സോഫായില്‍ മലര്‍ന്നു കിടന്നു.
ഹൈവേയുടെ വെളുത്ത വരകള്‍ക്കിടയില്‍ കണ്ണുംനട്ട് ഇരിക്കമ്പോള്‍ “ഇതൊരു അന്ത്യയാത്രയായി രൂപാന്തരപ്പെട്ടിരുന്നെങ്കില്‍ ഭ എന്ന് ഗോപിനാഥിന്റെ ഹൃദയം ആഗ്രഹിച്ചു. സ്വന്തമെന്ന് കരുതിയത് മനസ്സില്‍നിന്ന് അന്യമാകുമ്പോള്‍ ജീവിതം അന്യാധീനപ്പെട്ടു പോകുന്ന ശിഥിലചിന്തകള്‍ക്ക ് ആശകളുടെ ചിറകുകള്‍ അറ്റിരിക്കും.


ഗോപിനാഥ് ഇറങ്ങിപ്പോയതോടുകൂടി ശോഭയുടെ ലോകം വിശാലമായി. പഴയ ഓര്‍മ്മകളുടെ ദ്രവിച്ച കണ്ണിയായി അവശേഷിക്കുന്ന സുനന്ദയെതന്നെ ആദ്യം വിളിച്ചു.
ജോസാണ് ഫോണ്‍ എടുത്തത്. ശബ്ദം തിരിച്ചറിഞ്ഞതോടെ ശ്രുംഗാരചുവയോടെ വിശേഷങ്ങള്‍ കൈമാറി. സുനന്ദ ജോലിയിലാണെന്ന കാര്യം ജോസ് ശോഭയെ ധരിപ്പിച്ചതോടെ സംസാരത്തിന്റെ ലാഘവം ഏറിവന്നു. ഗോപിനാഥ് മടങ്ങിപ്പോയി എന്നു കേട്ടതോടെ ജോസിന്റെ പുരുഷത്വം ഉണര്‍ന്നു.
“”കണ്‍ഗ്രാജുലേഷന്‍സ് ഭ’ശോഭ അര്‍പ്പിച്ച അഭിനന്ദനത്തിന്റെ കാരണമറിയാതെ ജോസ് പരുങ്ങി.’’
“”കാര്യം മനസ്സിലായില്ല’’
“”ഇല്ലിയോ? നിങ്ങള്‍ ഒരു കുട്ടിയുടെ അച്ഛന്‍ ആകാന്‍ പോകുന്നു.’ ശോഭ പറഞ്ഞു. “”അതെങ്ങനെ?’’
“”കണ്ണുമടച്ച് അക്കരെയ്ക്ക് വിട്ടപ്പോള്‍ അത് അങ്ങനെയായി..’’
കാര്യം പിടികിട്ടാതെ ജോസ് പരുങ്ങി. ഏതായാലും ഇതൊരവസരമാ. “”ഞാന്‍ അങ്ങോട്ട് വരുകയാ’’ ജോസ് പറഞ്ഞു.
“”അതിനെന്താ വരണം.”
ടെലിഫോണ്‍  ക്രാഡിലേക്ക് വച്ച് ജോസ് ശോഭയുടെ അപ്പാര്‍ട്ടുമെന്റിനെ ലക്ഷ്യമാക്കി നടന്നു.
ശോഭയാകട്ടെ ബുദ്ധിയുടെ ഖനികളിലേക്ക് ആഴ്ന്നിറങ്ങി. “ഒരുപക്ഷേ സുനന്ദ ഇക്കാര്യം ജോസിനോട് പറഞ്ഞിട്ടുണ്ട ാവില്ല. അങ്ങനെയെങ്കില്‍ ഇതൊരവസരമാണ്. ഗോപിനാഥിനെ വെട്ടില്‍ വീഴ്ത്താന്‍.പറ്റിയ അവസരം  അയാളുടെ എല്ലാ അഹങ്കാരവും ഇതോടെ അവസാനിക്കും.
ജോസ് കയറി വന്നതോടെ ശോഭയുടെ മുഖശോഭ അതീവമായി ജ്വലിച്ചു.
“”നിങ്ങളുടെ ഭാര്യ ഗര്‍ഭിണിയായിട്ട് നിങ്ങളോട് പറഞ്ഞില്ലേ? ശോഭ ചോദിച്ചു.
“”ഇല്ല. ഞാന്‍ അറിഞ്ഞില്ല’’
“”എന്തു കഷ്ടം.’’
“”ശോഭ പറഞ്ഞത് നേരാണോ? ജോസിന്റെ ചിന്ത ജീവിത ബുദ്ധിമുട്ടുകളിലേക്ക് ആഴ്ന്നിറങ്ങി. പ്രതിവര്‍ഷം ഗവേഷണത്തിന്ം വികസനത്തിന്ം വേണ്ട ി 120 ബില്ല്യന്‍ ഡോളര്‍ ചിലവഴിക്കുന്ന അമേരിക്കക്കാരന്റെ കണക്കന്സരിച്ചു ഒരു കുഞ്ഞിനെ പഠിപ്പിച്ചു വലുതാക്കി രംഗത്തിറങ്ങുമ്പോള്‍ 86,000 ഡോളര്‍ ചെലവാക്കപ്പെടുമെന്നാണ്. 86,000 പോയിട്ട് 800 കൈയിലില്ല. അപ്പോള്‍ പിന്നെ ഈ ഗുലുമാല്.
“”ഗര്‍ഭത്തെയോര്‍ത്ത് എന്തിനാ ജോസേ നെടുവീര്‍പ്പിടുന്നത്? ശോഭ ചോദിച്ചു.
“”നെടുവീര്‍പ്പല്ല ശോഭ. പണപരമായ ബുദ്ധിമുട്ടുകളും ഉണ്ട ാകാന്‍ പോകുന്ന ശാരീ്ിക ക്ലേശങ്ങളും . ജോസ് ഉത്തരം പറഞ്ഞു.
വിഘടിതമായ വിഷയങ്ങളിലേക്ക് ഹൃദയ വിചാരങ്ങളെ തിരിച്ചു വിടുന്നതു് ലക്ഷ്യപ്രാപ്തിക്ക് തടസമായി ഭവിക്കാതിരിക്കാന്‍ ജോസ് ശ്രദ്ധിച്ചു.
ശിഥില ചിന്തകളില്‍നിന്ന് സടകുടഞ്ഞെഴുന്നേറ്റ പുരുഷത്വം നീണ്ട ുകൂര്‍ത്ത നാസികയും റോസാ ദളങ്ങള്‍ പോലത്തെ കവിള്‍ത്തടങ്ങളും മുല്ലപ്പൂമൊട്ടുകള്‍ മാതിരി പോലത്തെ  ദന്ത നിരകളും പുഞ്ചിരി തൂകുന്തോറും തെളിഞ്ഞു തെളിഞ്ഞു വരുന്ന നുണക്കുഴിയും നോക്കി. അപ്രേമേയ മാധുര്യഗംഗയില്‍ മുങ്ങിക്കുളിക്കാന്‍ മനസ്സ് വെമ്പല്‍ കൊണ്ട ു.
ഗംഗയിലേക്കിറങ്ങാന്ള്ള പടവുകള്‍ തേടി മനസ്സ് ഉഴലുമ്പോള്‍ അമേരിക്കന്‍ ഗവേഷണ നിരീക്ഷണ കഥകളില്‍ നിന്നു കിട്ടിയ ഒരു പുത്തന്‍ അറിവ് ശോഭയിലേക്ക് പകരാന്‍ ബുദ്ധി തോന്നി.
“”കേട്ടോ ശോഭേ ഇന്നലെ ഞാന്‍ വായിച്ച ഒരു മാസികയില്‍ എഴുതിയിരിക്കുന്നു. “”മന്ഷ്യന്റെ ലൈംഗീക വേഴ്ചയില്‍ ആണിന്ം പെണ്ണിന്ംകൂടി മൂന്നു കിലോ വാട്ട്‌സ് ഊര്‍ജജം ചെലവഴിക്കുന്നുമെന്ന്. അങ്ങനെ അമ്പതുകൊല്ലം ഒന്നിച്ചു കഴിഞ്ഞ ദമ്പതിമാര്‍ രതികര്‍മ്മത്തിന് വേണ്ട ി ഒരു ടണ്‍ ടി. എന്‍. ടി. ക്കു തുല്യമായ ഊര്‍ജജം ചിലവിടുന്നുവെന്നും! എന്തൊരു ഗവേഷണം?’’
“”അത്രേയുള്ളോ? ഏതായാലും അതു മന്ഷ്യന്റെ കാര്യമല്ലേ? ഞാന്‍ വായിച്ചതു കേള്‍ക്കണോ? “സീഗള്‍ എന്ന കടല്‍പ്പക്ഷിയുടെ വര്‍ക്ഷത്തില്‍ സ്വവര്‍ക്ഷരതി പ്രവണതയുണ്ടേ ാ? യെന്ന് കണ്ട ുപിടിക്കാന്‍ 62300 ഡോളര്‍ ചിലവഴിക്കപ്പെട്ടിരിക്കുന്നു.’’
           വായനയുടെ ലോകത്തുനിന്നും ലഭിച്ച അറിവുകള്‍ പക്ഷിയുടെതായാലും മന്ഷ്യന്റെതായാലും എല്ലാം രതിക്രീഡയും അന്ഭൂതിയും മാത്രം.
രതിക്രീഡകള്‍ കണ്ട ും വായിച്ചും രസിച്ചു സമയം തള്ളുന്ന പരവീഡകളാണിന്നധികവും. പഠിച്ചതും വായിച്ചറിഞ്ഞതും സ്വന്ത അന്ഭവത്തില്‍ കൂടി ആസ്വദിച്ചറിയുവാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍ “ആത്മാവില്‍ നിന്നും ആത്മാവിലേക്കൊഴുകുന്ന ഒരു ദിവ്യഗംഗയാണ് പ്രേമം’ എന്നതിന്പകരം “ശരീരത്തില്‍നിന്നും ശരീരത്തിലേക്ക് ഒഴുകുന്ന രോഗാണുക്കളുടെ ഒരു ചാവുകടലാണ് പ്രേമം എന്ന നിലയിലെത്തിയിരിക്കുന്നു.
“”ജോസിന്് കുടിക്കാന്‍വല്ലതും?’’ ശോഭ ചോദിച്ചു.
“”അല്‍പ്പം കോക്ക്’’
കോക്കെടുത്ത്  ഗ്ലാസില്‍ നിറയ്ക്കുമ്പോള്‍ കഴുത്തിന്റെ പിന്‍ഭാഗത്ത് ഉച്ഛാസവായുവിന്റെ ഊഷമളത തോളില്‍ മൃദു സ്പര്‍ശനം.
“”ശോഭ! നിനക്കറിയാമോ? ഈ മുഹൂര്‍ത്തത്തിന്വേണ്ട ി ഞാന്‍ കാത്തിരിക്കുകയായിരുന്നു.’’
വികാര തരളിതമായ ആ സ്വരത്തിന്റെ മുമ്പില്‍ ദാഹാര്‍ത്തങ്ങളായ ജോസിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിയ ശോഭ മധുരതരമായ ആലസ്യത്തോടെ ജോസിന്റെ മാറിലേക്ക് ചാഞ്ഞു. അധരപുടങ്ങള്‍ തമ്മിലടുത്തു. അന്രാഗാമൃതഗംഗയില്‍ നീന്തിത്തുടിക്കാന്‍ വേഷം മാറി. ചരിത്ര സങ്കല്‍പ്പങ്ങളെ ചന്ദനം പൂശിയ വിധത്തില്‍ രൂപവൈശിഷ്ട്യമാര്‍ന്ന ആ നഗ്‌നമേനികണ്ട ് , അന്രാഗത്തിന്റെ അനന്തമായ കലവറയ്ക്കുള്ളില്‍ വിടരാത്ത പുഷ്പ്പത്തിന്റെ വിശ്രുത ഗന്ധം ആസ്വദിച്ച് “ഇന്നേയോളം മനസ്സില്‍ തളിരിട്ടിരുന്ന മോഹങ്ങളുടെ സാക്ഷാത്ക്കാരത്തില്‍ പറഞ്ഞുകേട്ടതും കണ്ട ുപരിചയിച്ചതുമായ എല്ലാ അറിവുകളുമുള്‍ക്കൊണ്ട ് ലൈംഗീക കേളി എന്ന ചതുരംഗക്കളത്തിലെ പടവുകളോരോന്നായി അവര്‍ കയറി.
ജോസിന്റെ കരാംഗുലീസ്പര്‍ശനത്തിലൂടെ ആളിപ്പടര്‍ന്ന വികാരാഗ്‌നിയില്‍ നിമഗ്‌നയായി പരലാളനയുടെ പരവശതയില്‍ അവളുടെ മനസ്സ് ഒരു സത്യം കണ്ടെ ത്തി.
“എല്ലാ പുരുഷന്മാരും ഒരുപോലെയല്ല.’
വരണ്ട നാവില്‍ നിന്നും അപസ്വരംപോലെ അപ്പോള്‍ കേട്ടു “”ജോസ് ഈ ചിതയില്‍ ഞാന്‍ ഉരുകിത്തീര്‍ന്നിരുന്നെങ്കില്‍   
ഒരു പുതിയ ബന്ധത്തിന്റെ അടിസ്ഥാനശില അവിടെ ഉറപ്പിക്കപ്പെട്ടു. ആ ശിലയില്‍ പണിതുയര്‍ത്താന്ള്ള ഗോപുരത്തിന്റെ രൂപം മനസ്സില്‍ ധ്യാധിക്കുകയായിരുന്നു ശോഭ.
വികാരങ്ങളടങ്ങിയപ്പോള്‍ നിമിഷങ്ങള്‍ വിരസങ്ങളായി. വിരസതയുടെ മാറില്‍ എല്ലാം മറന്ന് കൈകളാല്‍ മേനികള്‍ പുല്‍കപ്പെട്ട് ഏറെ നേരം കിടന്നു. മറക്കപ്പെടാത്ത സൗന്ദര്യം ചുവരുകള്‍ ആസ്വദിച്ചു.
ശോഭയുടെ മനോ മുകുരത്തില്‍ മാഞ്ഞുപോയ മാരിവില്ലുപോലെമാത്രം നിലകൊണ്ട ു ഡോ. ഗോപിനാഥ്. ഏട്ടുവര്‍ണ്ണങ്ങളും എടുത്തുകാട്ടി ഒരിക്കല്‍ ശോഭിച്ചിരുന്ന ഗോപിനാഥ് ഇന്ന് അമേരിക്കന്‍ സംസ്ക്കാരത്തിന്റെ അളവുകോല്‍ കൊണ്ട ുള്ള അളവില്‍ സ്വഭാര്യയുടെ മുമ്പില്‍ പരാജിതനായി്‌രിക്കുന്നു. സ്ത്രീലമ്പടന്‍, മദ്യപാനി എന്നീ ദോഷവശങ്ങളെ പൊതുജന അറിവിലേക്കായി ശോഭ ഉന്നയിച്ചിരുന്നുള്ളു. “കിടപ്പറക്കുള്ളിലെ മഠയനായ ഭര്‍ത്താവുദ്യോഗസ്ഥന്‍’ എന്ന ആദ്യകുറ്റം രഹസ്യമായി തന്നെ ഒളിച്ചുവച്ചു. എന്നാല്‍ ആ രഹസ്യവും ഇപ്പോള്‍ തുറന്നുപറഞ്ഞു.
“”ജോസ്! നിങ്ങള്‍ക്കറിയാമോ? ഗോപിയേട്ടന്‍ ഇത്ര മുഷിപ്പന്‍ പ്രകൃതം നിങ്ങള്‍ തന്നിടത്തോളം സംതൃപ്തി ഒരിക്കലും എനിക്ക് നല്‍കാന്‍ അയാള്‍ക്ക് കഴിഞ്ഞിട്ടില്ല.
ജോസ് എല്ലാം മൂളിക്കേട്ടു. ഇതു വഞ്ചനയുടെ പര്യായമോ? അതോ സ്‌നേഹത്തിന്റെ ദേവതയോ? മനസ്സ് ഒരു വല്ലാത്ത പൊല്ലാപ്പില്‍ തപ്പിത്തടഞ്ഞു.
“”മനസ്സിന്റിഷ്ടം ആണു ശോഭ എല്ലാം. ഈ ഒരു ജന്മത്തില്‍ എന്തെല്ലാം വേഷങ്ങള്‍ നാം കെട്ടേണ്ട ിയിരിക്കുന്നു. സാഹചര്യത്തിന്റെ അടിമകളായി പലതിലും നാം വഴുതപ്പെട്ടുപോകുന്നു. ആത്മസംതൃപ്തി ഇല്ലാത്ത ബന്ധങ്ങള്‍ക്കെന്തു ആത്മാര്‍ത്ഥത?
നിലനില്‍പ്പിനായി പലതിന്ം കീഴ്‌പെട്ടേ മതിയാകൂ’
ജോസ് നിരാശയുടെ നീര്‍ക്കയത്തില്‍ വിമ്മിഷ്ടപ്പെട്ടു.
അന്യസ്ത്രീകളുടെ ആത്മദുഃഖങ്ങളെന്ന ചിറകറ്റ പക്ഷിക്ക് ചേക്കേറുവാന്ള്ള അരയാലാണല്ലോ മിക്കപുരുഷന്മാരും. സ്വന്തഭാര്യ കടിച്ചമര്‍ത്തുന്ന വേദനകളുടെ ഒരു ചെറിയ ഭാഗം പോലും മനസ്സിലാകാതെ സൗന്ദര്യവതിയുടെ ശ്രംഗാരത്തിന്റെ ഊഷ്മളതയില്‍ ഉല്ലാസവാനായി കിനാക്കള്‍ക്ക് ചായകൂട്ട് ചാലിച്ച് സ്വപ്നങ്ങള്‍ നെയ്‌തെടുത്ത് കാലം പോക്കുകയാണനേകരും.
ജോസിനെ കുറ്റപ്പെടുത്തിയിട്ടുകാര്യമില്ല ഉറക്കത്തില്‍ നഷ്ടപ്പെട്ട അസ്ഥിക്കുണ്ട ായ രൂപഭംഗിയാസ്വദിച്ച ആദാം ദൈവത്തോടു പറഞ്ഞുകാണും “ഒരു മൂന്നുഅസ്ഥികൂടി എടുത്തോളൂ മൂന്നെണ്ണത്തെക്കൂടി ഇതേ രൂപത്തിലും സാദൃശ്യത്തിലും മെനയൂ. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പുരുഷ മനസ്സിന്റെ ആഗ്രഹത്തിന്റെ യാഥാര്‍ത്ഥ്യം ഇന്നും അതുതന്നേ.
പക്ഷേ കാണാന്‍ ഭംഗിയുള്ളതിനെ തിന്നാല്‍ രൂചികരമായതിനെ ജ്ഞാനം പ്രാപിക്കാന്‍ കാമ്യമായതിനെ അന്ഭവിക്കാന്‍ യോഗം നിഷേധിക്കപ്പെട്ട സ്ത്രീവര്‍ക്ഷത്തിന്റെ  കദനഭാരങ്ങളെ വിലയിരുത്താനോ, അംഗീകരിക്കാനോ, ആരും മുതിര്‍ന്നിട്ടില്ല. സ്ത്രീപുരുഷ സമത്വം എന്ന വാദത്തിലൂടെ സ്ത്രീത്വത്തെ കൂടുതല്‍ ചൂഷണം ചെയ്യുകയാണിന്ന്
ആഗ്രഹിച്ചതിന്് ആസ്വദിച്ചാല്‍  അതില്‍ തൃപ്തിപ്പെടാതെ മറ്റൊന്നിന്് ആഗ്രഹിച്ചു പോകയാണ്.  പ്രേമത്തിന്റെ ഭാഷയ്ക്ക് ലിപികളില്ലല്ലോ. നിറവും മണവും ജാതിയും മതവുവുമില്ലല്ലോ. ആണും പെണ്ണും എന്ന രണ്ട ു വര്‍ക്ഷം മാത്രം. ആ പ്രമാണത്തിന്് അതിര്‍ വരമ്പുകള്‍ ജാതിയും മതവും പ്രായവും കൊണ്ടെ ാക്കെ തീര്‍ക്കാന്‍ മന്ഷ്യര്‍ ശ്രമിച്ചു. എന്നാല്‍ എല്ലാക്കാലത്തിലും അതിര്‍വരമ്പുകള്‍ പൊളിക്കപ്പെട്ടു. ഇന്ന് കരകാണാക്കടലെന്ന നീലക്കടലായി. അതിര്‍ത്തികള്‍ നിശ്ചയിക്കാനാവാത്ത വിധം ജീവിതങ്ങള്‍ വികാരത്തിനിരകളുയര്‍ന്നടിക്കുന്ന അലയാഴിയായി. കുടുഃബജീവിതം അങ്ങനെ അലറിയടിക്കുന്ന അലയാഴിപോലെ ഇളകി മറിയുന്നു.
രാത്രിയുടെ ദൈര്‍ഘ്യമേറിവന്നപ്പോള്‍ ജോസ് പറഞ്ഞു””ഞാന്‍ പോകട്ടെ ശോഭ1”
അപ്പാര്‍ട്ടുമെന്റിന്റെ കോണിപ്പടികള്‍ ചവിട്ടുമ്പോള്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് ഊളിയിട്ടു.
തനിക്ക് ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നു. തനിരൂപത്തില്‍, സ്വന്ത സാദൃശ്യത്തില്‍. ഈ നാടിന്റെ വ്യവസ്ഥിതിയില്‍ സര്‍വ്വസൈ്വര്യതയും നഷ്ടപ്പെടുത്തുന്ന സ്വര്‍ക്ഷത്തിലെ ഒരു കട്ടുറുമ്പ്..


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക