സിനിമയില്‍ തന്നെ ഒരുപാട് പേര് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും തന്നെ മുന്നേറാന്‍ സഹായിച്ചത് മോഹന്‍ലാലും സംവിധായകന് വൈശാഖുമാണെന്ന് നടന് ബാല.മോഹന്‍ലാലും വൈശാഖുമാണ് തന്നെ പുലിമുരുകനില്‍ അഭിനയിക്കാന്‍ വിളിക്കുന്നതെന്നും ഇത്രയും വലിയൊരു സിനിമയില്‍ താന്‍ ഭാഗമാകുന്നത് ശരിയാണോ എന്ന് അന്ന് ചോദിച്ചിരുന്നുവെന്നും ബാല പറഞ്ഞു.
എന്നാല്‍ ഞാന്‍ വിളിച്ചത് ബാല എന്ന നടനെയാണ്, നിങ്ങളുടെ കഴിവ് കൊണ്ടാണ്. അല്ലാതെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ എനിക്ക് വിഷയമല്ല. കഥാപാത്രം നിങ്ങള്‍ക്ക് ചേരുമെന്ന് വൈശാഖ് പറഞ്ഞു. അത് തന്നെയാണ് മോഹന്‍ലാലിന്റെയും അഭിപ്രായമെന്നും പറഞ്ഞു.
അങ്ങനെയാണ് ഒരു ഇടവേളയ്ക്ക് ശേഷം ഞാന്‍ അഭിനയിക്കുന്നത്. ഒരു ഭാഗത്ത് ചിലര്‍ നമ്മളെ താഴ്ത്താന്‍ നോക്കിയാലും, സിനിമയില്‍ നമ്മളെ കാത്ത് കൊണ്ട് പോകാന്‍ നല്ല മനസുള്ള വ്യക്തികളും ഉണ്ട്, ബാല വ്യക്തമാക്കി.