കാല്‍ഗറി: മാര്‍തോമ സണ്‍ഡേ സ്കൂള്‍ എഡ്മണ്ടന്, വാന്‍കൂവര്‍, കാല്‍ഗറി എന്നിവിടങ്ങളിലെ മാര്‍ തോമ സണ്‍ഡേ സ്കൂളുകളിലെ കുട്ടികള്‍ക്കുവേണ്ടി സംയുക്തമായി ക്രിസ്മസിനോടനുബന്ധിച്ചു നടത്തിയ ഡ്രോയിംഗ് / പെയിന്റിംഗ്, റൈറ്റിംഗ് മത്സര വിജയികളെ പ്രഖ്യാപിച്ചു
നാല് പ്രായ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ 57 കുട്ടികള്‍ പങ്കെടുത്തു. വിധികര്‍ത്താക്കളെ അതിശയിപ്പിക്കും വിധത്തിലുള്ള വളരെ നല്ല രചനകളായിരുന്നു മത്സരത്തില്‍ ഉണ്ടായിരുന്നത്. മത്സരത്തില്‍ പങ്കെടുത്ത ഓരോ കുഞ്ഞുങ്ങളോടും, അവരെ പ്രോത്സാഹിപ്പിച്ച മാതാപിതാക്കള്‍ക്കും, ഈ മത്സരം പ്രാവര്‍ത്തികമാക്കിയ സാംജി ജോണ്‍ (സൂപ്രണ്ട്, വാന്‍കൂവര്‍), ബെറ്റി ഫിലിപ്പ് (സൂപ്രണ്ട്, എഡ്മോണ്ടന്) എന്നിവരോടും സംഘാടകര്‍ പ്രത്യേക നന്ദി അറിയിച്ചു . മത്സരത്തിലെ എന്‍ട്രികള്‍ ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും എന്ന് സന്ദീപ് സാം അലക്സാണ്ടര്‍ (സൂപ്രണ്ട്- കാല്‍ഗറി ) അറിയിച്ചു.
റവ. സന്തോഷ് മാത്യു (വികാരി, കാല്‍ഗറി & വാന്‍കൂവര്‍) ജനുവരി 17 -ല്‍ വിജയികളെ പ്രഖ്യാപിക്കുകയും. എല്ലാ വിജയികള്‍ക്കും, മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും അഭിനന്ദനം അര്‍പ്പിക്കുകയും ചെയ്തു.
10 -12, 13- 15 എന്നീ വിഭാഗങ്ങളില്‍ ഏഴുത്തു മത്സരത്തിനു വിധിനിര്‍ണ്ണയം നടത്തിയ ജോണ്സണ് സേവ്യര്‍, നവീന്‍ ജോണ്സണ്, കെവിന് ജോണ്സണ് എന്നിവര്‍ക്കും. . 3 - 6, 7 - 9 പ്രായ വിഭാഗങ്ങളിലെ ഡ്രോയിങ് പെയിന്റിംഗ് മത്സരത്തിനു വിധിനിര്‍ണ്ണയം നടത്തിയ ബിനോയ് ജോസഫിനും സംഘാടകര്‍ നന്ദി അറിയിച്ചു. മത്സരത്തിന് സമ്മാനങ്ങള്‍ നല്കിയ എല്ലാ സ്പോണ്‍സര്‍മാര്‍ക്കും സംഘാടകര്‍ പ്രത്യകമായി നന്ദി അറിയിച്ചു.
ഓണ്‍ലൈന്‍ മാഗസിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
https://www.flipnsack.com/peace4all/drawing-writing-competition-2020/full-view.html
വാര്‍ത്ത അയച്ചത് : ജോസഫ് ജോണ്‍ കാല്‍ഗറി