ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മേപ്പടിയാന് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. തന്റെ സ്ഥിരം ശൈലിയില്‍ നിന്ന് വ്യത്യസ്തമായി തനി നാടന്‍ വേഷത്തിലാണ് ഉണ്ണി മുകുന്ദന് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചിത്രം ഒരു ഫാമിലി ഡ്രാമ ആണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്. ഉണ്ണിമുകുന്ദനൊപ്പം വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, അഞ്ചു കുര്യന്, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, കോട്ടയം രമേശ്, ശങ്കര്‍ രാമകൃഷ്ണന്, ശ്രീജിത്ത് രവി, നിഷാ സാരംഗ്, മനോഹരിയമ്മ, പോളി വത്സന്, കുണ്ടറ ജോണി, ജോര്‍ദി പൂഞ്ഞാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഉണ്ണിമുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ചലച്ചിത്രതാരം ഉണ്ണി മുകുന്ദന് തന്നെയാണ് മേപ്പടിയാന് നിര്‍മ്മിച്ചിരിക്കുന്നത്. നീല്‍ ഡി ചുന്‍ഹ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും രാഹുല്‍ സുബ്രഹ്മണ്യം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഇര്‍ഷാദ് ചെറുകുന്ന് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അരുണ്‍ ആയുര്‍ ആണ്.