സാജന് ബേക്കറി സിന്‍സ് 1962 ന്റെ ട്രൈലെര്‍ പുറത്തിറങ്ങി. അജു വര്‍ഗീസിനെ നായകനാക്കി അരുണ്‍ ചന്ദു ആണ് സംവിധാനം ചെയ്തത്.ചിത്രത്തില്‍ പുതുമുഖം രഞ്ജിത മേനോന് ആണ് നായിക.
ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, ലെന, ഗ്രേസ് ആന്റണി എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അജുവര്‍ഗീസും ലെനയും സഹോദരങ്ങള്‍ ആയാണ് സിനിമയില്‍ അഭിനയിക്കുന്നത്.
ഫന്റാസ്റ്റിക്ഫിലിംസിന്റെയുംഎംസ്റ്റാര്ലിറ്റില്കമ്യൂണിക്കേഷന്റെയും ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് 'സാജന് ബേക്കറി സിന്‍സ് 1962 നിര്‍മിക്കുന്നത്.
റാന്നിയും, പത്തനംതിട്ടയുമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍സ്.
അരുണ്‍ ചന്തു, സച്ചിന് ആര് ചന്ദ്രന്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ള ആണ് സംഗീതം. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് അരവിന്ദ് മന്മദനാണ്. ഫെബ്രുവരി 12 നു സാജന് ബേക്കറിതിയേറ്ററുകളിലെത്തും