സ്വദേശ - വിദേശ എഴുത്തുകാര്‍ക്കൊരു സുവര്‍ണ്ണാവസരം

Published on 04 February, 2021
സ്വദേശ - വിദേശ എഴുത്തുകാര്‍ക്കൊരു സുവര്‍ണ്ണാവസരം
പ്രസാധന രംഗത്ത് നിന്ന് പലവിധ ചുഷണങ്ങളാണ് സാഹിത്യ സാംസ്കാരിക രംഗത്തുള്ളവര്‍ നേരിടുന്നത്.  ഈ ദുഷ്പ്രവണത തൂത്തുമാറ്റേണ്ടതുണ്ട്. പ്രസാധന മേഖല ലോകമെങ്ങും ഇന്ന് പുരോഗതി പ്രാപിക്കുന്നത് ആമസോണ്‍ ഈ ബുക്ക് പ്രസിദ്ധികരണങ്ങളിലൂടെയാണ്. അത് ഈ കാലഘട്ടത്തിന്റ ഒരു തുടിപ്പാണ്. സര്‍ഗ്ഗ പ്രതിഭകളുടെ പുസ്തക മോഹങ്ങള്‍ക്ക് ഒരു സുവര്‍ണ്ണാവസര0 കാരൂര്‍ ഈ ബുക്‌സ് ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍സ് തുടക്കമിടുന്നു.  മിതമായ നിരക്കില്‍ മലയാളം  ഇംഗ്ലീഷ് പുസ്തകങ്ങളുടെ മാധുര്യം ആമസോണ്‍ ഈ ബുക്ക്‌സ്  വഴി ലോകമെങ്ങുമുള്ള വായനക്കാരിലെത്തിക്കുന്നു.

1985 മുതല്‍ കേരളത്തിലെ പ്രമുഖ പ്രസാധകര്‍ എന്റെ പുസ്തകങ്ങള്‍ വിപണിയിലിറക്കിയിട്ടുണ്ട്.   അന്നുമുതല്‍ ഈ രംഗത്ത് നടക്കുന്ന പല തന്ത്ര കുതന്ത്രങ്ങളും, തട്ടിപ്പുകളും എനിക്കറിയാം. ഇതിലൂടെ പലരും മുതലാളിമാരും ചിലര്‍ ദരിദ്രരരുമായി. സൂഷ്മമായി പരിശോധിച്ചാല്‍ പുസ്തക പ്രസാധനം സുന്ദരമായ ഒരു വ്യാപാരമാണ്. അതുകൊണ്ടാണ് മുക്കിലും മുലയിലും പ്രസാധകര്‍ ഏറിയേറി വരുന്നത്. പേരും പെരുമയുമില്ലത്ത എഴുത്തുകാരുടെ ആശാകേന്ദ്രം ചെറുകിട പ്രസാധകരാണ്.  ഒരുദാഹരണം പറയാം. ഇതില്‍ ചിലര്‍ ആയിരം കോപ്പികള്‍ക്ക് എഴുത്തുകാരനില്‍ നിന്ന് പണം വാങ്ങും. അച്ചടിക്കുന്നത് അഞ്ചൂറ് അല്ലെങ്കില്‍ അതിലും കുറവ്. വേഴാമ്പലിനെപോലെ എഴുതികൊടുത്തയാള്‍ പുസ്തകം കാണാന്‍ കാത്തിരിക്കയാണ്. പുസ്തകം വിറ്റു കിട്ടുന്ന പണവും സ്വന്തം കിശയിലേക്ക് പോകും.  പുസ്തക കവറിലും പണം കിട്ടും. പ്രകാശന ചിലവും മറ്റും അല്ലാതെയും വാങ്ങും. എപ്പോഴും സുന്ദര വാഗ്ദാനങ്ങളാണ് ഇവര്‍ നല്‍കുക.  

വന്‍കിട മുതലാളിമാരുടെ വിപണനതന്ത്രം മറ്റ് വിധത്തിലാണ്.  ആയിരം കോപ്പികള്‍ക്ക് അയ്യായിരം അടിച്ചു് കാശുണ്ടാക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ഒരു പുസ്തകമിറക്കിയാല്‍ അതിന്റെ ആയിരകണക്കിന് എഡിഷന്‍ പുറത്തുവന്നതായി പടച്ചുവിടുന്നത് ഉറ്റമിത്രങ്ങളായ മാധ്യമങ്ങളാണ്. ഓരോ എഡിഷന്‍ എത്ര പുസ്തകങ്ങള്‍ അച്ചടിച്ചുവെന്ന് ആര്‍ക്കുമറിയില്ല.  സര്‍ക്കാരിന് നികുതി കൊടുക്കേണ്ടതില്ല അതിനാല്‍ ഒരു ലക്ഷം എഡിഷന്‍ പറഞ്ഞാലും അതാണ് ശരി.  ആയിരങ്ങള്‍ വിറ്റഴിക്കുന്ന പുസ്തകങ്ങള്‍ക്ക് സര്‍ക്കാര്‍ എന്തുകൊണ്ട് നികുതി ഏര്‍പ്പെടുത്തിന്നില്ല എന്നതറിയില്ല.  സര്‍ക്കാരിന് പ്രിയപ്പെട്ടവരെങ്കില്‍ അവാര്‍ഡുകള്‍ ഒപ്പിച്ചെടുക്കാന്‍ എളുപ്പമാണ്. അങ്ങനെ ഒരവാര്‍ഡ് വന്നാല്‍ പുസ്തകങ്ങള്‍ കൂടുതല്‍ വിറ്റഴിയും. അതും ഉറ്റമിത്രങ്ങളായ പത്രങ്ങള്‍ ഏറ്റെടുക്കും. തുടര്‍ന്ന് ആ എഴുത്തുകാരനെ വാഴ്ത്തിപ്പാടും. പതിറ്റാണ്ടുകള്‍ എഴുതിക്കൊണ്ടിരിക്കുന്നവര്‍ ആ കാഴ്ച്ച കണ്ടിരിക്കും. കേരളത്തില്‍ ഏതാണ്ട് 150 പ്രസാധകരുണ്ടെങ്കിലും പുസ്തകമേളകളില്‍ ഇവരാണ് മുഖ്യര്‍. പല എഴുത്തുകാരുടേയും റൈറ്റ് ഇവര്‍ക്ക് സ്വന്തം.  ചോദ്യം ചെയ്യുന്ന സര്‍ഗ്ഗധനരായ പല എഴുത്തുകാരേയും ഒരു മുലയിലിരുത്തുകയും ചെയ്യും. ഇരകളാകുന്നതില്‍ പ്രവാസി എഴുത്തുകാരുമുണ്ട്. പ്രമുഖ പ്രസാധകര്‍ അരങ്ങുവാഴുമ്പോള്‍ കുടിലുകെട്ടി പുസ്തകം വിറ്റഴിക്കുന്ന പ്രസാധകരുടെ കാര്യം ദയനീയമാണ്.   അവരെ വളരാന്‍ വന്‍കിട പ്രസാധകര്‍ അനുവദിക്കില്ല. മാധ്യമങ്ങള്‍ ചാര്‍ത്തികൊടുത്ത പേരുള്ള ബുക്ക് സ്റ്റാളില്‍ നിന്ന് മാത്രമേ പുസ്തകങ്ങള്‍  വാങ്ങു.  പലവിധത്തിലുള്ള പരസ്യം കൊടുക്കാന്‍ ചെറുകിട പ്രസാധകന് പണമില്ല. അവരുടെ ബുക്ക് സ്റ്റാള്‍ കുടിലിനേക്കാള്‍ കൊട്ടാരമായിരിക്കും. സ്വാധിനമില്ലാത്ത പാവങ്ങളുടെ പരാതി, പരിഭവം ആര് കേള്‍ക്കാനാണ്?

ആമസോണ്‍ ഈ ബുക്ക്  വഴി ഞാനും ഏതാനം പുസ്തകങ്ങളിറക്കി. അവിടെയും  മാനസികമായ സംഘര്‍ഷമാണുണ്ടായത്. പുസ്തകമിറങ്ങിയാല്‍ പുസ്തകം വിറ്റുകിട്ടുന്ന പണം പ്രസാധകന്റ അക്കൗണ്ടിലെത്തും. അതിന്റ ഒരു പങ്ക് എഴുത്തുകാരന് കൊടുക്കും. പ്രത്യക കരാറുകള്‍ ഒന്നുമില്ല. അവര്‍ പറയുന്നത് വേദവാക്ക്യം.  സോഷ്യല്‍ മീഡിയയില്‍ ഈ കൂട്ടര്‍ സജീവമാണ്. ഉള്ളുരുകുന്ന എഴുത്തുകാര്‍ ഇനിയും ഇതുപോലുള്ള കെണിയില്‍ വീഴാതിരിക്കാന്‍  ശ്രദ്ധിക്കുക. ആമസോണ്‍ ഈ ബുക്കിന് വന്‍കിട ചെറുകിട പ്രസാധകര്‍ എന്നൊന്നില്ല. അവിടെ പുസ്തകങ്ങള്‍ മാത്രം. അധിക0 പണം ചിലവാകാതെ എന്റെ ഇംഗ്ലീഷ്, മലയാളം നോവലുകള്‍ ഇറങ്ങിയപ്പോള്‍ അത് മറ്റുള്ള എഴുത്തുകാര്‍ക്ക് ഗുണപ്പെടുമെന്നുള്ളതുകൊണ്ടാണ് ഇതിനായി ഞാന്‍ മുന്നിട്ടിറങ്ങിയത്. ഇപ്പോള്‍ ഇറങ്ങിയ പുസ്തകങ്ങള്‍ താഴെ കൊടുക്കുന്നു.   ഞങ്ങള്‍ എഴുത്തുകാരന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ വാങ്ങി ആമസോണിന് കൊടുക്കും.  അവരുടെ അധ്വാനഫലം കീശയില്‍ വെക്കില്ല. പുസ്തകം വിറ്റുകിട്ടുന്ന പണം അവരുടെ അക്കൗണ്ടില്‍ തന്നെ നേരിട്ടെത്തും. മറ്റുള്ളവരെപ്പോലെ വിഹിതമെടുക്കാന്‍ ഇടനിലക്കാരില്ല. താല്പര്യമുള്ളവര്‍ മാത്രം ബന്ധപ്പെടുക. ഞങ്ങള്‍ ഒപ്പമുണ്ട്.  
karoorpublications@yahoo.com. phone.00447940570677.

കാരൂര്‍ സോമന്‍, മാനേജിങ് എഡിറ്റര്‍.
കാരൂര്‍ ഈ ബുക്ക് ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍സ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക