"പ്രിയദേ..... നിന്നെ അലിഞ്ഞറിയാൻ കോടി ജന്മങ്ങൾ വേണമെനിക്ക് ! ജനനം തൊട്ട് തുടങ്ങിയ തിരച്ചിലായിട്ടും നീയേത് ഞാനേതെന്ന് വേർതിരിക്കാൻപോലുമായിട്ടില്ലല്ലോ ! നീയെന്ന് ചൂണ്ടുമ്പോൾ എന്നിലേക്ക് തിരിയുന്ന ചൂണ്ടുവിരൽ എത്രമാത്രം എന്നെ നിസ്വയാക്കുന്നുവെന്നോ ! ഓരോ ശ്വാസത്തിലും സ്പന്ദത്തിലും കോശത്തിലും നീയേ... നോക്കൂ.... കാഴ്ചയാൽ നിന്നെ ഞാൻ അശുദ്ധമാക്കില്ല.... ശബ്ദത്താൽ നിരർത്ഥകമാക്കില്ല... ചുംബനകളങ്കമോ ആലിംഗനമുറിപ്പാടോ നിന്നിലേൽപ്പിക്കുകില്ല.... നീയാരെന്ന് തിരയുന്നത്, നിന്റെ ഹൃത്തിൽ എന്റെ നാമം തുന്നിച്ചേർക്കണമെന്ന് ശഠിക്കുന്നത് എത്ര പരിഹാസ്യമാണ് !! സ്വച്ഛതേ... നമ്മൾ അദ്വൈതമാകയാലാണോ.... അത്രമേൽ പ്രേമം പൂക്കുകയാലോ.... എന്താവാം.... നിന്നെയെനിക്ക് വെറുക്കാതെ വയ്യ !!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല