ടെക്സാസ്: പ്രസിദ്ധ കവയിത്രിയും കോളമിസ്റ്റുമായ ത്രേസ്യാമ്മ തോമസ് നടാവള്ളിലിന്
വേള്‍ഡ് മലയാളി കൗണ്‍സില്‍ സാഹിത്യത്തിന് നല്കിയ സംഭാവനകളെ മാനിച്ച്
എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ
എട്ടാമത് ബൈനിയല്‍ കോണ്‍ഫറന്‍സ് മെയ് 25,26,27 തീയതികളില്‍ ടെക്സാസിലെ ഡാളസില്‍
വെച്ച് നടന്നു. 26-ന് നടന്ന വര്ണ്ണപ്പികിട്ടാര്ന്ന ചടങ്ങില്‍ വെച്ച് സാഹിത്യം,
സയന്‍സ്, മെഡിസിന്, ബിസിനസ് തുടങ്ങി വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ചവരെ
ആദരിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എം.പി, വേള്‍ഡ് മലയാളി കൗണ്‍സില്‍
ഭാരവാഹികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പത്മഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ്
അവാര്‍ഡ്ദാനം നിര്‍വഹിച്ചു.