EMALAYALEE SPECIAL

മനുഷ്യനെ മയക്കുന്ന മതങ്ങള്‍ (ലേഖനം: പി. ടി. പൗലോസ്)

Published

on

''ഹിന്ദുവിന്റെ കോടാലി മുസ്ലിമിന്റെ കോടാലിയോട് പറഞ്ഞു നമ്മളിന്ന് രുചിച്ച ചോരക്ക് ഒരേ രുചി''

കുരീപ്പുഴ ശ്രീകുമാര്‍ എന്ന സാംസ്‌കാരിക വിപ്ലവകാരി വര്‍ഗീയ വിഷം ചീറ്റുന്ന അണലി പറ്റങ്ങള്‍ക്കു നേരെ എറിഞ്ഞ അറിവിന്റെ അമ്പുകളാണിത്. ഫാന്റസി കഥകളിലെ നായകന്മാരെപ്പോലെ മനുഷ്യന്‍ സൃഷ്ടിച്ച ദൈവങ്ങളെ മാറ്റി നിറുത്തി മനുഷ്യന്റെ മഹിമയെ മഹത്വീകരിച്ചപ്പോള്‍   വര്‍ഗീയ വാദികള്‍ കുരീപ്പുഴയെ കടന്നാക്രമിച്ചു. കുരീപ്പുഴക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിലെ വിവിധ ജില്ലകളില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ അതേറ്റെടുത്തു. അതൊരു സാംസ്‌കാരിക വിപ്ലവത്തിന്റെ അല്ലെങ്കില്‍ പരിവര്‍ത്തനത്തിന്റെ പടപ്പുറപ്പാട് ആകട്ടെ എന്നാശംസിച്ചു കൊണ്ട് മതം എന്ന വിഷ ജലത്തില്‍ കാലങ്ങളായി മുങ്ങി താഴുന്ന മന്ദ ബുദ്ധികളായ മനുഷ്യ ജന്മങ്ങളെക്കുറിച്ച് അല്പം .

2017 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാണക്കനുസരിച്ചു ഭാരതത്തിലെ ജനസംഖ്യയില്‍ 74 .33 ശതമാനം ഹിന്ദുക്കള്‍, 14 .20 ശതമാനം മുസ്ലിങ്ങള്‍, 5 .84 ശതമാനം ക്രിസ്തിയാനികള്‍, 5 .63 ശതമാനം മറ്റുള്ളവര്‍. ഒരു നേരത്തെ അന്നത്തിനു വകയില്ലാത്ത പാവങ്ങളുടെ കണക്കില്ല. പട്ടിണി കൊണ്ട് മരിക്കുന്ന കുഞ്ഞുങ്ങളുടെ കണക്കില്ല. വീടില്ലാത്തവന്റെയും തുണിയില്ലാത്തവന്റെയും തൊഴിലില്ലാത്തവന്റെയും കണക്കില്ല. എന്നാലിവിടെ ഹിന്ദുവിന്റെ കണക്കു വേണം. മുസ്ലിമിന്റെ കണക്കു വേണം. ക്രിസ്തിയാനിയുടെ കണക്കു വേണം. ഒരു സംശയം. നമ്മുടെ രാജ്യത്തു ഹിന്ദുവും മുസ്ലിമും ക്രിസ്തിയാനിയും മറ്റു മതങ്ങളും മാത്രമേയുള്ളൂ. മനുഷ്യരായ ഇന്‍ഡ്യക്കാരില്ലേ ?

മതങ്ങളും ദൈവങ്ങളും മനുഷ്യ സൃഷ്ടികളാണ്. അവയുടെ വേരുകള്‍ ആഴ്ന്നിറങ്ങി മനുഷ്യ ഹ്രദയങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ് . ''മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് '' എന്ന് പറഞ്ഞ കാറല്‍ മാക്‌സിന്റെ അനുയായികള്‍ ആള്‍ദൈവങ്ങളെ ആലിംഗനം ചെയ്യുമ്പോള്‍ , പളനിയില്‍ തല മുണ്ഡനം ചെയ്യുമ്പോള്‍, മല ചവിട്ടാന്‍ കെട്ടു നിറക്കുമ്പോള്‍ നമുക്ക് ചിന്തിക്കാം മതം എത്ര മാത്രം മനുഷ്യനെ മന്ദബുദ്ധികള്‍ ആക്കിയെന്ന് . എല്ലാ മതക്കാര്‍ക്കും മതമില്ലാത്തവര്‍ക്കും തുല്യ അധികാരമുള്ള ഇന്ത്യയിലെ രാഷ്ട്രീയ ഭരണ ചക്രം ഒരു പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടിലൂടെ തിരിയുമ്പോള്‍ കാണേണ്ടതല്ലാത്ത കാഴ്ചകള്‍ക്ക് മുന്‍പില്‍ നമുക്ക് കണ്ണുകളടക്കേണ്ടി വരുന്നു. പശുവിനെ ദൈവമാക്കുമ്പോള്‍, ഗോമാംസം തിന്നുന്നവനെ അടിച്ചുകൊല്ലുമ്പോള്‍ , നഗ്നരായ സന്ന്യാസിമാരുടെ ലിംഗം തൊട്ടു വണങ്ങുന്ന ഭരണ കര്‍ത്താക്കളെ കാണുമ്പോള്‍, ലിംഗ പൂജ നടത്തി സംതൃപ്തരാകുന്ന ആര്‍ഷ ഭാരതത്തിലെ കുല സ്ത്രീകളെ കാണുമ്പോള്‍. ആയിരമായിരം വര്‍ഷങ്ങള്‍ക്ക് അപ്പുറത്തെ ആര്‍ഷ ഭാരത സംസ്‌കാരം കൊട്ടി ഘോഷിക്കുന്ന ഹൈന്ദവ മതത്തിന്റെ വക്താക്കളെന്ന് വീമ്പിളക്കുന്നവരോട് ഒരു ചോദ്യം ? നിങ്ങളെങ്ങോട്ടാണ് ? പച്ച മാംസം തിന്നും കല്ല് കൊണ്ട് കാട്ടുതീ ഉണ്ടാക്കിയ മനുഷ്യന്റെ അപരിഷ്‌ക്രത യുഗത്തിലേക്കോ ? ഉത്തരം കാണില്ല. കാരണം നിങ്ങള്‍ മതത്തിന്റെ ലഹരിയില്‍ മയങ്ങി കിടക്കുകയാണ്. നിങ്ങളുടെ നേതാക്കള്‍ക്ക് ചെങ്കോട്ടയില്‍ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യണമെങ്കില്‍ വര്‍ഗീയ വിഷം നിങ്ങളുടെ സ്വതന്ത്ര ചിന്തയെ തളര്‍ത്തിയിരിക്കണം. ഒരു ചോദ്യം കൂടി. നിങ്ങളെങ്ങനെയാണ് ഹൈന്ദവമതത്തിന്റെ വക്താക്കളായത് ? മതപരമായ ഒരു ഭൂതകാലം ഇന്ത്യക്കില്ല. ആര്യന്മാരുടെയും ഇന്‍ഡോ പാര്‍ഥിയന്‍സിന്റെയും ബാക്ടറിയന്‍ ഗ്രീസുകാരുടെയും ശാകന്മാരുടെയും കുശാനന്മാരുടെയും ഒക്കെ നാനാതരം സംസ്‌കാരധാരകളുടെ വ്യാമിശ്രമായ കൂടിക്കലരുകളെ മതപരമായി തെറ്റിദ്ധരിക്കപ്പെട്ടതല്ലേ പ്രാചീന ഇന്ത്യയുടെ ഹൈന്ദവമതം. ബ്രിട്ടിഷുകാര്‍ അതിനെ വളം വച്ച് വളര്‍ത്തി.

സ്വര്‍ഗ്ഗത്തിന്റെ നേരവകാശികള്‍ എന്ന് പറയുന്ന ക്രിസ്തിയാനികള്‍ക്ക് വഴി പിഴച്ചവരെ സ്വര്‍ഗത്തിലേക്ക് വഴി കാട്ടുന്ന ചൂണ്ടുപലകകളായ ആത്മീയത്തൊഴിലിളികള്‍ ഉണ്ട്. ദൈവത്തിന്റെ പേരില്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റ് മുതലാളിമാരും. ഇവര്‍ക്കെല്ലാം ഓശാന പാടുന്ന ഒരു പറ്റം സാംസ്‌കാരിക നായകന്മാരും യജമാനന്റെ തീന്‍ മേശയില്‍ നിന്നും എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങള്‍ക്കായി കാത്തുകിടക്കുന്നു . അപ്പോള്‍ അഭയ കേസിലെ പ്രതിക്ക് അവാര്‍ഡ് കിട്ടും. വേദപാഠ ക്ലാസ്സിനു പോകുന്ന ശ്രേയമാരുടെ ജഡങ്ങള്‍ കുളങ്ങളില്‍ പൊങ്ങും. സത്‌നാംസിംഗുമാരുടെ പ്രേതങ്ങള്‍ വഴിയോരങ്ങളില്‍ നിത്യകാഴ്ചയാകും. അരമനകളിലും ആരധനാമഠങ്ങളിലും അറപ്പില്ലാതെ അരങ്ങേറുന്ന ലൈംഗീക വൈകൃതങ്ങള്‍ വേറിട്ടൊരു കാഴ്ചയാവില്ല. തിരുസഭക്ക് ഇളക്കം വരാതെ ആ വിശുദ്ധ പാപങ്ങള്‍ അതീവ രഹസ്യമായി വത്തിക്കാന്റെ അകത്തളങ്ങളില്‍ നൂറ്റാണ്ടുകളോളം സൂക്ഷിക്കപ്പെടും.

ലോകപ്രശസ്ത പരിണാമ ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‌സിനോട് 2010 ല്‍ തന്റെ ന്യൂസിലാന്‍ഡ് - ഓസ്‌ട്രേലിയ സന്ദര്‍ശന വേളയില്‍ ഒരു കൂട്ടം പത്രലേഖകര്‍ ചോദിച്ചു ''താങ്കള്‍ ബൈബിളിനെ മാത്രം വിമര്‍ശിക്കുന്നു. എന്തുകൊണ്ട് ഇസ്ലാമിനെ വിമര്‍ശിക്കുന്നില്ല ''. ഡോക്കിന്‍സിന്റെ മറുപടി ഇതായിരുന്നു ''എനിക്ക് ഇസ്ലാമിനെ ഭയമാണ് ''. അതാണ് ഇസ്ലാമിന് എതിരെയുള്ള ശക്തിയായ വിമര്‍ശനം എന്ന് അവര്‍ പിറ്റേദിവസത്തെ പത്രങ്ങളില്‍ എഴുതി. ഭയപ്പെടേണ്ട മതത്തില്‍ ഭീകരത അല്ലാതെ മൂല്യങ്ങള്‍ ഉണ്ടാകില്ലല്ലോ.

മതം എന്നും മനുഷ്യനെ സങ്കുചിതമാക്കിയിട്ടേയുള്ളു. സ്വതന്ത്രമായി ചിന്തിക്കാന്‍ അവകാശമുണ്ടാവില്ല. നമ്മള്‍ മതത്തിലേക്ക് ജനിച്ചു വീഴുകയാണ്. നമ്മളറിയാതെ തന്നെ മതം നമ്മളില്‍ അടിച്ചേല്പിക്കപ്പെടുന്നു മതത്തില്‍ നന്മയുണ്ട് എന്ന കാരണത്താല്‍. എല്ലാ മത ഗ്രന്ഥങ്ങളിലും അവ എഴുതപ്പെടുന്ന സാമൂഹ്യ സാഹചര്യങ്ങളനുസരിച്ചു നന്മയും തിന്മയും ഉണ്ട്. മതഗ്രന്ഥങ്ങള്‍ സാഹിത്യ സൃഷ്ടികളാണ്. വിശ്വാസപരമായി ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍ നമ്മള്‍ മയക്കത്തില്‍ നിന്നും സ്വതന്ത്ര ചിന്തയോടെ ഉണരണം.

ഹൈന്ദവമതത്തിന് ആധുനിക യുഗചിന്തയുടെയും മാനവികതയുടെയും പുതിയ മുഖം കൊടുത്ത സ്വാമി വിവേകാനന്ദന്‍ ഒരു മതത്തെയും തള്ളിപറഞ്ഞില്ല. ഹിന്ദുവാണെങ്കില്‍ ഒരു നല്ല ഹിന്ദുവാകൂ, മുസ്ലിമാണെങ്കില്‍ ഒരു നല്ല മുസ്ലിമാകൂ, ക്രിസ്ത്യന്‍ ആണെങ്കില്‍ ഒരു നല്ല ക്രിസ്ത്യന്‍ ആകൂ. സര്‍വോപരി ഒരു നല്ല മനുഷ്യന്‍ ആകൂ. എന്നാലിന്ന് ഗോമാംസം തിന്നുന്നവനെ ത്രിശൂലത്തില്‍ കുത്തിയെറിഞ്ഞു ഗോമാതാവിനെയും കൊണ്ട് ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള കാവി വസ്ത്ര ധാരികളുടെ പടയോട്ടത്തില്‍ ഹിന്ദു മതത്തിന് മാനവികതയുടെ പുതിയ മുഖം കൊടുക്കുവാന്‍ ശ്രമിച്ച കാവിയുടുത്ത ഗുരുവിനെ മറന്നു.

ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞത് പോലെ അരുതായ്മകളുടെ അങ്കത്തട്ടുകള്‍ പൊളിച്ചടുക്കി സമൂഹത്തിന്റെ സമസ്ത മേഖലകളിലും മനുഷ്യത്വത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഒരു പുതിയ ആകാശവും പുതിയ ഭൂമിയുമാണ് നമുക്കാവശ്യം. അത് ഒരു സാംസ്‌കാരിക പരിവര്‍ത്തനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു. അതാകട്ടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നമ്മുടെ സ്വപ്നവും 

Facebook Comments

Comments

 1. പ്രാകൃത ജനതയുടെ ഭാവനയില്‍ വിരിഞ്ഞ കഥകളാണ് എന്ന് തിരിച്ചറിയുക വിശ്വാസികളേ... വിമർശനങ്ങൾ നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ അറിവില്ലായ്മ മാത്രമാണ് പുണ്യമെന്ന് കരുതുന്ന സ്വന്തം മതപുത്തകങ്ങൾ ഒന്ന് വായിക്കാന്‍ ശ്രമിക്കുക കയ്യൂക്ക് കൊണ്ടും ആൾക്കൂട്ട വിചാരണ നടത്താനും ആളെകൂട്ടാൻ പോണ സമയത്തു് കുത്തിയിരുന്ന് പുത്തകം വായിക്ക് എന്നിട്ട് നാമജപവുമായ് വാ... എല്ലാ മതപുത്തകവും ഇങ്ങനെ ഒക്കെ തന്നെയാണ് പടച്ച് വിട്ടിരിക്കുന്നത് യുക്തിക്ക് നിരക്കാത്തതും അശ്ലീലവും ആഭാസവും മനുഷ്യവിരുദ്ധവും സ്ത്രീവിരുദ്ധതയും എന്ന് വേണ്ട സകലമാന സാമാനങ്ങളും കുത്തി നിറച്ച വളിച്ച ഒരു അവ്വിയൽ തന്നെയാണ് എല്ലാ മതങ്ങളും പുണ്യമായി കൊണ്ടുനടക്കുന്ന പുത്തകങ്ങൾ നിങ്ങളുടെ വിശ്വാസത്തെയല്ല ചെയ്യുന്നതും വിമർശിക്കുന്നതും നിങ്ങള്‍ വിശ്വസിക്കുന്ന മുത്തശ്ശികഥയേയും അതിലെ കഥാപാത്രങ്ങളേയുമാണ് അതിനിയും തുടരും...

 2. ചിന്താവിഷയം : കറുത്ത കണ്ണട ധരിച്ച ദൈവങ്ങൾ - ദൈവങ്ങൾ ഒക്കെ എന്നാണ് തുണി ഉടുക്കാൻ തുടങ്ങിയത്? ഇപ്പോളത്തെ ദൈവങ്ങൾക്ക് മെഷീൻ കട്ട് മാലയും പട്ടു സാരിയും ആണ് വേഷം. രാജരവിവർമ്മ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയപ്പോൾ ആണ് ദൈവങ്ങൾ പോലും സാരി ഉടുത്തുതുടങ്ങിയത്. ഇനി എന്നാണാവോ ഇ ദൈവങ്ങൾ കറുത്ത കണ്ണടയും ചുരിദാറും ലെഗിങ്‌സും ഒക്കെ ധരിക്കുന്നത്- ചാണക്യൻ

 3. Psychological Study

  2021-02-23 01:25:36

  Psychology study uncovers new details about the cognitive underpinnings of belief in conspiracy theories. People who believe in conspiracy theories display a cognitive bias — known as the jumping-to-conclusions bias — that is commonly observed in schizophrenia patients, according to new research published in Frontiers in Psychology. The study provides new insights into the cognitive underpinnings of belief in conspiracy theories. “One main difference is that people who believe in conspiracy theories think of themselves as a large group who knows more of the world than the rest of us, the average population, whereas patients with psychosis have their delusions of personal persecution and are quite alone with their theories,” One such cognitive bias is the tendency of patients with psychosis to decide very quickly about facts without gathering much information,”- trumplicans are like this, suffering from mental illness. -andrew

 4. മുൻ പ്രസിഡൻറ് ബറാക്ക് ഹുസൈൻ ഒബാമയെ ആശ്ലേഷിക്കാൻ വെമ്പൽ കൊള്ളുന്ന ചില എഴുത്തുകാർ, മുൻ പ്രസിഡൻറ് ഡോണൾഡ്‌ ജോൺ ട്രംപിനെ അവരുടെ തൂലികയാൽ കരിവാരി തേയ്ക്കുന്നു. താൻ വിശ്വസിക്കുന്ന മതം, ആ മതം മാത്രം എന്തിനും മാനദണ്ഡമാകുമ്പോൾ ബാക്കിയുള്ളവർ നാടിന് ചെയ്ത നന്മയെല്ലാം പിൻസീറ്റിലേക്ക് മാറുന്നു. കണ്ണുള്ളവർ കാണട്ടെ, ചെവിയുള്ളവർ കേൾക്കട്ടെ!

 5. പങ്കുവെക്കുന്ന മനോരോഗം [ shared psychosis] ഇതിനെ അനുകരണ മനോരോഗം എന്നും വിളിക്കാം. ''A shared psychotic disorder is a rare type of mental illness in which a healthy person starts to take on the delusions of someone who has a psychotic disorder such as schizophrenia. For example, let’s say your spouse has a psychotic disorder and, as part of that illness, believes aliens are spying on them. If you have a shared psychotic disorder, you’ll start to believe in the spying aliens. But apart from that, your thoughts and behaviour are normal. People with psychotic disorders have trouble staying in touch with reality and often can’t handle daily life. The most obvious symptoms are hallucinations (seeing or hearing things that aren’t real) and delusions (believing things that aren’t true, even when they get the facts). Shared psychotic disorders usually happen only in long-term relationships in which the person who has the psychotic disorder is dominant and the other person is passive. These pairs tend to have a close emotional connection to each other. But apart from that, they usually don’t have strong social ties. Shared psychotic disorders can also happen in groups of people who are closely involved with a person who has a psychotic disorder (called folie à plusiers, or "the madness of many"). For instance, this could happen in a cult if the leader is psychotic and their followers take on their delusions.''- Web MD. ഇതുപോലെ പങ്കുവെക്കപ്പെടുന്ന മനോരോഗങ്ങൾ തീവ്ര മത വിശ്വാസത്തിലും രാഷ്ട്രീയ വിശ്വാസങ്ങളിലും കാണാം. ഉദാഹരണം: ഒരു വീട്ടിലെ ഡോമിനൻറ്റ് ആയിട്ടുള്ള വെക്തി യേശുവിനെ കണ്ടു സംസാരിച്ചു എന്ന് പ്രചരിപ്പിക്കും. അവരുടെ മേധാവിത്തം മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാൻ ഉള്ള എളുപ്പ മാർഗം കൂടിയാണ് ഇത്. പ്രത്യേകിച്ചും അവർ ആണ് അ വീട്ടിൽ പണം ഉണ്ടാക്കുന്നതും പണം കൈകാര്യം ചെയ്യുന്നതും എങ്കിൽ. 'റാൻ' മൂളികളെപ്പോലെ അ വീട്ടിലെ മറ്റു പലരും അവർ യേശുവിനെ കണ്ടു സംസാരിച്ചു എന്ന് പ്രചരിപ്പിക്കാൻ തുടങ്ങും. ഇത്തരം മനോരോഗം ചിലപ്പോൾ കൂട്ട ആല്മ ഹത്യയിലേക്കും നയിക്കും. നവീകരണ ക്രിസ്ത്യൻ സഭക്കാർ, ട്രംപ് അനുയായികൾ, കാപ്പിറ്റൽ തകർത്തവർ, രാഷ്ട്രീയ കൊലപാതകികൾ, മത തീവ്രവാദികൾ - ഒക്കെ പങ്കാളിത്ത മനോരോഗികൾ ആണ്. -andrew

 6. News @ Noon

  2021-02-22 20:29:05

  1-Oath Keeper charged in Capitol insurrection claims she was given VIP pass at Trump rally and ‘met with Secret Service agents’ 2-The FBI issued a dire warning on the day before the Capitol riots that violent extremists were planning an armed uprising in Washington, a plot the attackers described as "war" to coincide with Congress' certification of Joe Biden's Electoral College victory, officials confirmed Tuesday. 3-FBI has cell phone records from Jan 6 of members of Congress. They are checking, who said what. 4- To acknowledge the United States crossing 500,000 COVID-19 deaths, President Biden will order flags flown at half staff for the next 5 days. 5-Amounts raised so far for Texas storm relief efforts: Rep. Alexandria Ocasio-Cortez (D-NY) — over $4.7 million Beto O’Rourke — over $1 million Julian Castro — over $400,000 Sen. Ted Cruz (Q-Cancun) — ZERO 6-The Secret Service changed out their White House Agents “in case they were loyal to Trump”. There’s way more to this than we know.

 7. ബീയിങ്

  2021-02-22 18:48:57

  ഈ മറ്റേകൂട്ടർ എന്ന് പറഞ്ഞാൽ ആരാണ് ? പറയാൻ ഭയമാണോ ?

 8. HUMAN BEING

  2021-02-22 14:47:10

  പാപ്പുസാറെ കൊള്ളാം . അസ്സലായി. തിണ്ണ മിടുക്കന്മാരായ എഴുത്തുകാർ.

 9. പപ്പു

  2021-02-22 05:02:15

  ഈ ലേഖനത്തിൽ പറയുന്നുണ്ട് മഹാമദി യരോട് പറയാൻ ഭയമാണ് കാരണം പറഞ്ഞാൽ അവർ തല കൊയ്യും . അതുകൊണ്ടു തന്നെ അവരുടെ സ്വാഭാവം മനസിലാക്കാമെന്നേയുള്ളെന്ന് .

 10. HUMAN BEING

  2021-02-22 03:13:11

  ക്രിസ്തുവിനെയും കൃഷ്ണനെയും മാത്രം ആക്ഷേപിക്കുന്നു. പക്ഷെ മറ്റേ കൂട്ടർക്കെതിരെ ഒന്നുമിണ്ടൂന്നു, മാഷെ, എന്താ നാവിറങ്ങി പോയോ??

 11. RAJU THOMAS

  2021-02-22 01:44:55

  Wow! what a great article! Telling the fact of it it all. People get angry when someone tries to jolt them out of their comfort zone of a particular religion/denomination. Let their 'god' help them--alas! there is no Gd. That realization is called the ultimate disillusionment of the Believer. Some of them will wake up to the truth, sooner or later--I hope sooner than later. They are trapped in the Maya of Faith, are befuddled, self-righteous, intolerant, and irredeemable. Kudos to freethinkers like PTP and Andrews.

 12. Human Being

  2021-02-21 18:03:08

  ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തിന് ഒരു പുതുമയുമില്ല. മറ്റു യുക്തിവാദികളായ കുറെ അലവലാതികളും കൂടെ കൂവാനും ഉണ്ട്. യുക്തിവാദികളുടെ എത്ര സ്ഥാപനങ്ങൾ ഉണ്ട് ഈ ലോകത്തിൽ. ക്രിസ്ത്യൻ സ്ഥാപന ങ്ങളിൽ പോയി അല്പം ഭാഷ പേടിച്ചു അമേരിക്കയിൽ വന്നു കഴിഞ്ഞപ്പോൾ എല്ലാമായി എന്ന് ധരിക്കുന്ന. അങ്ങനെയിരിക്കുമ്പോൾ സ്വന്തം മതത്തെ കുറച്ചു തെറി പറഞ്ഞു കയ്യടി വാങ്ങുവാൻ നടത്തുന്ന പാഴ്ശ്രമം ഭോഷന്മാരെ വിഡ്ഢിച്ചിരി ചിരിപ്പിക്കുവാൻ മാത്രമേ സഹായിക്കൂ !! ഇസ്‌ലാമിനെതിരെ ഒന്ന് മിണ്ടാനാവുമോ സാറേ??? വിവരം അറിയും!!

 13. വിദ്യാധരൻ

  2021-02-21 16:51:44

  " ഏകം സത് വിപ്രാ ബഹുധാ വദന്തി '- സത്യം ഒന്നുമാത്രം പണ്ഡിതന്മാർ പലപേരുകളിൽ അതിനെ വിളിക്കുന്നു എന്ന പറഞ്ഞ ഭാരതത്തിലെ ഋഷികളും , 'നിന്നെപ്പോലെ നിന്റെ അയലക്കാരെനെ സ്നേഹിക്കുക' എന്ന പറഞ്ഞ യേശുവും ഒരു മതവും സ്ഥാപിച്ചിട്ടില്ല. യേശു പറഞ്ഞു 'സത്യം നിങ്ങളെ സ്വാതന്ത്രമാക്കും' . സ്വതന്തമാക്കുന്ന സത്യത്തെ കണ്ടെത്തേണ്ടത് ഓരോ വ്യക്തികളുടെയും ധർമമാണ്. ഈ സത്യാന്വേഷണത്തിൽ ഒരു ജാതിയെ ഉള്ളുവെന്ന് മനസിലാകും. മതത്തിന്റെ പേരിൽ വരുന്നവർ സ്വാതന്ത്യമായ ചിന്ത പുലർത്തുന്നവരല്ല. അവർ ആരുടെ പേരിൽ വരുന്നുവോ അവരെ ക്രൂശിക്കുകയും കൊന്നുകളയുകയും ചെയ്യിതിട്ടുള്ളവരാണ്. ചിലർ ബൈബിളിൽ കുടുങ്ങി കിടക്കുന്നു, ചിലർ ഭഗവദ് ഗീതയിൽ കുടുങ്ങി കിടക്കുന്നു, ചിലർ ഖുറാനിൽ കുടുങ്ങി കിടക്കുന്നു എന്നാൽ ഈ മതിൽ കെട്ടുകളെ ചാടിക്കടന്ന് സ്വതന്ത്രമായ സത്യത്തെ അന്വേഷിക്കുന്നവരെ എങ്ങും കാണാനില്ല . സമാനമായ ഒരു ചിന്ത "ബാലാസ്‌താവൽ ക്രീഡാസക്തഃ സ്തരുണസ്താവൽ തരുണിരക്ത വൃദ്ധാസ്താവ ചിന്താമഗ്ന പരമേ ബ്രഹ്മണി കോപിന ലഗ്നാ " ശങ്കരാചാര്യർ -ഭജഗോവിന്ദം ) ബാലൻ കളിയിൽ മുഴുകി കഴിയുന്നു യുവാവ് യുവതിയിൽ അനുരക്തരായി കഴിയുന്നു , വൃദ്ധർ ചിന്താമാഗ്നാരായി കഴിയുന്നു .പരമായ സത്യം (സ്വാതന്ത്രമാക്കുന്ന സത്യത്തിലേക്ക് ) തിരിയുന്നവർ ആരുമില്ല ചിന്തോദ്ധീപകവും ശക്തവുമായ ഒരു ലേഖനം വിദ്യാധരൻ

 14. Bobby George

  2021-02-21 16:46:45

  Beautiful writing. Now I realized this above statement is true. All religious leaders are fake. They all are selfish.

 15. Religion is for Unhappy

  2021-02-21 16:40:42

  Religion is for those who are not happy with their life as it is, those who don’t like the world as it is. They create a world in their imagination as they would like it to be and sacrifice this life to be there in the fake world of their imagination. Religious leaders take advantage of such people and live on their sweat.

 16. വരുവാനില്ലാരും എന്നോർത്ത് ഉറങ്ങാൻ പോകരുത്, ഉണർന്നിരിപ്പീൻ വടി വെട്ടാൻ പോയിട്ടേയുള്ളു - സരസു.NY

 17. No to PT Poulose

  2021-02-21 15:14:54

  ക്രിസ്തുവിനെ യും ക്രിസ്ത്യാനികളെ യും കൊല്ലുവാൻ കൂട്ട് നിന്ന ആ ശൗലിന്റെ പേരുകാരനായ താങ്കൾ ഇനിയും പൗലോസ് ആയിട്ടില്ല. നാലക്ഷരം ഉരിയാടാൻ കഴിഞ്ഞതുകൊണ്ടു എല്ലാ മതങ്ങളെയും കുറ്റം പറയുവാൻ ഉള്ള പാണ്ഡിത്യം ലഭിച്ചു എന്ന് അഹങ്കരിക്കുന്നതു വിട്ടുമാറാത്ത ഏതോ രോഗം പോലെയാണ്. ദൈവം താങ്കൾക്ക് നല്ല ബുദ്ധി തരട്ടെ. വാക്കുകൾ കൊണ്ട് സ്വന്തം ഹൃദയത്തെ അലങ്കരിക്കൂ. താങ്കൾക്കും മറ്റുള്ളവർക്കും അത് പ്രയോജനം ചെയ്യും.

 18. Sudhir Panikkaveetil

  2021-02-21 14:27:34

  വളരെ അപകടം പിടിച്ച ഒരു വിഷയം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ശ്രീ പൗലോസ് സാർ പൂർത്തിയാക്കി. ഇത് മൗലികമായ രചനയാണ്‌. plaigarised articles വായനക്കാർ പ്രോത്സാഹിപ്പിക്കരുത്. ഇയ്യിടെ ആളുകൾ കാക്കക്കൂട്ടിലേക്ക് കല്ലെറിഞ്ഞു കൈ കഴച്ചിരിക്കുന്നത്കൊണ്ട് അധികം കോലാഹലം കാണില്ലെന്ന് പ്രതീക്ഷിക്കാം. എല്ലാവരും മതത്തെ കുറിച്ച് പറയുന്നു പക്ഷെ ആരും അതിനായി ഒന്നും ചെയ്യുന്നില്ല. മാർക്ക് ട്വൈൻറെ ഒരു quote ഒന്ന് മാറ്റി പറഞ്ഞതാണ്. ശ്രീ പൗലോസ് സർ അഭിനന്ദനം.

 19. Christian

  2021-02-21 13:26:14

  ക്രിസ്ത്യാനികൾക്ക് മാത്രമുള്ള ചൊറിച്ചിലാണിത്. സ്വന്തം വിശ്വാസങ്ങളെ ലജ്ജിപ്പിക്കുക. അവർ മാത്രമേ മത വിശ്വാസത്തിനെതിരെ നില കൊള്ളൂ. ഹിന്ദുക്കളുംമുസ്‌ലിംകളും കൂടുതൽ അവരുടെ വിശ്വാസങ്ങളിലേക്ക് മടങ്ങുന്നു. ഒടുവിൽ ക്രിസ്ത്യൻ നാമധാരികൾ മുസ്ലിമായോ ഹിന്ദുവായോ മാറേണ്ടി വരും.

 20. സൂക്ഷിച്ചോ! താങ്കൾ നീറിൻ കൂട്ടിൽ ആണ് കല്ല് എറിഞ്ഞിരിക്കുന്നത്. ഇപ്പോൾ വരും ദൈവത്തിൻറ്റെയും മതത്തിൻറ്റെയും സംരക്ഷണം മൊത്തത്തിൽ കൊട്ടേഷൻ എടുത്തിരിക്കുന്ന ഞരമ്പ് രോഗികൾ. - ചാണക്യൻ NY

 21. മതം മനുഷനെ മയക്കുന്ന കറുപ്പ് മാത്രമല്ല കരണ്ടു തിന്നുന്ന കാൻസർ കൂടിയാണ് . മതം -റിലീജ്യൻ- എന്ന വാക്കിൻറ്റെ ഉത്ഭവം അവ്യെക്തം എങ്കിലും, കെട്ടപ്പെടുന്നത്, വിലക്കുകൾ, ബന്ധനം എന്നിങ്ങനെ കൂടാതെ 'സൂക്ഷിച്ചു നടക്കേണ്ടത്' എന്ന് കൂടിയുണ്ട്. അതായതു മനുഷ്യന് പൊട്ടിക്കാൻ സാധിക്കാത്തവണ്ണം ബലമുള്ള ചിലന്തിവല, അതിൽ ശക്തിയേറിയ പശയും ഉണ്ട്. നേരിയ ചലനം പോലും അറിഞ്ഞു, വലയിൽ വീഴുന്ന പ്രാണികളെ തൽക്ഷണം നൂലുകൊണ്ട് ചിലന്തി ബന്ധിക്കുന്നതുപോലെയാണ് മതത്തിൻറ്റെ പിടിയിൽ പെട്ട വിശ്വാസിയുടെ അന്ത്യം. എത്ര സൂക്ഷിച്ചാലും പ്രാണികൾ ചിലന്തി വലയിൽ വീഴും. ചിലന്തി വലകൊണ്ടു ചുറ്റപ്പെട്ട പ്രാണിയെ പ്പോലെ വിശ്വാസിയും ഏതോ കംഫോർട്ട് സോണിൽ ആണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. മതത്തിൻറ്റെ തുടക്കം പ്രാചീന ദുർമന്ത്രവാദയിൽ നിന്നുമാണ്. പല നിറത്തിൽ പല നിലകളുള്ള വസ്ത്രവും തൊപ്പിയും വടിയും പിടിച്ച ഇന്നത്തെ മത നേതാക്കളും പ്രാചീന ദുർമന്ത്രവാദിയിൽനിന്നും വിദൂരതയിൽ അല്ല. ഒരു മതത്തിനും ആരെയും നന്നാക്കുവാൻ ഉള്ള കഴിവ് ഇല്ല. നല്ല മനുഷർ മതം ഉണ്ടെങ്കിലും ഇല്ലെങ്കിലും നല്ലവർ ആയിരിക്കും. അടിമത്ത അപകർഷത ഉള്ളവർക്കേ മതത്തിൽ തുടരുവാനും സാധിക്കയുള്ളു. -ആൻഡ്രു

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആഗോള സൈബർ യുദ്ധ ഭീഷണി (ജോസഫ് പൊന്നോലി)

പാലാ മെത്രാന്‍ പ്രസ്താവന പിന്‍വലിക്കണോ? (ബാബു പാറയ്ക്കല്‍-നടപ്പാതയില്‍ ഇന്ന്- 9)

സംഗീതമെ ജീവിതം (ലേഖനം: സാം നലമ്പളളില്‍)

ഏഴു തലമുറകളുടെ വികാരം (മോഹന്‍ ജോര്‍ജ്)

വാക്‌സിനും മതവും, ഏതാണ് ശരി? (ജോര്‍ജ് തുമ്പയില്‍)

ഗാര്‍ഡിയന്‍സ് ഓഫ് ദ ഡാര്‍ക്ക് സ്‌കൈ -(കുഞ്ഞൂസ്)

പ്രണവോപാസന (ലേഖനം: വാസുദേവ് പുളിക്കല്‍)

ശ്രീ നാരായണ ഗുരുവിന്റ്റെ മഹാ സമാധി ദിനത്തില്‍ നമുക്ക് ഗുരുവിനെ സ്മരിക്കാം (വെള്ളാശേരി ജോസഫ്)

തേനിൽ മുങ്ങട്ടെ വാക്കുകൾ (മൃദുമൊഴി -26: മൃദുല രാമചന്ദ്രൻ)

ഇരിക്കട്ടെ ഒരു സല്യൂട്ട്! (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 8)

ദൈവം കേൾക്കാൻ ഒരു ആത്മഗതം! (മാനസി)

എണ്‍പത്തൊന്നിന്റെ നിറവില്‍ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ലക്ഷ്മി കുറുപ്പ് (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

പാലാ ഒരു പ്രശ്നമാണ് ! (ഡോ. മാത്യു ജോയിസ്) 

കെ.എം. റോയ് ; വിടവാങ്ങിയ വഴികാട്ടി നക്ഷത്രം : ആൻസി സാജൻ

അമേരിക്കയുടെ അനാവശ്യ യുദ്ധങ്ങള്‍ (സാം നിലമ്പള്ളില്‍)

പെഗസസ്: സുപ്രീം കോടതിയുടെ ഇടപെടല്‍ മോദി-ഷാ വാട്ടര്‍ ഗെയിറ്റിന്റെ രഹസ്യം തുറക്കുമോ?- (ദല്‍ഹികത്ത് : പി.വി.തോമസ്)

Dum Spiro Spero... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 12 -അവസാനഭാഗം: ഷാജു ജോൺ)

മലയാളികളുടെ വംശനാശം! (തമ്പി ആന്റണി)

വിസ നമ്പറുകളുടെ ലഭ്യത-ഒക്ടോബർ 2021

കാറ്റ് ഒരു ഭീകര കാമുകനാണ് (മായ കൃഷ്ണൻ-രാഗമഥനം)

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

കോവിഡ് -19 ബൂസ്റ്റർ ഡോസ് ആർക്കൊക്കെ, എപ്പോൾ ലഭിക്കും? (ജോർജ് തുമ്പയിൽ)

പ്രത്യേക ഫീസ് അടച്ചാൽ ഗ്രീൻ കാർഡ് ലഭിക്കുന്ന ബിൽ ആദ്യ കടമ്പ കടന്നു 

പാലാ മെത്രാനും നാർക്കോട്ടിക് ജിഹാദും (നടപ്പാതയിൽ ഇന്ന്- 7: ബാബു പാറയ്ക്കൽ)

മതേതരത്വം വളർത്തുക ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല (വെള്ളാശേരി ജോസഫ്)

ഉറക്കകുറവ് പരിഹരിക്കാം ആയുര്‍വേദത്തിലൂടെ...(അബിത് വി രാജ്)

9/11: ഒഴിവാക്കാമായിരുന്ന ദുരന്തം (സാം നിലമ്പള്ളില്‍)

മലബാർ കലാപവും ചരിത്ര രേഖകളും (ബാബു പാറയ്ക്കൽ, നടപ്പാതയിലെ നാട്ടുവിശേങ്ങൾ - 6)

പോയന്റ് റിയാസ് വിളക്കുമരം (സന്തോഷ് പിള്ള)

View More