-->

America

ഞാനൊരു നിലാവിന്റെ പക്ഷിയാണ് (കവിത: രമ പിഷാരടി)

രമ പിഷാരടി

Published

on

എന്റെ കൈയിലുള്ളത് വാക്കിന്റെ

നിലാപ്പക്ഷിയെങ്കിലുമിടയ്ക്കിടെ-

വരാറുണ്ടമാവാസി.

ഇരുളിന്‍ ദുര്‍ഭൂതങ്ങളിടയ്ക്ക്

തേരും തെളിച്ചിടവിട്ടിടവിട്ട്

വരുമ്പോള്‍ മൗനത്തിന്റെ

ഗുഹയില്‍ ഒളിയ്ക്കുവാന്‍

ഞാനോടിപ്പോകും മുന്‍പേ!

വിളിയ്ക്കും പിന്നില്‍ നിന്ന്

കവിത, സമുദ്രത്തിന്‍ തിരയെ-

ഞങ്ങള്‍ മെല്ലെ കടന്നു പോകാറുണ്ട്

കനലിന്‍ സൂര്യന്‍ താഴും സാന്ധ്യ-

വാനത്തില്‍ നിന്നുമൊരു

നക്ഷത്രം തൂക്ക് വിളക്ക്

 കൊളുത്തിത്തരും മുന്നില്‍

എങ്കിലും എന്നും വീണ്ടും

ഭ്രാന്തസങ്കടങ്ങള്‍ തന്‍ വന്‍കയ-

മതില്‍പ്പെട്ട് വലയാറുണ്ടേയിന്നും.

ധ്യാനമൗനത്തില്‍ നിന്നുമൊരു

പാതിയില്‍ ഞാനീ പ്രാണനെ-

ശ്രമപ്പെട്ട് ചിറകില്‍ കൊരുക്കവെ!

ഇടയാറുണ്ടാപ്പക്ഷി കൂട്ടില്‍ -

നിന്നിറങ്ങുവാന്‍ മടി കാണിയ്ക്കും-

മിഴിപൂട്ടിയങ്ങിരുന്നിടും.

എത്രമേലായാസാമാണിതേ-

പോലെഴുത്തിന്റെ സ്‌നിഗ്ദ്ധമാം

ധ്യാനസ്ഥലവാസമെന്നാകില്‍ പോലും

അറിയാതെയറിയാതെ വാക്കുകള്‍

മുന്നില്‍ വന്ന് വിളിയ്ക്കും നേരം

പോകാതിരിക്കാനാവുന്നില്ല..

ഞാനതേ, നിലാപ്പക്ഷി പോലൊരു

ശരറാന്തല്‍ദീപവും കൊളുത്തിപ്പോം

ആകാശസഞ്ചാരിണി!

മേഘങ്ങള്‍ മുടിത്തുമ്പില്‍, കണ്ണിലോ

സ്വപ്നക്കൂട്, ഭൂമിയോ ഞാന്‍

തൂവുന്ന കണ്ണിരു കൈയേറ്റുന്നോള്‍

Facebook Comments

Comments

  1. രാജു തോമസ്

    2021-03-03 20:04:07

    കവിത നന്നായിട്ടുണ്ട് , പതിവുപോലെ. എങ്കിലും, അതെല്ലാം കേകയായിത്തന്നെ മര്യാദയ്ക്ക് എഴുതിയിരുന്നെങ്കിലെന്ന്! പുതിയ ഓരോ എഴുത്തുരീതി! ഇവിടെ ഇങ്ങനെ എഴുതിയതുകൊണ്ട് പ്രത്യേകിച്ച് ഗുണമെന്തുണ്ടായി? ഛന്ദോമുക്തമാണെന്നു ധരിച്ചോട്ടെ എന്നാകും!

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സാമൂഹ്യബോധം (രാജൻ കിണറ്റിങ്കര)

പേരില്ലാത്തവർ ( കഥ : ശാന്തിനി ടോം )

ജി. രമണിയമ്മാൾ രചിച്ച ഗ്രഹണം - നോവൽ പ്രകാശനം ചെയ്‌തു

കറുത്ത (ജന്മ) ദിനം (കവിത - സോജി ഭാസ്‌കര്‍)

ചേക്കേറുന്ന പക്ഷികൾ (രാജൻ കിണറ്റിങ്കര)

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കൽ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -9: കാരൂര്‍ സോമന്‍)

ജീവിതവൃക്ഷത്തിലെ ആലില സ്പര്‍ശങ്ങള്‍ (സന്ധ്യ എം എഴുതിയ കഥ- ആസ്വാദനം: ശിവന്‍ സുധാലയം)

കനൽ: കവിത, ഷാമിനി

ജി. രമണി അമ്മാൾ എഴുതിയ 'ഗ്രഹണം' (നോവൽ) പ്രകാശനം

ആര്‍ക്ക് മനശാന്തി, ഏതു തീര്‍ത്ഥം ? (കവിത: മാര്‍ഗരറ്റ് ജോസഫ്)

ഒടുവിലായൊരിക്കൽ കൂടി (അർച്ചന ഇന്ദിര ശങ്കർ)

എന്റെ ശ്യാമവർണ്ണനോട് (കവിത: സുമിയ ശ്രീലകം)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 42

സെന്‍പ്രണയം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - നോവൽ - 6

ഇങ്ങനെയും ഒരു സമ്മേളനം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

മറവിരോഗം ( കവിത: ഗംഗ.എസ്)

പ്രിയ സബർമതീ (അർച്ചന ഇന്ദിര ശങ്കർ)

ഡ്രൈവർ (കഥ- ഷഹീർ പുളിക്കൽ)

ദിവ്യവ്യദീപമേ നയിച്ചാലും !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

വിഷുപ്പുലരി: കവിത, ഷാമിനി

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

പപ്പന്റെ പരോപകാരം (ചെറുകഥ: നിഷ മാവിലശ്ശേരില്‍)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

View More