വാഷിംഗ്ടണ്‍, ഡി.സി: മുന്‍പ് സ്റ്റിമുലസ് ചെക്ക് കിട്ടിയ എല്ലാവർക്കും ഇത്തവണ അത് ലഭിക്കില്ല. ബില്‍ സെനറ്റില്‍ എത്താനിരിക്കെ ഒത്തുതീര്‍പ്പുമായി ഡമോക്രാറ്റുകള്‍ രംഗത്ത്.
പുതിയ നിര്‍ദേശപ്രകാരം 75,000 ഡോളർ വരെ വരുമാനമുള്ള വ്യക്തിക്ക് 1400 ഡോളര്‍ ലഭിക്കും ഭാര്യക്കും ഭര്‍ത്താവിനും കൂടി 150,000 വരെ എങ്കില്‍ രണ്ടു പേര്‍ക്കും കിട്ടും.
വരുമാനം 80,000 വരെയുള്ളവര്‍ക്ക് ഭാഗികമായി സ്റ്റിമുലസ് ചെക്ക് കിട്ടും. നേരത്തെ ഇത് 95,000 വരെ ആയിരുനുന്നു.
അതു പോലെ ഫാമിലിക്ക് 160,000 വരെ ഭാഗിക ചെക്ക് കിട്ടും. അതിലും കൂടുതല്‍ വരുമാനമുള്ളവർക്ക് ഒന്നും കിട്ടില്ല.
ഹെഡ് ഓഫ് ഹൗസ് ഹോള്‍ഡ് ആയി ടാക്സ് ഫയല്‍ ചെയ്യുന്നവര്‍ക്ക് 112,000 വരെ മുഴുവന്‍ തുക കിട്ടും. 120,000 കഴിഞ്ഞാല്‍ ഒന്നും കിട്ടില്ല.
തൊഴിലില്ലായ്മ വേതനത്തിനൊപ്പം ആഴ്ചയില്‍ 400 ഡോളര്‍ കൂടി നല്‍കുന്നത് ഓഗസ്റ്റ് വരെ തുടരാന്‍ ബില്ലില്‍ വ്യവസ്തയുണ്ട്. അതു പോലെ 6 വയസയില്‍ താഴെയുള്ള ഓരോ കുട്ടിക്കും 3600 ഡോളര്‍ വീതം ടാക്സ് ഇളവ് കിട്ടും. 6 മുതല്‍ 17 വരെയുള്ള ഓരോ കുട്ടിക്കും 3000 ഡോളര്‍ വീതം ഇളവ്.
മൊത്തം 150,000 ഡോളര്‍ വരെ വരുമാനമുള്ള ഒരു കുടുംബത്തിനു ഈ പദ്ധതി എല്ലാം ഉപയോഗപ്പെടുത്തുമ്പോള്‍ 14,000 ഡോളർ ആനുകൂല്യം ലഭിക്കും.