Image

ഡാളസ്സ്- ഫോര്‍ട്ട്‌വര്‍ത്ത് മെട്രോപ്ലെക്‌സില്‍ ഗ്യാസിന്റെ വില കുനിച്ചുയര്‍ന്നു

പി പി ചെറിയാന്‍ Published on 05 March, 2021
ഡാളസ്സ്- ഫോര്‍ട്ട്‌വര്‍ത്ത് മെട്രോപ്ലെക്‌സില്‍ ഗ്യാസിന്റെ വില കുനിച്ചുയര്‍ന്നു
ഡാളസ്സ്: ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വില കുതിച്ചുയര്‍ന്നതോടെ അമേരിക്കയിലും ഗ്യാസിന്റെ വിലയില്‍ വന്‍ കുതിപ്പ് 20201 വര്‍ഷാരംഭത്തില്‍ 51.22 ഡോളറായിരുന്നു ക്രൂഡോയലിന്റെ വില മാര്‍ച്ച് 4 ബുധനാഴ്ച 66 ഡോളര്‍ എത്തിയതാണ് വിലവര്‍ദ്ധനക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഗ്യാസിന്റെ ഡിമാന്റ് വര്‍ദ്ധിച്ചതും, ഉല്‍പാദനം കുറഞ്ഞത്. മറ്റൊരു കാരണമാണ്. അമേരിക്കയില്‍ ശരാശരി ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില (റഗുലര്‍) 2.745 ഡോളറില്‍ എത്തി നില്‍ക്കുന്നു.

ഡാളസ്സ് ഫോര്‍ട്ട്‌വര്‍ത്തിലും ഓരോ ദിവസവും ഗ്യാസിന്റെ വില വര്‍ദ്ധിക്കുകയാണ്.

ഫെബ്രുവരി ആദ്യവാരം 2 ഡോളറിന് താഴെയായിരുന്നു. ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില മാര്‍ച്ച് ആദ്യ ദിനങ്ങളില്‍ 2.51 ഡോളര്‍ വളരെ വര്‍ദ്ധിച്ചു. ഇത് സാധാരണ നിലവാരത്തിലുള്ള ഗ്യാസിന്റെ വിലയാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള ഗ്യാസിന് ഗ്യാലന് 3.50 വരെയാണ് വില ഈടാക്കുന്നത് ക്രൂഡോയലിന്റെ വില വര്‍ദ്ധിക്കുന്നതോടൊപ്പം ഇനിയും ഗ്യാസിന്റെ വില വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് പറയപ്പെടുന്നു.

അമേരിക്കയില്‍ ഗ്യാസ് ഉല്‍പാദിപ്പിക്കുന്ന ടെക്‌സസ്സ് സംസ്ഥാനത്ത് പോലും വില പിടിച്ചു നിര്‍ത്താനാകാത്ത അവസ്ഥയാണ്. പെട്രോളിയം ഉല്‍പാദനങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന ഗവര്‍ണര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

മഹാമാരിയുടെ വ്യാപനത്തില്‍ പൊറുതിമുട്ടി കഴിയുന്ന അമേരിക്കന്‍ ജനതയ്ക്ക് ഗ്യാസ് വില വര്‍ദ്ധിച്ചത് മറ്റൊരു തിരിച്ചടിയായി. അമേരിക്കയിലെ ജീവിതം സാധാരണ നിലയിലേക്ക് മടങഅങി തുടങ്ങിയതോടെ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. ഗ്യാസിന്റെ ഉപയോഗം ഇതനുസരിച്ച് വര്‍ദ്ധിച്ചത്. സാധാരണക്കാരന്റെ സാമ്പത്തിക ഭാരവും വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
Join WhatsApp News
പൗരൻ 2021-03-05 14:15:41
വായനക്കാർക്ക് അറിയാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ, ട്രംപ് ഭരണത്തിൽ നിന്നിറങ്ങിയാൽ ഉടൻ വിലക്കയറ്റം ഉണ്ടാകും എന്നത് പണ്ടേ പ്രവചിച്ചിരുന്നതാണല്ലോ. ഭരിക്കാൻ അറിയുന്നവരല്ലെങ്കിൽ ജനങ്ങളുടെ ജീവിതം ദുഃസ്സഹമായിരിക്കും. അതാണ് ഇപ്പോൾ ഉണ്ടാകുന്നത്, കുറ്റം മിക്കവാറും സിറിയ, ആഗോള താപനം, ഡോളറിന്റെ വില വ്യത്യാസം എന്നൊക്കെ ജിങ് പിംഗ് ജോ വെച്ച് കാച്ചും.
malayali democrat 2021-03-05 15:43:57
Gas prices goin up, and up and up, up.........under our current presidant. what a shame???????????????? where is my stimulus check??????????????????? illegals are coming ..............in hundreds, thousands.................................
CID Mooosa 2021-03-05 14:51:54
How the gas prices gone up and when Trump was president two dollars and nine cents and now the administration changed Democracy and the price gone up.Bear up all these prices after getting some some free bees.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക