Image

കടുവയില്‍ കുറുവച്ചന്റെ മകളായി വൃദ്ധി വിശാല്‍

Published on 18 March, 2021
 കടുവയില്‍ കുറുവച്ചന്റെ മകളായി വൃദ്ധി വിശാല്‍


കൊച്ചി: വിവാഹ വേദിയില്‍ തകര്‍പ്പന്‍ നൃത്തച്ചുവടുകളിലൂടെ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായ യു.കെ.ജിക്കാരിയായ വൃദ്ധി വിശാല്‍ പൃഥ്വിരാജിനൊപ്പം സിനിമയില്‍ അഭിനയിക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ മകളായാണ് ഈ കൊച്ചുമിടുക്കി എത്തുന്നത്. വൃദ്ധിയുടെ പിതാവ് വിശാല്‍ കണ്ണനാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.


'ദൈവത്തിന് നന്ദി. എന്റെ മോളുടെ വീഡിയോ ഷെയര്‍ ചെയ്ത എല്ലാ മീഡിയയ്ക്കും ഓരോരുത്തര്‍ക്കും നന്ദി. രാജുവേട്ടന്റെ മോളായി വൃദ്ധി വിശാല്‍ ബിഗ് സ്‌ക്രീനിലേക്ക്.. എല്ലാവരും അനുഗ്രഹിക്കണം. പ്രാര്‍ത്ഥിക്കണം. മകളുടെ മൂന്നാമത്തെ ചിത്രമാണിത്' വിശാല്‍ കുറിച്ചു. കുമ്ബളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി.


സീരിയല്‍ താരമായ അഖില്‍ ആനന്ദിന്റെ വിവാഹ വേദിയിലാണ് വൃദ്ധി വിശാല്‍ ചുവടുവച്ചത്. യു.കെ.ജി വിദ്യാര്‍ത്ഥിയായ വൃദ്ധിയുടെ വീഡിയോ നിമിഷ നേരംകൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടിയത്. ടിവിയില്‍ സ്വയം നോക്കി പഠിച്ച ചുവടുകളാണ് വിവാഹ വേദിയില്‍ കളിച്ചതെന്ന് അച്ഛന്‍ പറയുന്നു. പത്തനംതിട്ട വടശ്ശേരിക്കരയിലെ ലാല്‍ ഫോട്ടോഗ്രഫി കമ്ബനി പങ്കുവച്ച വീഡിയോയായിരുന്നു സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായത്.

Tags: vriddi vishal viral girl prithviraj

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക