-->

EMALAYALEE SPECIAL

Meethour - സൂമിനെ വെല്ലുന്ന സവിശേഷതകളോടെ ഒരു വീഡിയോ കോൺഫറൻസിങ് ആപ്പ്

Published

on

കോവിഡ് രൂക്ഷമായ സമയത്ത്, ജോലിയും പഠനവും എല്ലാം വീട്ടിലിരുന്ന് തന്നെ ആയതോടെ പ്രചാരം വർദ്ധിച്ച ഒന്നാണ് വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനുകൾ. മഹാമാരി മാറിയാലും ഇവയുടെ കാലം കഴിയുന്നില്ല. ജീവനക്കാരിൽ നിന്ന് 'പ്രൊഡക്ടിവ് ടൈം' കൂടുതൽ ലഭിക്കാനും പല അനാവശ്യ ചിലവുകൾ ഒഴിവാക്കാനും മീറ്റിങ്ങുകൾ ഉൾപ്പെടെ ജോലി സംബന്ധമായ പല കാര്യങ്ങളിലും വീഡിയോ കോൺഫറൻസിങ്ങിനുള്ള അനന്തമായ സാധ്യത ബിസിനസ് ഭീമന്മാർ മുതൽ ചെറുകിട കച്ചവടക്കാർ വരെ തിരിച്ചറിഞ്ഞു കഴിഞ്ഞു.   

മൈക്രോസോഫ്റ്റിന്റെ 'ടീംസ്' , സിസ്കോയുടെ 'വെബ് എക്സ്', ഗൂഗിളിന്റെ ' മീറ്റ്' എന്നിവയ്ക്കിടയിൽ കൂടുതൽ സജീവ ഉപയോക്താക്കളുമായി  ജനപ്രിയമായി നിലനിൽക്കുന്ന ഒന്നാണ് 'സൂം'. ഈ വമ്പന്മാർക്കിടയിലേക്ക് പുതിയൊരു ആപ്ലിക്കേഷൻ വന്നാൽ ശോഭിക്കുമോ എന്ന് ചോദിച്ചാൽ ശോഭിക്കും എന്നു തന്നെയാണ്  ഉത്തരം. നിലവിലേതിനെ വെല്ലുന്ന സവിശേഷതകൾ ഉണ്ടെങ്കിൽ തീർച്ചയായും സാധ്യത ഏറെയുണ്ട്.

 കഴിഞ്ഞ 20 വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള  വി-എംപവർ 'Meethour' എന്ന നൂതന വീഡിയോ കോൺഫറൻസ് സൊല്യൂഷൻസുമായി മുന്നോട്ട് വരുന്നതും ഈ സാധ്യത തിരിച്ചറിഞ്ഞുകൊണ്ടാണ്.  ഷുക്കൂർ അഹമ്മദ്, രാജൻ നടരാജൻ, വിജയ് വീരപ്പൻ, ഷൊയെബ്‌ അഹമ്മദ് എന്നീ നാല് പേർ ചേർന്ന് നടത്തുന്ന കമ്പനി, 2020 ഓഗസ്റ്റിലാണ്  Meethour ലോഞ്ച് ചെയ്തത്. 

ചെറുകിട സ്കൂളുകൾ, സ്ഥാപനങ്ങൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവയ്ക്ക് 'അൺലിമിറ്റഡ് ഫ്രീ യൂസേജ്' വാഗ്ദാനം ചെയ്തുകൊണ്ടുള്ള  ആപ്ലിക്കേഷന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പണമടച്ചുള്ള പതിപ്പും (പെയ്‌ഡ്‌ വേർഷൻ) ലഭ്യമാണ്. ഉപഭോക്താക്കളുടെ  ആവശ്യങ്ങൾക്കനുസരിച്ച് ഏതെങ്കിലും ആപ്ലിക്കേഷനിൽ സംയോജിപ്പിക്കാനും കഴിയുന്ന രീതിയിലാണ്  Meethourന്റെ സേവനം ഒരുക്കിയിട്ടുള്ളത്.

ചീഫ് ടെക്നോളജി ഓഫീസറും ചീഫ് പ്രൊഡക്റ്റ് ഓഫീസറുമായ ഷൊയെബിന്റെ സാങ്കേതിക രംഗത്തെ നൈപുണ്യവും മറ്റ് മൂന്ന് പേരുടെയും മേൽനോട്ടവും സാമ്പത്തിക പിന്തുണയുമാണ് കമ്പനിയുടെ വിജയരഹസ്യം. താൻ ഉൾപ്പെടുന്ന യുവതലമുറ, സൂമിൽ നിന്ന് വ്യത്യസ്തമായി എന്തൊക്കെ സവിശേഷതകൾ വീഡിയോ കോൺഫറൻസ് ആപ്പുകളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് കൃത്യമായി മനസ്സിലാക്കിക്കൊണ്ടാണ് ഷൊയെബ്‌,  Meethour വിഭാവനം ചെയ്തതും സാക്ഷാത്കരിച്ചതും.

വി-എംപവറിന്റെ സ്ഥാപകരിൽ ഒരാൾ എന്ന നിലയിൽ,  Meethour, Wakuk എന്നീ രണ്ട് ആപ്ലിക്കേഷനുകൾക്കും സമീപഭാവിയിൽ ലോകമെമ്പാടും ഉള്ള സാധ്യത വ്യക്തമായി മുന്നിൽക്കണ്ടാണ് ഷുക്കൂർ അഹമ്മദ് കൂടുതൽ വിവരങ്ങൾ പങ്കുവച്ചത്. 

"സൂമിന്റെ സൗജന്യ പതിപ്പിൽ പരമാവധി 100  ആളുകൾക്ക് 40 മിനിറ്റ് വരെയാണ് പങ്കെടുക്കാൻ കഴിയുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി, Meethour ന്റെ സൗജന്യ പതിപ്പിൽ 55 പേർക്കും പെയ്ഡ് വേർഷനിൽ 200 പേർക്കും സമയപരിധിയില്ലാതെ പങ്കെടുക്കാനുള്ള സൗകര്യമുണ്ട്. വെബ്, Android, iOS എന്നീ മൂന്ന് പ്ലാറ്റ്ഫോമുകളിൽ  പ്രവർത്തിക്കുന്ന Meethour ഉപയോഗിക്കാനും എളുപ്പമാണ്. യുഎസിലെ ഹെൽത്ത് കെയറുകൾ, സ്കൂളുകൾ, യുഎഇയിലെ ഈസിക്ലിനിക് തുടങ്ങി ആറ് ക്ലയന്റുകൾ ഇതിനകം തന്നെ ആപ്ലിക്കേഷൻ ഉപയോഗിച്ചിട്ടുണ്ട്.
യുഎസ് തിരഞ്ഞെടുപ്പ് സമയത്ത് പല രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ പ്രചാരണത്തിനും ധനസമാഹരണത്തിനും ആപ്ലിക്കേഷൻ ഉപയോഗിച്ചിരുന്നു. കമ്പനിയുടെ സൗജന്യ പതിപ്പ് ഉപയോഗിക്കുന്ന ധാരാളം ഉപയോക്താക്കളാണ്  മിഡിൽ ഈസ്റ്റ്, യുഎസ്, ഇന്ത്യ എന്നിവിടങ്ങളിൽ ഉള്ളത്. നിരവധി സ്കൂളുകൾ, കോളജുകൾ, സർക്കാർ ഏജൻസികൾ, ആരോഗ്യ സംരക്ഷണ ദാതാക്കൾ, നിയമ സ്ഥാപനങ്ങൾ, രാഷ്ട്രീയ സ്ഥാനാർത്ഥികൾ, വിശ്വാസ സമൂഹങ്ങൾ എന്നിവരുമായി Meethourനെക്കുറിച്ച് ചർച്ച നടക്കുന്നുണ്ട്. സ്കൂളുകൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്താനിത് വളരെ പ്രയോജനപ്രദമാണ്. രാഷ്ട്രീയ സ്ഥാനാർത്ഥികൾക്ക് അവരുടെ വർച്വൽ ടൗൺഹാളുകളായും ഉപയോഗിക്കാം. കൂടാതെ, കുടുംബ സമാഗമത്തിനായും  വിശ്വാസി  സമൂഹങ്ങൾക്ക് പ്രാർഥനകൾക്കും ഉപകരിക്കും ."അഹമ്മദ് വ്യക്തമാക്കി .

“ഇത് ഒരു വലിയ വിപണിയാണ്, വ്യക്തിഗത ആവശ്യങ്ങൾ ശ്രദ്ധിക്കുകയും അവ പരിഹരിക്കാൻ കഴിയുകയും ചെയ്താൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകും. ക്രമേണ, ഓരോരുത്തർക്കും അവരവരുടെ ഇമെയിലുകൾ ഉള്ളതുപോലെ,സ്വന്തമായി  വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനുകൾഉള്ള കാലം വിദൂരമല്ല. വിപണി പിടിച്ചെടുക്കാൻ മറ്റുള്ളവർ വാഗ്ദാനം ചെയ്യാത്ത കൂടുതൽ സവിശേഷതകൾ ചേർക്കാനുള്ള ശ്രമം ഞങ്ങൾ തുടർന്നുകൊണ്ടേ ഇരിക്കും. ഞങ്ങൾ തിരക്കേറിയ ഒരു മാർക്കറ്റിലാണ്, ഉപയോക്താക്കളെ ശ്രദ്ധിക്കുകയും  അവരുടെ ആവശ്യങ്ങൾ ആപ്ലിക്കേഷനിൽ സംയോജിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സൂം, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവ നിലവിൽ ഉപയോക്താക്കൾക്ക് നൽകാത്ത സവിശേഷതകളുടെ  ഒരു നീണ്ട പട്ടിക ഞങ്ങളുടെ പക്കലുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു .

പാൻഡെമിക് മൂലം റൈഡ്-ഹെയ്‌ലിംഗ് ആപ്ലിക്കേഷൻ സേവനം തടസ്സപ്പെട്ടിട്ടും, വളർന്നുവരുന്ന റൈഡ്-ഷെയറിംഗ് സ്ഥാപനങ്ങൾക്ക് വളരാൻ കാര്യമായ ഇടമുണ്ടെന്ന് അഹമ്മദ് പറഞ്ഞു.

റൈഡ്-ഹെയ്‌ലിംഗ് ആപ്ലിക്കേഷനായ  വകുക് (Wakuk ) കഴിഞ്ഞ വർഷം ഹൈദരാബാദിൽ അവതരിപ്പിച്ചിരുന്നെങ്കിലും  കോവിഡ്  കാരണം വിപുലീകരിക്കാൻ കഴിഞ്ഞില്ല.
യൂബറും ഓലയും വലിയ നഗരങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും തങ്ങൾ  ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നത് യൂബറും ഓലയും  ലഭ്യമല്ലാത്ത ചെറിയ നഗരങ്ങളിലേക്കാണെന്നും  അഹമ്മദ്  അഭിപ്രായപ്പെട്ടു 

"ഇന്ത്യയിലെ ചെറിയ നഗരങ്ങളിൽ വളരെയധികം  സാധ്യതകൾ കാണുന്നു. ഗ്രാമങ്ങളിൽ പോലും ഇന്റർനെറ്റ് എത്തുന്നതിനാൽ, തദ്ദേശീയർക്കും പുറത്തുനിന്നുള്ളവർക്കും  ധാരാളം അവസരങ്ങളുണ്ട്. ഈ  വർഷം ഷാർജ ടാക്സിയുമായി കരാർ ഒപ്പിടാനിരുന്നതാണ്. കോവിഡ് കാരണമാണത് വൈകിയത്.  ഫ്രാഞ്ചൈസി മോഡൽ പോലെ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.  സാമൂഹിക സ്വാധീനം ചെലുത്താൻ ആഗ്രഹിക്കുന്ന സംരംഭകരുമായും ബിസിനസുകാരുമായും ഒത്തുചേരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
ടാറ്റ മോട്ടോഴ്‌സ്,  അസിം പ്രേംജി എന്നിവരിൽ  നിന്ന് കുറച്ച് പണം സ്വരൂപിച്ച് അവരുമായി ചേർന്ന് ചില നഗരങ്ങളിൽ പ്രവർത്തിക്കും. വിപണിയിൽ ഇപ്പോഴും പലതരം പരീക്ഷണങ്ങൾ ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു .യൂബറും ഓലയും പണം സമ്പാദിക്കുന്നുണ്ടെങ്കിലും അത് സുസ്ഥിര ബിസിനസ്സായി മാറിയിട്ടില്ല. ഡ്രൈവർമാർക്കും ഉപഭോക്താക്കൾക്കും  വാകുക്കിന്റെ (Wakuk )സബ്സ്ക്രിപ്ഷൻ മോഡൽ പ്രയോജനകരമായിരിക്കും, ”അദ്ദേഹം പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

View More