Image

പേളിക്കും ശ്രീനിഷിനും പെണ്‍കുഞ്ഞ് പിറന്നു

Published on 21 March, 2021
പേളിക്കും ശ്രീനിഷിനും പെണ്‍കുഞ്ഞ് പിറന്നു
പേളി മാണിയ്ക്കും ശ്രീനിഷിനും പെണ്‍കുഞ്ഞ് പിറന്നു. ശ്രീനിഷ് തന്നെയാണ് കവിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പേളിയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ശ്രീനിച്ച്‌ അറിയിച്ചു.

ദൈവം അയച്ച സമ്മാനം ഞങ്ങള്‍ സന്തോഷത്തോടെ അറിയിക്കുന്നു. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും അടിപൊളിയായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി.

പേളി മാണി കുഞ്ഞിനൊപ്പമുള്ള ചിത്രവും ഫേസ്ബുക്കിലൂടെ പങ്കുവെയ്ച്ചിട്ടുണ്ട്. 'പെണ്‍കുഞ്ഞാണ്. ഈ നിമിഷം നിങ്ങള്‍ക്കൊപ്പം പങ്കുവെക്കുന്നു. ഞങ്ങള്‍ ഒന്നിച്ചുള്ള ആദ്യ ചിത്രം. ഞങ്ങള്‍ ഇരുവരും ആരോഗ്യത്തോടെയിരിക്കുന്നു. മിസ്റ്റര്‍ ഡാഡി ശ്രീനിഷ് അല്‍പം ക്ഷീണിതനാണ്. പലരും എന്നോട് കുഞ്ഞിന്റെ ചിത്രം പങ്കുവെക്കണ്ട എന്ന് പറഞ്ഞു. എന്നാല്‍ നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്. അതിനാല്‍ ഈ ചിത്രം പങ്കുവെക്കുന്നു. എല്ലാവരും അനുഗ്രഹിക്കണം' പേളി ഫേസ്ബുക്കില്‍ കുറിച്ചു.

ബിഗ് സ്‌ക്രീനില്‍ നിന്നും മിനി സ്‌ക്രീനില്‍ നിന്നും ഉള്‍പ്പടെ നിരവധിപേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.


ബിഗ് ബോസ് സീസണ്‍ ഒന്നില്‍ വെച്ചായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്‌. 2018 ഡിസംബറില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക