വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം (ഫ്രാൻസിസ് തടത്തിൽ)

Published on 24 March, 2021
വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം  (ഫ്രാൻസിസ് തടത്തിൽ)
ന്യൂയോർക്ക്: ഒരു സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ ഓരോ ഘട്ടങ്ങളെയും ഏറെ തന്മയത്വത്തോടെ അവതരിപ്പിച്ച വുമൺഹുഡ് (Womenhood) അഥവാ സ്ത്രീത്വം എന്ന ഹൃസ്വ ചിത്രം (ഷോർട്ട് ഫിലിം) ലോക വനിതാ ദിനത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്തമായ സമർപ്പണമായി മാറി.  ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഫൊക്കാന വിമൻസ് ഫോറം വുമൺഹുഡ് (Womenhood) എന്ന ആശയത്തിൽ അവതരിപ്പിച്ച വെർച്ച്വൽ ഹൃസ്വചിത്രം  തികച്ചും വ്യത്യസ്തമാർന്ന രീതിയിലാണ് അവതരിപ്പിക്കപ്പെട്ടത്.

നൂറിലധികം പെൺകുട്ടികൾ മുതൽ വാർദ്ധക്യത്തോട് അടുത്ത സ്ത്രീകൾ വരെ വെർച്വൽ ആയി അവരവരുടെ ഇടങ്ങളിൽ നിന്ന് ചിത്രീകരിച്ച വിഡിയോ ബൈറ്റുകളെ അതിമനോഹരമായി സംയോജിപ്പിച്ചു അവതരിപ്പിച്ചത് ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷഹി എന്ന അതുല്ല്യ കല പ്രതിഭയുടെ കലാവിഷ്ക്കാരത്തിന്നുയിർക്കൊണ്ടതാണ്. ഏതാണ്ട് ഒരു മാസത്തിലേറെ നീണ്ടു നിന്ന തയാറെടുപ്പുകളോടെ നടത്തിയ ഈ വെർച്ച്വൽ കലാ വിരുന്ന് തികച്ചും കൈയ്യടി അർഹിക്കുന്ന ഒന്നാണെന്ന് അതിന്റെ വീഡിയോ ലിങ്ക് കണ്ട് പ്രേക്ഷകർ തന്നെ വിലയിരുത്തട്ടെ. കലയോടൊപ്പം വിമൻസ് ഫോറത്തിലെ തന്നെ അർപ്പണമനോഭാവമുള്ള ഒരുകൂട്ടം കലാകാരികളുടെ നിസാർത്ഥതയോടെയുള്ള കഠിനാധ്വാനവും ഇതിനു പിന്നിലുണ്ട്. 

"പ്രപഞ്ചത്തിലെ ഏറ്റവും ഉദാത്തവും ഊഷ്മളവുമായ സൃഷ്ടിയാണ് സ്ത്രീ ... " -എന്ന വാക്കുകളോടെയാണ് കഥ  തുടങ്ങുന്നത്. സ്വയം പ്രശോഭിച്ച് തനിക്ക് ചുറ്റും പ്രകാശവും ദീപ്തിയും പകർത്തുന്ന ത്യാഗോജ്വലയാണ് സ്ത്രീ - ഓരോ സ്ത്രീയിലും ദൈവത്തിന്റെ കൈയ്യൊപ്പ് ചാർത്തപ്പെട്ടിരിക്കുന്നു .. എന്ന് തുടങ്ങുന്നതോടെ വാർദ്ധക്യത്തിലെ വിശ്രമവേളയിൽ പഴയ ചിത്രങ്ങളടങ്ങിയ ഒരു ആൽബത്തിലെ ഓരോ താളുകളും മറിച്ചു നോക്കികൊണ്ടിരിക്കുന്ന ഒരു വയോവൃദ്ധയാണ് ആദ്യം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.

അവൾ ജീവിത താളുകൾ മറിച്ചു നോക്കുന്നു ....

 ഭാഗം ഒന്ന് : അവൾ ജീവിതത്തിന്റെ ഓർമ്മകൾ പകർത്തിവച്ച ആൽബത്തിന്റെ ഇതളുകൾ മരിച്ചു നോക്കുന്നു...
 
" ഇവിടിയിതാ .. ഒരു സ്ത്രീജന്മം... ജീവിതത്തിന്റെ എല്ലാ സുരഭില ദശകളും കടന്ന് പൂർണതയിലെത്തിനിൽക്കുന്നു. അവൾ ഭൂതകാലത്തിന്റെ പുസ്തകത്താളുകളിൽ ഒളിച്ചുവച്ചിരിക്കുന്ന മയിൽപ്പീലിത്തണ്ടുപോലെ , തന്റെ സുന്ദരസുരഭില ഓർമ്മകളിലെ മായികമായ ഋതുക്കളെ തിരിച്ചെടുക്കുന്നു. ഒരോർമ്മതൻ തീരത്തണയുന്നു.- നിഴലു പാകിയൊലിപ്പിച്ച നൂറു സത്യങ്ങൾ. - അവളുടെ ഓർമ്മകൾ തന്റെ സ്ത്രീത്വത്തിന്റെ യൗവനം തുളുമ്പുന്ന ഓർമ്മകളുടെ കടലിരമ്പമാണ് ഈ സീനിലൂടെ അതിമനോഹരമായി ദൃശ്യവൽക്കരിച്ചത്.  

അവൾ ബാല്യത്തിലേക്ക് കടക്കുന്നു...

 ഭാഗം രണ്ട്: ഒരു നവജാത ശിശുവിന്റെ പാദങ്ങൾ ആണ് ആവിഷ്കരിച്ചത്. - അത് അവളാണ്. അവളുടെ തന്നെ ജനനത്തിന്റെ ആവിഷ്ക്കരം 

ഓരോ പൂവിലും തളിരിലും മുത്തമിട്ട് പാദസ്വരം കിലുക്കി ഒരു പൂത്തുമ്പിയെപ്പോലെ പാറി നടക്കുന്ന ശൈശവ നിഷ്ക്കളങ്കതയേ .... നിനക്ക് ഈ നയനമനോഹര ലോകത്തിലേക്ക് സ്വാഗതം.
കൊഞ്ചിക്കൊഞ്ചി .. പിച്ച വച്ച് ഓഡി നടന്നുവന്ന മകളെ സത്വരം കോരിയെടുത്ത് നേറുകയിൽ മുത്തമിടുന്ന വാത്സല്യമേ...
 
അവൾ ബാലികയായി... 

 മൂന്നാം  ഭാഗം.- അവൾ ബാലികയായ് ...

സ്നേഹവാത്സല്യമാം അലിവിന്റെ കനിവാരന്ന് ദേവത്യം, സ്വപ്നങ്ങൾ തൻ വാർമുകിലിൻ ആർദ്രമാം തന്നമ്മയുടെ കൈവിരൽത്തുമ്പിൽ നിന്നും ഊഷ്മള ഊർജ്ജം പകർന്ന് അവൾ നടന്നു. 
അമ്മ.. നിന്റെ പൂമരമാണമ്മ....അമ്മയോടൊത്ത് ഓടിക്കളിച്ചും ചിരിച്ചും രസിച്ചും ഇണങ്ങിയും പിണങ്ങിയും നിന്റെ ബാല്യം... തന്റെ അമ്മയോടൊത്ത്..

അവൾ ഋതുമതിയായി .... 

അവൾ ഋതുമതിയാകുന്ന  നിമിഷങ്ങൾ...

സീൻ നാലു തുടങ്ങുന്നത് അവൾ ഋതുമതിയാകുന്നതോടെയാണ്. ഋതുമതിപ്പൂവേ... കൺതുറക്കൂ.. ചെമ്പക പുഷ്പ്പ സുന്ദരനിമിഷങ്ങൾ നിനക്കായ് താലമെടുത്ത് നിൽക്കുന്നു ചുറ്റും... ഒരു കുഞ്ഞുപുഞ്ചിരിയോടെ , മനമിടറാതെ,പകച്ചുനിൽക്കാതെ .. നീ നിന്നു.

അവൾ കൗമാരത്തിലേക്ക് കടക്കുകയാണ് ....
 
ഭാഗം അഞ്ച്:   അവൾ കൗമാരദശയിൽ എത്തുന്നു...

സങ്കല്പ സ്വപ്നത്തിൽ സൗധങ്ങളെ തൊടാൻ എത്ര രാവുകൾ.. എത്ര പകലുകൾ. ഗൃഹപാഠം ചെയ്യുന്ന കുഞ്ഞേ.. നീ വളർന്നു കുമാരിയായി .. സുന്ദര മോഹങ്ങളും പേറി കൂടുതൽ സുന്ദരിയായി അണിഞ്ഞൊരുങ്ങി നിന്നു. ആത്‌മവിശ്വാസത്തിന്റെ ശക്തിയും ആർജ്‌ജിച്ച് വീണ്ടും ഗോപുരം കെട്ടുവാനായ്. കൈവിട്ടുപോകുന്നുവോ.. ഈ കൗമാരം മുറുകെ പിടിക്കട്ടെ. മൂല്യങ്ങളോരോന്നും....

അവൾ യുവതിയായി....

ഭാഗം ആറ്:  അവൾ വളർന്നു പക്വമതിയായ യുവതിയായി.

ഇവിടെ നോക്കൂ... ഉത്തരവാദിത്വങ്ങൾ കൂടുന്നു... ചപലതയിള്ള.. ചാപല്യമില്ല.. ദാക്ഷണ്യമില്ല അവൾക്ക്. 
'എത്ര ഗൂരവമാണാ മുഖത്ത് . അതേ  ഉത്തരവാദിത്വത്തിന്റെ ആദർശ ധരായാണവൾ... 
ഔദ്യോഗികജീവിതമാണവളുടെ മുഖ്യധാര.. 

ലോകം പിടിച്ചടക്കും താനെന്ന മട്ടിൽ ഊർജ്ജ്വലസയായ് അവൾ വിളങ്ങീടുന്നു...  ആനന്ദലബ്ധിക്കിനിയെന്തുവേണം! സ്വാതന്ത്ര ജീവിത സാക്ഷാത്ക്കാരം...

അവൾ വിവാഹിതയാകുന്നു...

ഭാഗം ഏഴ്: ജീവിത യാത്രയിൽ കൈപിടിക്കാൻ അവൾക്ക് ജീവിത പങ്കാളിയാകുന്നു...

ഇനിയെന്ത്... കൗമാര സുന്ധരവീഥിയിൽ കണ്ടെത്തി.. ഒരിഷ്ട്ട കൂട്ടുകാരനെ... നീ സങ്കടപ്പെട്ടപ്പോൾ നിയന്നെ സമാധാനിപ്പിക്കാൻ..നിന്റെ പ്രശ്നങ്ങൾക്ക് കൂട്ടായിരിക്കാൻ .. നിന്റെ ഒഴിവു സമയങ്ങളിൽ നിന്നെ ആനന്ദിപ്പിക്കാൻ... ണ് നിനക്കുവേണ്ടി, നിന്റെ സ്വാപ്നങ്ങളിൽ കൊട്ടാരം പണിയാൻ അവൻ വന്നു... 
സുമങ്ങളിപ്പൂവേ... സുന്ദരിപ്പൂവേ.. നിനക്കിന്നു കല്യാണമംഗളം !

മോഹ തരംഗ പരാഗം കൊണ്ടു നീ മോഹന വനികയൊരുക്കി...

അവൾ കുടുംബിനിയായി......

ഭാഗം 8: അവൾ ഉത്തമ കുടുംബിനിയാകുന്നു. പിന്നെന്ത്???

പുലർകാല സുന്ദര കുടുംബം ഈ കുടുംബിനിയുടേത്.. അരിപ്പൊടിക്കോലം എഴുതിയ മുറ്റം. കൂടുതൽ ഉത്തരവാദിത്വം തോളിലേറ്റാൻ ജീവിതത്തിന് കൂടുതൽ അർത്ഥങ്ങൾ ഉണ്ടാക്കാൻ നീ തയ്യാറെടുക്കുന്ന നിമിഷം...

അവൾ അമ്മയാകുമ്പോൾ...

ഭാഗം 9: അമ്മയെന്ന സ്വപ്നത്തിലേക്ക് അവൾ പ്രവേശിക്കുകയാണ്...

ഒരുയുവതിയുടെ ചിരന്തനമായ സ്വപ്നമാണ് മാതൃത്വം അഥവാ അമ്മയാകുകയെന്നത്.നെഞ്ചിൽ തലോലോലിച്ചോമനിച്ചു വച്ച സ്നേഹം പാലാഴി ചുരത്തി കുഞ്ഞിനു അമ്മിഞ്ഞപ്പാലൂട്ടുന്ന 'അമ്മ- ആയിരം നോവിനെ നിഷ്ഫലമാക്കി - നീ തുടങ്ങി വച്ചു വീണ്ടും നൈപുണ്യം.- ത്രിയട്ടെ തീവിത ചക്രം അങ്ങനെ യുഗാന്ദിരങ്ങളോളം.

അവൾ അമ്മയായി ...

ഭാഗം 10 : അമ്മയെന്ന സ്വപ്നം അവൾ യാഥാർഥ്യമാക്കിയപ്പോൾ ...

എത്രമേൽ ത്രിപിയാണവൾ... ഈ ജീവിതം തന്റെ കുഞ്ഞുങ്ങൾക്ക് - ഭക്ഷണമുണ്ടാക്കി, ഊട്ടി,ഉറക്കി... അറിവിന്റെ വാതായനങ്ങൾ തുറന്നു.. അവരോടൊപ്പം സമുദ്ര സഞ്ചാരം നടത്തി. പാട്ടും നൃത്തവും വരകളും വർണ്ണങ്ങളും ഉള്ളലോകം..
നീ തന്റെ കുഞ്ഞിനായി തുറന്നു- നിന്റെ മകൾ.. മകൾ നിന്നിലേക്ക് അലയായ്, പൊരുകളായ് - തനിയെ വിടാതെ അവളെ നീ-- മാറോടു ചേർക്കുന്നു.ആ നൃത്തചുവടിൽ ഏവരെയും ആഹ്ളാദപുളകിതരാക്കുന്നു..

 ഭാഗം 11: യുവത്വത്തിൽ നൃത്ത ചുവടുകളുമായ് അവൾ... 

അവളുടെ യുവത്വത്തിൽ നിന്നും ജീവിത മദ്ധ്യാഹ്നം വരെയുള്ള പരിണാമം നൃത്തരൂപത്തിൽ...

ഒരു യുവത്വത്തിൽ നിന്ന് മധ്യവയക്കിന്റെ  പരിണാമത്തിലേക്കുള്ള ഒരു യാത്ര... ഒരു ഗാനമായി നൃത്ത സൗപര്ണികമായ് അവളുടെ ശൃംഗാരങ്ങൾ, ലാസ്യ - ലയ -ഭാവങ്ങൾ, നിറച്ചാർത്തുകളായ്, ചുവടുകളായ്, നയന മനോഹാരിതയിൽ അവൾ മതിമറന്നു പറക്കുകയാണ്.

ഭാഗം 12 : മധ്യവയക്കയായ് അവൾ...

യുവത്വത്തിൽ നിന്ന് അതിവേഗം മധ്യവയസ്ക്കയായ് പരകായ പ്രവേശം....

എത്രവേഗമാണ് യുവതിയിൽ നിന്നും പൂർണതയിലേക്കുള്ള നിന്റെ പരിവർത്തനം.. ഇപ്പോൾ നീ സ്വാതന്ത്രയാണ്. നിന്റെ മക്കൾ വിദൂരത്താണ്. കുടുംബപ്രാരാബ്ധങ്ങൾ നിയന്ത്രിതമാണ്. ഇപ്പോഴാണ് നീ നിന്നെ തന്നെ തിരിച്ചറിഞ്ഞ് നിനക്കുവേണ്ടി- സുന്ദര വസന്ത പൊൻപുലരിയിൽ നിന്റെ സഖിമാരുമൊത്ത് ഉല്ലസിച്ച്, വീണ്ടും വീണ്ടും ശക്തിയാർജ്ജിച്ച്- തിരയുന്നു ജീവിത സൗഖ്യങ്ങളും - കനവും നിറവും, നിറഭേദങ്ങളും.

ഇനിയൊന്നു വിശ്രമിക്കണം - ഈ ജീവിത സായാഹ്നത്തിൽ ലോകം മഹാനിദ്രയിലായിരിക്കുമ്പോഴും തളർന്നിട്ടും തളരാതെ... നിന്റെ ദൗത്യം നീ തുടർന്നിരുന്നു.

അവൾ കർമ്മമണ്ഡലത്തിൽ നിന്നും പടിയിറങ്ങുമ്പോൾ...

ഭാഗം 13: അവൾ ചുമതലകൾ ഒഴിയുമാകയാണ് ; തന്റെ  കർമ്മമണ്ഡലത്തിൽ നിന്നും അവൾ പടിയിറങ്ങുമ്പോൾ ....

അവളുടെ  ഔദ്യോഗിക ജീവിതത്തിനു തിരശീല വീഴുന്നത് അവളുടെ നിശ്വാസങ്ങൾക്ക് കിതപ്പേറുമ്പോൾ .....

ഔദ്യോഗിക ജീവിതത്തിന്റെ പടവുകൾ ചവിട്ടിക്കയറി- വിജയിച്ച് - വിരമിക്കുന്ന ഇനിയുള്ള വിശ്രമജീവിതത്തിൽ ജോലികളില്ല...കുട്ടികളില്ല...സ്വസ്തത മാത്രം ... എന്നാലും നിനക്കാവില്ല വിശ്രമം. നീ നിന്റെ കർമ്മങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. മറ്റുള്ളവർക്കായി... 
'സൂര്യനൊരിടത്ത് അസ്തമിച്ചാലും മറ്റൊരിടത്ത് വീണ്ടും ഉദിക്കുന്നു, കൂടുതൽ ശോഭയോടെ വെട്ടിത്തിളങ്ങുന്നു.
 വീണ്ടും ആനന്ദവും , ആഹ്ലാദവും അപ്രമേയവുമായ കാരുണ്യത്തിന്റെ പ്രതീകമായ സ്ത്രീയെന്ന നിനക്ക് ജീവകാരുണ്യ പ്രവർത്തനം പുണ്യമായേക്കാം.
മരങ്ങളെ പരീപാലിച്ചും പറവകളെ തീറ്റിയും കരുതലോടെ നീ നിൻ കൊച്ചുമക്കളെ നോക്കിയും- സാമൂഹ്യ- സാംസ്‌കാരിക രംഗത്ത് വിളങ്ങിയും പുണ്യമാക്കി നീ നിൻ ജീവിതം.

സ്ത്രീയെ നിനക്കുമാത്രമേ ഇതിനാകൂ- സർവ്വചരാചരങ്ങൾക്കും അമ്മയായ് സ്ത്രീ ഈ ഭൂമിയെ നിർമ്മിക്കുന്നു.-പരിപാലിക്കുന്നു...
സ്ത്രീ എന്നും അഭയവും കരുത്തുമാണ്.. സ്വപ്നങ്ങളുടെ ആകാശത്തിലെ മഴവില്ലാണ് സ്ത്രീ എണ്ണിയാൽ തീരാത്ത ജന്മാന്തരങ്ങളിൽ ... നേരമേറെയായ് - എല്ലാം മറന്നു നാളെ വീണ്ടും നിന്നെ തേടി ഞാൻ എത്തും . സമ്പൂർണ സംതൃപ്തമായ ജീവിതത്തെ സ്വച്ഛവും സ്വാപൂജ്യവുമായ ഈ ജീവിത ഓർമ്മകളുടെ പുസ്തകത്താളുകളിൽ വീണ്ടും ഒളിപ്പിയ്ക്കട്ടെ.-സ്ത്രീ ഭൂമിയാണ്, ക്ഷമയാണ്, മാതൃവാത്സല്യമാണ്, പ്രേമമാണ്, സത്യമാണ്... എന്നും ദീപം പകരുന്ന കെടാവിളക്കാണ് നീ...

വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം  (ഫ്രാൻസിസ് തടത്തിൽ)വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം  (ഫ്രാൻസിസ് തടത്തിൽ)വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം  (ഫ്രാൻസിസ് തടത്തിൽ)വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം  (ഫ്രാൻസിസ് തടത്തിൽ)വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം  (ഫ്രാൻസിസ് തടത്തിൽ)വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം  (ഫ്രാൻസിസ് തടത്തിൽ)വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം  (ഫ്രാൻസിസ് തടത്തിൽ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക