Image

ഏഷ്യൻ വിരുദ്ധ അതിക്രമം: ഒരു വീക്ഷണം (ബി ജോൺ കുന്തറ)

Published on 24 March, 2021
ഏഷ്യൻ വിരുദ്ധ അതിക്രമം: ഒരു വീക്ഷണം (ബി ജോൺ കുന്തറ)
ഇന്നലെ ബോൾഡർ കോളറാഡോയിൽ ഒരു മുസ്ലിം വംശ അംഗം നിരവധിയെ അയാളുടെ തോക്കിന് ഇരയാക്കിയിരിക്കുന്നു. ഇത് ആരോടുള്ള പകപോക്കൽ അഥവാ വിരുദ്ധ നീക്കം?
അടുത്ത സമയം അറ്റ്ലാൻറ്റയിൽ ഒരു സൗന്ദര്യ വർദ്ധന ശാലയിൽ നടന്ന വെടിവയ്പ്പും അതിൽ മരണപ്പെട്ട നിരവധി ഏഷ്യൻ വംശജരും മാധ്യമങ്ങളിലും രാഷ്ട്രീയ തലത്തിലും ഒരു ചർച്ചാ പ്രതിപാദ്യവിഷയം. പതിവായ നടപടി പ്രകാരം ഇവിടെയും, ഊതി വീർപ്പിച്ച തെറ്റായ നിഗമനങ്ങൾക്ക് ഒരു പഞ്ഞവുമില്ല.

ഏതാനും മാസങ്ങൾക്കു മുൻപ് എല്ലാ വംശീയമായ അക്രമങ്ങളും കറുത്ത വർഗ്ഗക്കാർക്കെതിരെ എന്നായിരുന്നു പ്രചരണം. ഇന്നത് തൽക്കാലത്തേക്ക് ഏഷ്യൻ സമുദായത്തിലേക്ക് തിരിച്ചുവിട്ടിരിക്കുന്നു. പഴിചാരലുകൾ സത്യാവസ്ഥ പരിശോധിക്കുന്നതിന് ആരെയും അനുവദിക്കുന്നില്ല.
സമ്മതിക്കണം പഴയ കാലങ്ങളിൽ ഏഷ്യൻ വംശജർ വടക്കൻ അമേരിക്കയിൽ നിസ്സംശയമായി പീടനങ്ങളും വേർതിരുവും അനുഭവിച്ചിട്ടുണ്ട്. ഇതിൽ ജാപ്പനീസ്,ചൈനീസ്, ഇന്ത്യൻ, എല്ലാവരും ഉൾപ്പെട്ടിരുന്നു. ഇന്നു കാണുന്നതിലും വളരെ നീചമായ രീതികളിൽ ആയിരുന്നു ആ ക്കാലങ്ങളിൽ ഇവിടെത്തിയവർ അനുഭവിച്ചത്.

എന്നിരുന്നാൽ ത്തന്നെയും ഏഷ്യൻ മേഖലയിൽ നിന്നുമുള്ള കുടിയേറ്റം നിലച്ചില്ല അത് പതിൻമ്മടൻഗ് വർദ്ധിക്കുകയായിരുന്നു. പിന്നീട് അമേരിക്കയിൽ നിയമങ്ങൾ മാറി വ്യവസ്ഥാനുസാരമാ വേർതിരിക്കൽ ഇല്ലാതായി.

എന്നിരുന്നാൽ ത്തന്നെയും പലരിലും  ഒളിഞ്ഞുകിടക്കുന്ന വർഗ്ഗ നിന്ദ മാറ്റുവാൻ പറ്റില്ല. 9 / 11 പോലുള്ള സംഭവങ്ങൾ ഇതുപോലുള്ള വിരോധo വർദ്ധിക്കുന്നതിനും ഇടം നൽകി.

ഫ് ബി ഐ കണക്കുകൾ പരിശോധിച്ചാൽ കാണുവാൻ പറ്റും അമേരിക്കയിൽ നടക്കുന്ന കുറ്റ കൃത്യങ്ങൾ ഒരു പ്രത്യേക സമുദായത്തെയും കേന്ദ്രീകരിച്ചല്ല എന്ന് . ഇവിടെ പീഡിതന്ർ എല്ലാ തരത്തിൽ ഉള്ളവർ. വെള്ളക്കാരുടെ എണ്ണം മുന്നിൽ പുറകെ കറുത്ത വർഗ്ഗക്കാർ. ഇവിടെ ശ്രെദ്ധേയമായ ഒരു കണക്ക് ആഫ്രിക്കൻ അമേരിക്കൻ സമുദായത്തിൽ അവർ തന്നെ 90 ശതമാനം ഹീന കൃത്യങ്ങൾ നടത്തുന്നു.

ജോർജ് ഫ്ലോയിഡ് മരണത്തിൽനിന്നും ഉടലെടുത്ത അതിക്രമങ്ങളിൽ ഏറ്റവും കൂടുതൽ നാശ നഷ്ട്ടങ്ങൾ അനുഭവിച്ചത് ഏഷ്യൻ അമേരിക്കൻ ബിസിനസ്സുകാർ വരുത്തിയതോ ബി ൽ എം പോലുള്ള വർഗ്ഗീയ സംഘടനകളും.

അമേരിക്കയിൽ പൊതുവെ ഏഷ്യൻ സമുദായത്തിൽ നിന്നുമുള്ളവർ, എല്ലാ മേഖലകളിലും ഒരു ഉയർന്ന നിലയിലേയ്ക്ക് എത്തിയിരിക്കുന്നു ഇതിൽ ഇന്നത്തെ കണക്കുകൾ പ്രകാരം ഇന്ത്യൻ അമേരിക്കൻ സമുദായം സാമ്പത്തിക നിലയിൽ ഏറ്റവും മുന്നിൽ.

വിദ്യാഭ്യാസ തലത്തിൽ ഏഷ്യൻ വിദ്യാർത്ഥികൾ മുന്നേറുന്നതിൽ നിരവധി പ്രമുഖ വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കും മുറുമുറുപ്പുണ്ട് ഇതിൽ ഹാർവാർഡ് സർവ്വകലാശാല പരീക്ഷകളിൽ ഉയർന്ന മാര്ക്ക്റ കിട്ടിയവരെ മനപ്പൂർവം നിരാകരിച്ചു അതിൽ നിരാശരായ ഏഷ്യൻ വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചു.ഹാർവാഡ് പറയുന്നു പ്രവേശനത്തിൽ  ന്യൂനപക്ഷ വീതം മുഴുവൻ കയ്യടക്കുന്നത് ഏഷ്യൻ വിദ്യാർഥികൾ അതിനാൽ ഒരു പുറകോട്ടുള്ള വകംതിരിവ് ആവശ്യം.

തോക്കിനെ കുറ്റപ്പെടുത്തിയിട്ടു ഒരു കാര്യവുമില്ല കൊലകൾ നടത്തുന്നവരിൽ ഭൂരിഭാഗവും പലേ തരങ്ങളിലുള്ള മാനസിക അസുഖങ്ങൾ ഉള്ളവർ. ഇവരെ വേണ്ടസമയം സമൂഗമോ അധികാരികളോ കാണുന്നില്ല കണ്ടാൽ ത്തന്നെയും നടപടികൾ താമസിപ്പിക്കുന്നു എടുക്കുന്നില്ല.

രാഷ്ട്രം ഇതിനെല്ലാം ഒരു പ്രായോഗിക പരിഹാരം കാണുന്നതിനാണ് ശ്രമിക്കുന്നതെങ്കിൽ ആദ്യമേ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഈ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന പരിപാടി അവസാനിപ്പിക്കുക. കാണുന്ന എല്ലാ കുറ്റകൃത്യങ്ങളും ഒരു പ്രത്യേക ജാതിക്കെതിര് എന്ന പെട്ടെന്നുള്ള നിഗമനം അവസാനിപ്പിക്കുക. തെളിവ്‌ പരിശോധിക്കുക  പരമാര്ത്ഥുത മനസിലാക്കുക എന്നിട്ട് നിഗമനങ്ങൽ.
 


Join WhatsApp News
കുമ്പളങ്ങ 2021-03-24 14:44:02
മുൻവിധി അതാണ് പ്രശ്നം! ഇല്ലാത്ത കാര്യങ്ങൾ ആലോചിച്ചുണ്ടാക്കുക അതാണ് രണ്ടാമത്തെ പ്രശ്‌നം... ബുദ്ധീയും ബോധവുമുളളവരോട് പറഞ്ഞിട്ടല്ലേ ചേട്ടാ കാര്യമുള്ളു? ആകെപ്പാടെ കാണുന്നത് ഫേക്ക് ചാനൽ, പിന്നെങ്ങനെ ചിന്തകളിൽ നിലവാരം ഉണ്ടാകും?
CID Mooosa 2021-03-24 14:52:24
We dont see any comentators in Emalayalee news paper by our so called friends alleging fake news and put charges wrong people not knowing the reality and trump was behind their views. Now what happened? A mental police officer, murdered a gentleman in African American commuity and that also charges on Trump by our so called friends. In otherwords, without knowing the story,they view the dance.Now the attack on Asians and by Asians and many other community and no one agitators we see in these incidents.What a shame?
Boby Varghese 2021-03-24 15:56:15
Everything is racism. Christianity and Bible is racist. Donald Trump is racist. Education is the racist tool of the white capitalists to take advantage of the poor colored worker. Mathematics is total racism. If we are incapable to look at anything without the prism of race, then we will see everything as racist.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക