-->

EMALAYALEE SPECIAL

ശബരിമലയും ആധുനികത കടന്നു ചെല്ലാത്ത രാഷ്ട്രീയവും (വെള്ളാശേരി ജോസഫ്)

Published

on

ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണഘടനയേയും, ആധുനിക മൂല്യങ്ങളേയും ബഹുമാനിക്കുന്ന ഒരു ഇന്ത്യൻ പൗരന് സന്തോഷിക്കാനാവില്ല. കാരണം ഇന്നത്തെ ഇന്ത്യയിലെ മുഖ്യധാരയിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ശാസ്ത്രീയ ബോധത്തിൽ അധിഷ്ഠിതമായ ആധുനിക മൂല്യങ്ങൾക്ക്‌ എതിരാണ്. ആധുനികതയുടെ മൂല്യങ്ങൾ എന്നു പറയുമ്പോൾ ഭക്തിക്കോ ആത്മീയതക്കോ എതിരാണെന്നല്ല അർത്ഥം. മത വിശ്വാസവും ഭക്തിയും ഒരാളുടെ സ്വകാര്യതയുടെ ഭാഗമാണ്. ആധുനിക
സമൂഹത്തിൽ. 'പ്രൈവറ്റ് സ്പിയറിൽ' നടക്കേണ്ട കാര്യങ്ങൾ 'പബ്ലിക് സ്പിയറിൽ' അനുവദനീയമല്ല.  ആധുനിക സമൂഹങ്ങളിൽ. മനുഷ്യൻറ്റെ സ്വകാര്യതയിൽ നിന്ന് പൗര സമൂഹത്തിലേക്ക് വരുമ്പോൾ അവിടെ ഭരണഘടനയിൽ ഊന്നിയ നിയമനുസൃതമായ പെരുമാറ്റം എല്ലാ ജന വിഭാഗങ്ങളിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്. അതല്ലെങ്കിൽ നിയമനുസൃതമായ ശിക്ഷ അവർ ഏറ്റുവാങ്ങേണ്ടതായി വരും.

ആധുനികതയെ നിർവചിക്കുന്നത് എപ്രകാരമാണ്? “Efficient task formation is the only criterion of Modernity” - എന്നാണ് ആധുനികതയെ കുറിച്ചുള്ള വളരെ നല്ല ഒരു നിർവചനം. ജാതിക്കും, മതത്തിനും, വർണത്തിനും, സമുദായത്തിനുംഒക്കെ അപ്പുറത്ത് തൊഴിലിൻറ്റെ മഹത്ത്വം ആണ് ഒരു ആധുനിക സമൂഹം ഉറ്റു നോക്കുന്നത്. അങ്ങനെയാണ് ലോകത്തെവിടെയും ആധുനിക സമൂഹങ്ങൾ പടുത്തുയർത്തിയിട്ടുള്ളതും. നമ്മുടെ രാജ്യത്ത് ജോലിയുടെ മഹത്വത്തിൽ ഊന്നി
ഒരു ലിബറൽ കോസ്മോപോളിറ്റൻ സമൂഹം സൃഷ്ടിക്കാൻ ശ്രമിക്കേണ്ട രാഷ്ട്രീയക്കാർ മതത്തിൻറ്റേയും ജാതിയുടേയും പേരിൽ ഭിന്നിപ്പ് സൃഷ്ടിച്ച് വോട്ടു ബാങ്കുകൾസൃഷ്ടിക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്.

ഇന്ന് ഇന്ത്യയുടെ യഥാർത്ഥ പ്രശ്നങ്ങളായ സുരക്ഷിതമായ കുടിവെള്ളം, പോഷകാഹാരകുറവ്, പാർപ്പിട പ്രശ്നങ്ങൾ, വികസന മുരടിപ്പ്, തൊഴിലില്ലായ്മ,ഇൻഫ്രാസ്ട്രക്ച്ചർ പ്രശ്നങ്ങൾ, കർഷക ആത്മഹത്യാ - ഇവയൊക്കെ പരിഹരിക്കുവാൻഎന്തെങ്കിലും പദ്ധതി ഇന്നത്തെ നമ്മുടെ രാഷ്ട്രീയ പാർട്ടികളൊന്നും
മുന്നോട്ടു വെക്കുന്നില്ല. ജനങ്ങളെ ബാധിക്കുന്ന ഒരു കാര്യവും നമ്മുടെ രാഷ്ട്രീയ പാർട്ടികളൊന്നുംഇപ്പോൾ ഉൾക്കൊള്ളുന്നില്ല.

ബിജെ.പി. -യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്നു തോന്നുന്നു, മറ്റു രാഷ്ട്രീയ പാർട്ടികളും മതവും ആചാരങ്ങളും പറഞ്ഞു നീങ്ങുകയാണ്. തൊഴിലും, വിദ്യാഭ്യാസവും, സമ്പാദ്യ ശീലവും ഒക്കെയാണ് സാമൂഹ്യ, സാമ്പത്തികവളർച്ചയ്ക്ക് ഉതകുന്നതെന്ന് പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ അവരുടെ നേതാക്കൾ പഠിപ്പിക്കുന്നില്ല. ബിജെ.പി. നേരത്തേ 500 വർഷം പഴക്കമുള്ള ഒരുമോസ്ക്കിൻറ്റെ പേരിൽ രാജ്യവ്യാപകമായി പ്രചാരണം നടത്തി മതത്തിൻറ്റെ പേരിൽ ജനത്തെ തമ്മിൽ തല്ലിച്ചു.  500 വർഷം പഴക്കമുള്ള ഒരു ആരാധനാലയം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആരെയെങ്കിലും ബാധിക്കുന്ന കാര്യമാണോ?

 ചോദിച്ചിട്ട് കാര്യമില്ല. അത്തരം ഒരു വിഷയം ദേശീയ ശ്രദ്ധ ആകർഷിച്ചതുകൊണ്ട് ആരോഗ്യമുള്ള ചെറുപ്പക്കാർ; വിദ്യാഭാസമുള്ള ചെറുപ്പക്കാർ- അവരൊക്കെ കല്ലും പൊക്കി പിടിച്ചു കൊണ്ട് നടക്കുന്ന കാഴ്ച മലയാളികൾക്ക്പോലും കാണേണ്ടി വന്നു!!! മഹാരാഷ്ട്രയിലെ ദളിതരാണെങ്കിൽ 200 വർഷംപഴക്കമുള്ള ഒരു യുദ്ധത്തിൻറ്റെ പേരിൽ പ്രശ്നമുണ്ടാക്കി. ഇന്നത്തെതലമുറയിലെ ഏതെങ്കിലും ദളിതരെ ബാധിക്കുന്നതാണോ കോറിഗോണിൽ 200 വർഷം മുമ്പ്ബ്രട്ടീഷുകാരും, പേഷ്വയും തമ്മിൽ നടന്ന യുദ്ധം? 200 വർഷം മുമ്പ് നടന്നകാര്യത്തെ കുറിച്ച് ആ പ്രക്ഷോഭത്തിൽ പങ്കെടുത്ത എത്ര ദളിതർക്കറിയാം?

ഇവിടേയും ചോദിച്ചിട്ട് കാര്യമില്ല. തൊഴിലിനും, വിദ്യാഭ്യാസത്തിനും,സമ്പാദ്യ ശീലത്തിനും ആണ് സാമുദായിക ഉന്നമനമാണ് ലക്ഷ്യമെങ്കിൽ രാഷ്ട്രീയക്കാർ മുൻഗണന കൊടുക്കേണ്ടത്. പക്ഷെ അത്തരം 'സെൻസിബിൾ' ആയ കാര്യങ്ങൾക്കൊന്നും ഇന്ന് പ്രസക്തിയില്ല. 'നിരുത്തരവാദിത്ത്വം' -ഇന്നത്തെ രാഷ്ട്രീയത്തിന് ആ പേര് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇത്തരംഅങ്ങേയറ്റത്തെ നിരുത്തരവാദപരമായ തരം താണ രാഷ്ട്രീയം ഈ രാജ്യത്ത്നിലനിൽക്കുന്നത്കൊണ്ട് എല്ലാ വിഭാഗക്കാരേയും ഉൾക്കൊള്ളുന്ന ഒരു ലിബറൽകോസ്മോപൊളീറ്റൻ സമൂഹം സൃഷ്ടിക്കപ്പെടാൻ ഇൻഡ്യാക്കാർ ഇനിയും അനേകം നാളുകൾകാത്തിരിക്കേണ്ടതുണ്ട്.

ജനാധിപത്യ രീതിയിൽ ഇന്ത്യ ഇന്നും ഒരുപാട് പിന്നിലാണ്. ശബരിമല വിഷയത്തിൽസുപ്രീം കോടതി പറഞ്ഞത് 'കോൺസ്റ്റിറ്റ്യുഷണൽ മൊറാലിറ്റി' എന്നുള്ളത്'റിലിജിയസ് മൊറാലിറ്റി' - ക്ക് ഉപരിയാണ് എന്നുള്ളതാണ്. ശബരിമല അയ്യപ്പസന്നിധിയിൽ യുവതീ പ്രവേശനം സാധ്യമാക്കണമെന്നുള്ളത് സുപ്രീം കോടതി ഭരണഘടനാബഞ്ചിൻറ്റെ വിധിയായിരുന്നു. സ്ത്രീക്കും പുരുഷനും തുല്യ നീതി എന്ന'ഫൺഡമെൻറ്റൽ പ്രിൻസിപ്പിൾസ്' അനുസരിച്ച് സ്ത്രീകളെ തടയാൻ പാടില്ലഎന്നതായിരുന്നു സുപ്രീം കോടതിയുടെ നിർണായകമായ വിധി.

പക്ഷെ ഇന്ത്യയുടെ ജനാധിപത്യ മര്യാദയിൽ ഇനിയും ഇതൊന്നുംപാലിക്കപ്പെട്ടില്ല. അതുകൊണ്ടാണ് ബിന്ദു അമ്മിണിക്കെതിരെആക്രമണമുണ്ടായത്. ബിന്ദു അമ്മിണിക്കെതിരെ ഉള്ള ആക്രമണംമൗനമായിട്ടെങ്കിലും പിന്താങ്ങുന്ന ഒത്തിരി പേർ നമ്മുടെ
സമൂഹത്തിലുണ്ടെന്നുള്ളതും കാണാതിരിക്കാനാവില്ല. ബാബരി മസ്ജിദ് Vsരാമജൻമഭൂമി പ്രശ്നം ഇരു കൂട്ടർക്കും ചർച്ചയിലൂടെ പരിഹരിക്കുവാൻസാധിക്കാതെ വന്നപ്പോൾ കോടതിയിലൂടെ പ്രശ്ന പരിഹാരം
സാധ്യമാക്കുന്നതായിരുന്നു ജനാധിപത്യ മര്യാദ. പക്ഷെ ഭരണഘടനയുടെ പേരിൽപ്രതിജ്ഞയെടുക്കുന്ന നമ്മുടെ രാഷ്ട്രീയക്കാർ അതിനു തയാറായില്ല. മതവുംരാഷ്ട്രീയവും അതിൻറ്റെയൊക്കെ മുതലെടുപ്പുകാരും ഒക്കെ കൂടി ഒരു വല്ലാത്തസാഹചര്യം ഈ രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ട്.

ഒരു മതക്കാരും ഈ കാര്യത്തിൽ മോശക്കാരുമല്ലാ. ബാബറി  മസ്ജിദ് പൊളിച്ച 1992- നു ശേഷമാണ് 1993 ഒക്റ്റോബറിൽ കാശ്മീരിലെ ഹസ്രത്ത്ബാലിൽപ്രശ്‍നങ്ങളുണ്ടായത്. നാൽപ്പതോളം പേരാണ് അന്നവിടെ കൊല്ലപ്പെട്ടത്. 14,000പട്ടാളക്കാർ അവിടെ കാവൽ നിൽക്കേണ്ടി വന്നു എന്ന് പറയുമ്പോൾകാര്യത്തിൻറ്റെ ഗൗരവം ആർക്കും മനസിലാക്കാം. കുറെയൊക്കെ ലിബറൽ ആയിചിന്തിക്കുന്ന ക്രിസ്ത്യാനികൾ പോലും മത മേലധ്യക്ഷൻമാരുടെ അഭ്യർത്ഥനയിൽപിറവം പള്ളിയുടെ കാര്യത്തിലും മറ്റ് പള്ളി തർക്കങ്ങളുടെ കാര്യത്തിലുംവൈകാരികമായി പ്രതികരിക്കുന്നു എന്നുള്ളതും ഇതിൻറ്റെയൊക്കെ കൂടെ ചേർത്ത്കാണണം. കുരുമുളക് സ്പ്രേക്കും, മുളക്പൊടി സ്പ്രേക്കും പകരം "സ്പ്രേകുപ്പിയിൽ ആസിഡും നിറക്കാം" എന്നുവരെ സോഷ്യൽ മീഡിയയിൽ കൂടി ചിലർ
പ്രതികരിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ നമ്മുടെ ജനാധിപത്യമൂല്യങ്ങളും, ഭരണഘടനാ മൂല്യങ്ങളും എവിടെ ചെന്ന് നിൽക്കുന്നു??? ഇത്തരമൊരു സാഹചര്യം ഈ രാജ്യത്ത് സംജാതമായതിനെ കുറിച്ച് വിവേകമുള്ളവർ തീർച്ചയായുംആശങ്കപ്പെടേണ്ടതുണ്ട്.

ഇടതുപക്ഷത്തിനും വർഗീയ കോമരങ്ങൾക്ക്‌ കേരളത്തെ അടിമപ്പെടുത്തിയതിൽനിർണായകമായ പങ്കുണ്ട്. വർഗ്ഗീയത ഉയർത്തിവിട്ട്‌ ബി.ജെ.പി.-യെ വളർത്തിയു.ഡി.എഫ്.-നെ തകർത്ത്‌ എൽ.ഡി.എഫ്.-നു കാലാകാലം തുടർഭരണവും,എൻ.ഡി.എ.-ക്ക്‌ പ്രതിപക്ഷസ്ഥാനവും ഉറപ്പിക്കാനുള്ള ഒത്തുകളിയുടെആരംഭമായിരുന്നു 2018-ൽ ശബരിമലയിൽ അരങ്ങേറിയ സംഭവങ്ങൾ. പിണറായി സർക്കാർശബരിമലയിൽ വത്സൻ തില്ലങ്കേരിയെ പോലുള്ള സംഘ പരിവാർ നേതാക്കളുമായി
ശബരിമലയിൽ 2018-ൽ ഒത്തുകളിച്ചു. പോലീസിനെ ശബരിമലയിൽ ശക്തമായിവിന്യസിപ്പിച്ച് ആളുകളുടെ ഐഡൻറ്റിറ്റി വെരിഫൈ ചെയ്ത് സ്ത്രീകളെപിന്തിരിപ്പിച്ചതൊക്കെ സുപ്രീം കോടതിയുടെ വിധിയുടെ 'സ്പിരിറ്റിന്'നിരക്കാത്ത ഒന്നായിരുന്നു. എന്നിട്ട് 'വനിതാ മതിൽ' ഉയർത്തി ഇടതുപക്ഷം
വലിയ പുരോഗമനം പറയുന്നതാണ് വിരോധാഭാസം. എന്തായാലും ഈ തിരഞ്ഞെടുപ്പ്
വേളയിൽ വനിതാ മതിലിനെ കുറിച്ച് കേൾക്കാനേ ഇല്ലാ എന്നുള്ളതാണ് ഏറ്റവുംവലിയ തമാശ.

മതമോ ലിംഗമോ നോക്കി നീതി നിശ്ചയിക്കുന്നത് ഭരണഘടനക്കും ആധുനികതയുടെമൂല്യങ്ങൾക്കും എതിരാണ്. ഭരണഘടനയെ കുറിച്ച് പറയുമ്പോൾ ‘ലെറ്റർ ഓഫ് ദകോൺസ്‌റ്റിറ്റ്യുഷൻ’, ‘സ്പിരിറ്റ്‌ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷൻ' - എന്നരണ്ടു വിഷയങ്ങളുണ്ട്‌. നമ്മുടെ ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ്മതത്തിൻറ്റേയും ലിംഗത്തിൻറ്റേയും പേരിൽ ആരോടെങ്കിലും കാണിക്കുന്ന
വിവേചനം. ‘ലെറ്റർ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷനും’, ‘സ്പിരിറ്റ്‌ ഓഫ് ദകോൺസ്‌റ്റിറ്റ്യുഷനും’ എതിരാണ് അത്തരം വിവേചനങ്ങൾ.

ജെൻഡർ സെൻസിറ്റീവ്' ആയിട്ടുള്ള ഒരു ഭരണഘടനയാണ് നമുക്കുള്ളത്. നമ്മുടെഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ് ആർത്തവത്തിൻറ്റെ പേരിൽസ്ത്രീകളോട് കാണിക്കുന്ന വിവേചനം. 'ലെറ്റർ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷനും','സ്പിരിറ്റ്‌ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷനും' എതിരാണ് അത്തരത്തിൽ ഒരുവിവേചനം. അതാണ്‌ ശബരിമലയിൽ യുവതി പ്രവേശനത്തിന് അനുകൂലമായ വിധി സുപ്രീംകോടതിയിൽ നിന്ന് വരാനുണ്ടായ കാരണം. നമ്മുടെ ഭരണഘടനദീർഘവീക്ഷണമുണ്ടായിരുന്ന രാഷ്ട്രശിൽപികൾ കാരണം അടിസ്ഥാനപരമായി 'ജെൻഡർസെൻസിറ്റീവ്' ആയിട്ടുള്ള ഒരു ഭരണഘടനയാണ്. ഇത്തരത്തിലുള്ള നമ്മുടെനിയമവ്യവസ്ഥിതിയുടെ അടിസ്ഥാന ശിലകളെ കുറിച്ച് പൊതുജനത്തിന് ബോധ്യംഉണ്ടെന്ന് തോന്നുന്നില്ല. അവരെ അത്തരത്തിൽ ബോധവൽക്കരിക്കേണ്ട രാഷ്ട്രീയനെത്ര്വത്ത്വമാകട്ടെ സാധാരണക്കാരുടെ വിശ്വാസം മുൻനിർത്തി ഈതിരഞ്ഞെടുപ്പിൽ കപട രാഷ്ട്രീയം കളിക്കുകയാണോ എന്ന് സംശയിക്കണം.

സുപ്രീം കോടതിയിൽ ശബരിമല വിഷയത്തിൽ ഉയർത്തിയ ലീഗൽ പോയിൻറ്റ്സ് സാധാരണ
വിശ്വാസികളുടെ തലയിൽ കേറാൻ സാധ്യതയില്ല. ഇനി ശബരിമല വിഷയത്തിൽ കേന്ദ്ര
സർക്കാർ ഓർഡിനൻസ് ഇറക്കിയാൽ തന്നെ അതിൻറ്റെ ഭരണഘടനാ സാധുത മിക്കവാറും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ഓർഡിനൻസ് തള്ളി പോകും.അതല്ലെങ്കിൽ ഭരണഘടന തിരുത്തിയെഴുതണം. അതിനു ലോക്സഭയിലും, രാജ്യ സഭയിലുംമൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. പിന്നീട് കേന്ദ്ര മന്ത്രി സഭയുടെഅംഗീകാരത്തോടെ രാഷ്ട്രപതിക്കു സമർപ്പിക്കണം. ഇത് വല്ലതും നടപ്പുള്ളകാര്യമാണോ?

ചുരുക്കം പറഞ്ഞാൽ 12 വർഷവും,  24 കക്ഷികൾ വാദിച്ചതും, എല്ലാ വശങ്ങളുംപരിശോധിച്ചതുമായ സുപ്രീം കോടതി വിധിന്യായം തിരുത്തുക ദുഷ്കരമാണ്. 411പേജുള്ള സുപ്രീം കോടതി വിധിന്യായം വന്നത് 1991-ന്  മുൻപ് സ്ത്രീകൾശബരിമലയിൽ കയറിയിരുന്നു എന്നതിൻറ്റെ കൃത്യവും വ്യക്തവുമായ
'ഡോക്കുമെൻറ്ററി എവിഡൻസ്' പഠിച്ചിട്ടാണ്. സ്ത്രീകളുടെ പേരിൽ ചോറൂണിൻറ്റെ
ഒക്കെ രസീതുകളുടെ ശേഖരം ഉള്ളപ്പോൾ ആർക്കാണ് തെളിവുകൾ നിഷേധിക്കുവാൻസാധിക്കുന്നത്? അധികാരവും പണവും ഉള്ളവർ മാത്രമായിരുന്നു പണ്ട് ശബരിമലയിൽആചാരങ്ങൾ തെറ്റിച്ചതെന്ന വാദവും വസ്തുതാപരമായി ശരിയല്ല. പണ്ട് ശബരിമലക്ഷേത്രത്തിൽ മക്കളുടെ ചോറൂണ് നടത്തിയ എല്ലാ അമ്മമാരും അധികാരവും, പണവുംഉള്ളവർ ആയിരുന്നില്ല. മറ്റേതൊരു അമ്പലത്തിലും ഉള്ളത് പോലെ നിയമപ്രകാരംചോറൂണിന് രസീത് എടുത്ത് നടത്തിയതായിരുന്നു അവയൊക്കെ.

ഇതുപോലെ മുംബൈയിലുള്ള  ദർഗയുടെ കാര്യത്തിലും കോടതി വിധി വന്നത് നേരത്തേസ്ത്രീകൾ അവിടെ കയറിയിരുന്നു എന്ന തെളിവുകൾ കണ്ടിട്ടാണ്. കോടതി നടപടികൾഅല്ലെങ്കിലും തെളിവുകളും, സാക്ഷി മൊഴികളും അനുസരിച്ചാണല്ലോ. രാഷ്ട്രീയലക്ഷ്യങ്ങൾ വെച്ച് ഒരു കോടതിക്കും പ്രവർത്തിക്കാൻ ആവില്ല. ആചാര സംരക്ഷകർഎന്ന് മേനി പറഞ്ഞു നടക്കുന്ന ചിലർക്കും ഇതൊക്കെ അറിയാമെന്നാണ്തോന്നുന്നത്. പിന്നെ ഇവിടെ ശബരിമലയുടെ പേരിൽ നടക്കുന്ന നാടകങ്ങളൊക്കെവെറും രാഷ്ട്രീയ നേട്ടത്തിനായി മാത്രം. ശബരിമലയിലെ യുവതി പ്രവേശനത്തെമുഖ്യധാരയിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ തിരഞ്ഞെടുപ്പിൽഎതിർക്കുന്നതാണ് അത്ഭുതം. വോട്ടിനായി ആധുനിക മൂല്യങ്ങളെ എല്ലാ രാഷ്ട്രീയപാർട്ടികളും മത്സര ബുദ്ധിയോടെ എതിർക്കുമ്പോൾ ശാസ്ത്ര ബോധം ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുകയാണ് ഇവിടെ.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ
ജോലിയുമായി ഒരു ബന്ധവുമില്ലാ.)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്ത്രീ സ്വകാര്യ സ്വത്ത് ആണോ? ഈ മൂല്യബോധത്തിനെതിരെ സ്ത്രീകൾ തന്നെ രംഗത്തു വരണം (വെള്ളാശേരി ജോസഫ് )

ദല്‍ഹിയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)

നൃത്തമാടുക നിങ്ങൾ : ആൻസി സാജൻ

എഴുത്തിന്റെ വഴിയിലൂടെ രാജു മൈലപ്ര എഴുപതിലേക്ക് (സി വി വളഞ്ഞവട്ടം)

ശ്രീ ജോസഫ് പടന്നമാക്കലിന്റെ ചരമ വാർഷികത്തിൽ ഇ- മലയാളിയുടെ പ്രണാമം

ജോസഫ് മാത്യൂ പടന്നമാക്കല്‍ ഇല്ലാത്ത ഒരു വര്‍ഷം: ആ വിടവ് ഇനിയും നികന്നില്ല (തോമസ് കൂവള്ളൂര്‍)

ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടിന്റെ ദുഃഖസ്മരണയില്‍! (ജോര്‍ജ് നെടുവേലില്‍)

Articles and stories from epics and mythologies (Thodupuzha K Shankar Mumbai)

പിണറായിയുടെ ഊഴം കഴിഞ്ഞു? ഇനി ചെന്നിത്തലയുടെ കാലം? (ജോർജ് എബ്രഹാം)

രാജ്യം നഷ്ടപ്പെടുന്ന റോഹിങ്കകൾ; വംശീയ ശുദ്ധീകരണമോ? വംശഹത്യയോ? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ - 80)

പുല (ജിഷ.യു.സി, ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 3)

ഒരു വീട് സ്വന്തമാക്കാന്‍ പെടുന്ന പെടാപ്പാട്! (ജോര്‍ജ് തുമ്പയില്‍)

ഹായ് എവരിബഡി, ഞാന്‍ സ്വയം കൊന്നു, കുടുംബത്തെയും കൊന്നു... മഹാപാപികളുടെ സന്ദേശം 

താക്കോൽ ജനങ്ങൾ ആരെ ഏൽപ്പിക്കും (മീട്ടു റഹ്മത്ത് കലാം)

കേരളം വിധിയെഴുതുന്നു; തുടർ ഭരണമോ, ഭരണ മാറ്റമോ (സിൽജി ജെ ടോം)

തമിഴ് നാട് രാഷ്ട്രീയം ; വഴിത്തിരിവിന്റെ പുതിയ സാദ്ധ്യതകൾ (എസ സുന്ദര്ദാസ്)

ബംഗാളില്‍ നിന്ന് ചില അശുഭ സൂചനകള്‍ ( പി എസ് ജോസഫ്)‌

ആദ്യവോട്ടറായി ജോർജ് എബ്രഹാം; അമേരിക്കയിൽ 53 വർഷം; പക്ഷെ ഇന്ത്യൻ പൗരൻ

അപ്പനും അമ്മയും ദുഖിക്കാതിരിക്കാൻ ആറംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്തു

പ്രവാസികള്‍ക്കും വേണ്ടേ പോസ്റ്റല്‍ വോട്ടിങ് സംവിധാനം? (സൂരജ് കെ. ആർ)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-13: ഡോ. പോള്‍ മണലില്‍

ഇലച്ചൻ ഡ്യൂട്ടിയിരുക്ക് : മീര കൃഷ്ണൻകുട്ടി, ചെന്നൈ

മുംബൈയെ മാറോട് ചേർത്ത് ഒരു മുന്നൂർകോട്ടുകാരി ( ഗിരിജ ഉദയൻ മുന്നൂർക്കോട്)

ഷോൺ എബ്രഹാം ചരമ വാർഷികം ഇന്ന് (ഏപ്രിൽ 5) കണ്ണീരുണങ്ങാത്ത ഒരു വർഷം

ആർക്ക് വോട്ട് ചെയ്യണം? (ബാബു പാറയ്ക്കൽ)

യേശുവിൻ്റെ ഉയിർപ്പ് (സൂസൻ പാലാത്ര)

ഭൂമി കാത്തു വയ്ക്കുന്ന കല്ലുകൾ കൊണ്ട് മെനയുന്ന ശിൽപ്പങ്ങൾ (മൃദുല രാമചന്ദ്രൻ)

സ്വര്‍ണ്ണവില വര്‍ദ്ധന ഇറക്കുമതിയേയും ആഭരണ വ്യാപാരത്തേയും ശക്തമായി ബാധിച്ചു (കോര ചെറിയാന്‍)

ട്വന്റി/ട്വന്റി പാർട്ടിയുടെ പ്രസക്തി കേരള രാഷ്രീയത്തിൽ (വാൽക്കണ്ണാടി - കോരസൺ)

എ. കെ. ആൻറ്റണിയുടെ ചാരായ നിരോധനം നല്ല നടപടി; കുറച്ചു പേരേ അതിന്റെ ഗുണഫലങ്ങൾ തിരിച്ചറിയുന്നുള്ളൂ (വെള്ളാശേരി ജോസഫ്)

View More