ഇന്ത്യൻ എംബസിയിൽ നിന്ന് രണ്ട് നല്ല നിർദേശങ്ങൾ വന്നിരിക്കുന്നു. ഒന്ന്: ഓ.സി.ഐ. കാർഡ് പുതുക്കേണ്ടവർ, അത് ചെയ്യാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി. നേരത്തെ ജൂൺ എന്നായിരുന്നു പറഞ്ഞത്. (20 വയസു വരെ ഓരോ തവണ പുതിയ പാസ്പോർട്ട് എടുക്കുമ്പോഴും 50 വയസ് കഴിയുമ്പോൾ പുതിയ പാസ്പോർട്ട് എടുക്കുമ്പോൾ ഒരു തവണയും ആണ് പുതുക്കേണ്ടത്)
രണ്ടാമത്തെ നല്ല കാര്യം യാത്രക്ക് ഓ.സി.ഐ. കാർഡും ഇപ്പോഴത്തെ അമേരിക്കൻ പാസ്പോർട്ടും മാത്രം മതി എന്നതാണ്. ഓസി.ഐ. കാർഡിൽ പഴയ പാസ്പോർട്ടിന്റെ നമ്പർ ആണെങ്കിലും അത് പ്രശ്നമല്ലെന്നും ഓ.സി.ഐയും പുതിയ പാസ്പോർട്ടും മതി എന്നുമാണു നിർദേശം.
ഈ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് ഫോമാ ട്രഷറർ തോമസ് ടി. ഉമ്മൻ പറഞ്ഞു. എന്നാൽ ഓ.സി.ഐ. കാർഡിൽ നമ്പറുള്ള പഴയ പാസ്പോർട്ട് കൂടി കൈവശം വയ്ക്കുകയാണ് എപ്പോഴും നല്ലത്. പല വിദേശങ്ങളിലെയും വിമാന കമ്പനികൾ നിയമം മ അറിയാതെ പഴയ പാസ്പോർട്ട് വേണമെന്ന് ശാഠ്യം പിടിക്കുന്ന ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ ഒരു സുരക്ഷിത മാർഗം എന്ന നിലയിൽ ഓ.സി.ഐ യിൽ നമ്പറുള്ള പാസ്പോർട്ടും കരുതുന്നതാണ് നല്ലത്.
Overseas Citizen of India (OCI) Card - re-issue extension
In order to ease the travel of OCI card holders following has been decided:
(i) The time line for re-issuance of OCI cards in r/o OCI card holders, who may be required to get their OCI card reissued has been extended until 31 December, 2021.
(ii) Requirement of carrying old and new passports along with the OCI card has been done away. Henceforth, the OCI card holders traveling on the strength of their existing OCI card bearing old passport number are not required to carry their old passport. However, carrying of new passport is mandatory.