വനാന്തരങ്ങളില്‍ ആദ്യവര്‍ഷം
പെയ്യുമ്പോള്‍
സൂര്യാംശു ഏല്‍ക്കാത്ത
അതിനിഗൂഢ വനസ്ഥലികള്‍
ആദ്യ പുരുഷ സ്പര്‍ശമേറ്റ
കന്യകയെപ്പോല്‍
പുളകിത ഗാത്രിയാവും
പുല്‍നാമ്പുകള്‍ രോമാഞ്ചിതയായ
ഒരുവളുടെ താരുടലിലെന്നപ്പോല്‍
എഴുന്നു നില്‍ക്കും
ആദ്യസമാഗമ വേളയിലൊരുവന്‍
മൃദുവായ് തലോടിയവളെയുണര്‍ത്തും പോലെ
മഴനൂലുകളവളുടെ പര്‍വ്വതസ്തനികളെ
തഴുകിയൊരു കൊച്ചരുവിയായ്
താഴേക്ക് നൂണിറങ്ങും
മനോഹാരിയായൊരുവളുടെ
പൊക്കിള്‍ചുഴി പോല്‍
സുന്ദരമായൊരു സരോജത്തിലത്
വന്നു പതിക്കും
അപ്പോഴുണ്ടായ ഉന്മാദത്തിലവളുടെ
വനസ്ഥലികളില്‍ പൂമൊട്ടുകള്‍ കൂമ്പിടും ആര്‍ത്തലച്ചുപെയ്യുമാ മാരിയിലവള്‍
അടിമുടി പൂത്തുതളിര്‍ക്കും.
ജന്തുജാലങ്ങളവരുടെ ക്രീഡാവിലാസങ്ങള്‍
കണ്ട് ലജ്ജിതരായി തതാങ്കളുടെ
ഗേഹങ്ങള്‍ പൂകും
അതിനിഗൂഢ വനസ്ഥലികളില്‍ മഴപെയ്യ്‌തൊഴിയുമ്പോള്‍ പൃഥി
ആദ്യസമാഗമം കഴിഞ്ഞൊരുവളെപ്പോലെ
തളര്‍ന്നു മയങ്ങും
പ്രഭാതത്തിലവളൊരു കുങ്കുമസൂര്യനെയണിഞ്ഞു
വ്രീളാവതിയായ്
പുഞ്ചിരിച്ചു നില്‍ക്കും.
ജിസ പ്രമോദ്
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
RAJU THOMAS
2021-04-08 18:43:58
I love this.