Image

2 ട്രില്യൺ ഡോളറിന്റെ പദ്ധതി ബൈഡൻ ഭരണകൂടം അവതരിപ്പിച്ചു

Published on 01 April, 2021
2  ട്രില്യൺ ഡോളറിന്റെ പദ്ധതി ബൈഡൻ ഭരണകൂടം അവതരിപ്പിച്ചു
വാഷിംഗ്ടൺ, ഡി.സി: റോഡുകളും പാലങ്ങളും നവീകരിക്കാനും തൊഴിലില്ലായ്മ അവസാനിപ്പിക്കാനും  2  ട്രില്യൺ ഡോളറിന്റെ പദ്ധതി ബൈഡൻ ഭരണകൂടം അവതരിപ്പിച്ചു. കോർപറേറ്റുകൾക്ക് അധിക നികുതി ചുമത്തി ഇതിനു പണം കണ്ടെത്തും.

കഴിഞ്ഞ 60 വർഷത്തിനിടെ അവതരിപ്പിക്കുന്ന ഏറ്റവും വലിയ വികസന പരിപാടിയാണിത് 

ആദ്യഘട്ടത്തില്‍ 20,000 മൈൽ  റോഡ്, 10,000 പാലങ്ങള്‍, എയര്‍ പോര്‍ട്ടുകള്‍ എന്നിവ നവീകരിക്കും.

ശസ്ത്ര സാങ്കേതിക രംഗത്ത് വലിയ മാറ്റങ്ങളും ചൈനക്കെതിരെ മേല്‌ക്കൈ നേടാനുള്ള പദ്ധതികളുമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

കോര്‍പ്പറേറ്റുകളുടെ നികുതി 21 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കും. 2017 വരെ ഉണ്ടായിരുന്ന നികുതിയില്‍ കുറവാണതെന്ന് വിശദീകരണം.

അതു പോലെ 400,000  ഡോളറില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് ഈ നികുതി  ബാധകമാകും. ഭാര്യക്കും ഭര്‍ത്താവിനും കൂടി 400,000  ഡോളർ വരുമാനം  ഉണ്ടെങ്കില്‍ ഇത് ബാധകമാകും.

ഈ പദ്ധതിക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സഹകരണം തേടുമെന്ന് ബൈഡന്‍ പറഞ്ഞു. എന്നാല്‍ ഇതിനോട് സഹകരിക്കില്ല എന്ന നിലപാടാണ്  സെനറ്റ് മൈനോറിട്ടി ലീഡര്‍ മിച്ച് മക്കോണലിന്റേത്. അതിനാൽ  നേരത്തെ 1.9 ട്രില്യന്റെ സഹായ പാക്കേജ് പാസാക്കിയതു  പോലെ ഇതും പാസാക്കാന്‍ ബൈഡന്‍ ഭരണകൂടത്തിനാകും

പ്രായമായവർക്കും വികലാംഗർക്കും ആവശ്യമായ  പരിചരണത്തിനും ശിശു സംരക്ഷണത്തിനും വേണ്ടി പുതിയ ഫണ്ടുകളും പാക്കേജിൽ ഉൾപ്പെടുന്നു. 

റിപ്പബ്ലിക്കൻമാരെ ഓവൽ ഓഫീസിലേക്ക് വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കുമെന്നും അവരുടെ ആശയങ്ങളും മുഖവിലയ്‌ക്കെടുത്ത് ചർച്ച നടത്തുമെന്നും പിറ്റസ്ബർഗിൽ പദ്ധതി അവതരിപ്പിച്ച് നടത്തിയ  പ്രസംഗത്തിൽ ബൈഡൻ സൂചിപ്പിച്ചിരുന്നു.

ചൈന പോലുള്ള സ്വേച്ഛാധിപത്യരാഷ്ട്രങ്ങൾക്കെതിരെ മത്സരിക്കുന്നതിന്  യുഎസിന് ഇൻഫ്രാസ്ട്രക്ചർ  വികസിപ്പിക്കേണ്ടത്  ആവശ്യമാണെന്ന് പ്രസിഡന്റ് പറഞ്ഞു

കോർപ്പറേറ്റ് നികുതി നിരക്ക് 21 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കുന്നത് തികച്ചും ന്യായമായ  വർദ്ധനവാണെന്ന് ബൈഡൻ അഭിപ്രായപ്പെട്ടു.

വർഷത്തിൽ 400,000 ഡോളറിൽ താഴെ സമ്പാദിക്കുന്ന ആരെയും ഈ നികുതിവർദ്ധനവ് ബാധിക്കില്ല എന്ന അവകാശവാദവും അദ്ദേഹം ആവർത്തിച്ചു.

സ്റ്റോക്ക് എക്സ്ചേഞ്ച് , റിയൽ എസ്റ്റേറ്റ് തുടങ്ങിയ നിക്ഷേപങ്ങൾക്ക്, ഉയർന്ന നികുതി നിരക്ക്  ഏർപ്പെടുത്താൻ  ബൈഡൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്.

നിലവിലെ ഏറ്റവും ഉയർന്ന  നികുതി നിരക്ക് 20 ശതമാനമാണ്. പണമോ സ്വത്തോ പാരമ്പര്യമായി ലഭിക്കുന്ന ചില ആളുകളെ ഈ നികുതി വർദ്ധനവ് ബാധിച്ചേക്കാം (കാപിറ്റൽ ഗയിൻ ടാക്സ്).
 
ബുധനാഴ്ച പുറത്തിറങ്ങിയ വൈറ്റ് ഹൗസ് ഫാക്ട് ഷീറ്റ് അനുസരിച്ച് ബൈഡന്റെ പ്രാഥമിക നിർദ്ദേശങ്ങൾ ഇങ്ങനെയാണ്  :

*മുതിർന്നവർക്കും വികലാംഗർക്കും  ഹോം കെയർ : $ 400 ബില്യൺ

-ഗുണനിലവാരമുള്ള താമസം, കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള പരിചരണം എന്നിവ വിപുലീകരിക്കും.
-കുറഞ്ഞ വരുമാനമുള്ളവർക്ക്   മെഡിക് എയ്ഡ് പദ്ധതി വിപുലീകരിച്ചു  ദീർഘകാല  പരിരക്ഷ ഉറപ്പാക്കുന്നു.
 -കെയർ ഗിവർമാരുടെ അടിസ്ഥാന വേതനം ഉയർത്തും.
കെയർ ഗിവർ (പരിചരണം നൽകുന്നവർ) പൊതുവെ കളേർഡ് കമ്മ്യൂണിറ്റിയിൽ നിന്നുള്ള സ്ത്രീകളാണ്. കഷ്ടപ്പെടുന്നതിന് അനുസരിച്ച്  വേതനം ഇവർക്ക് ലഭിക്കുന്നില്ല. പരിചരണത്തൊഴിലാളികൾക്ക്  മണിക്കൂറിൽ ഏകദേശം $ 12 ആണ് നൽകുന്നത്. അമേരിക്കൻ  സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികളാണ് ഇവർ. 

* ഇലക്ട്രിക് വാഹനങ്ങൾ (E.V ): $ 174 ബില്യൺ

-രണ്ടാമത്തെ ഏറ്റവും വലിയ ധനസഹായം ഇലക്ട്രിക് വാഹനങ്ങൾക്കാണ്.
പെട്രോളിയം വാഹനങ്ങൾ മാറ്റി ഇലക്ട്രിക്ക് കാറുകൾ വാങ്ങുന്ന ആളുകൾക്ക് റിബേറ്റുകളും നികുതി ആനുകൂല്യങ്ങളും നൽകുന്നതിന് ഉൾപ്പെടെയുള്ള ഫണ്ട് 
-ഈ  പദ്ധതി , വാഹന നിർമാതാക്കളെയും അസംസ്കൃത വസ്തുക്കൾ മുതൽ വാഹനത്തിന്റെ ഭാഗങ്ങൾ വരെ വിതരണം നടത്തുന്ന ആഭ്യന്തര ശൃംഖലകളെയും  പ്രോത്സാഹിപ്പിക്കും. ആഗോളതലത്തിൽ മത്സരിക്കാനുള്ള റീ ടൂൾ ഫാക്ടറികൾ, ബാറ്ററികളും E.V -കളും നിർമ്മിക്കാൻ അമേരിക്കൻ തൊഴിലാളികളെ പിന്തുണയ്ക്കുകയും ചെയ്യും.
-2030 ഓടെ സർക്കാരുകളും കോർപ്പറേഷനുകളും ചേർന്ന് ഇലക്ട്രിക് വാഹനങ്ങൾക്ക് 500,000 ചാർജിംഗ് പോർട്ടുകൾ നിർമ്മിക്കുന്നതിന് വേണ്ടി , സംസ്ഥാനത്തിനും ടെറിറ്ററികൾക്കും  ഫെഡറൽ ഗ്രാന്റുകളും അനുവദിക്കും.

*സിവിലിയൻ ക്ലൈമറ്റ് കോർ: $ 10 ബില്ല്യൺ

ആഗോളതാപന തടയാൻ ബൈഡൻ നിർദ്ദേശിക്കുന്ന പുതിയ കരാറിന്  പരിസ്ഥിതി പ്രവർത്തകരിൽ നിന്ന് പ്രശംസയും യാഥാസ്ഥിതികരിൽ നിന്ന് അവഹേളനവുമാണ് പ്രതികരണമായി ലഭിക്കുന്നത്.

*കമ്മ്യൂണിറ്റി കോളജുകൾ: $ 12 ബില്ല്യൺ

* ക്യാപ് ഓയിൽ വെൽ (എണ്ണ കിണറുകളും) ആൻഡ് ഓൾഡ് മൈൻസ് ( പഴയ / ഉപേക്ഷിച്ച ഖനികളും): $ 16 ബില്ല്യൺ

-ഗുരുതരമായ സുരക്ഷാഭീഷണികൾ  സൃഷ്ടിക്കുന്ന എണ്ണ, വാതക കിണറുകളും ഉപേക്ഷിച്ച ഖനികളും  വായു, ജലം, മറ്റ് പാരിസ്ഥിതികത പ്രശ്നങ്ങൾ  എന്നിവയ്ക്കും കാരണമാകുന്നു. അത് പരിഹരിക്കാൻ ശ്രമങ്ങൾ നടത്തും.

*  പിന്നാക്ക വിഭാഗങ്ങളുടെ ബന്ധിപ്പിക്കൽ : $  20 ബില്ല്യൺ

-ചരിത്രപരമായ നിക്ഷേപങ്ങളാൽ  പുതിയ പ്രോജക്ടുകൾ‌ തുടങ്ങി തൊഴിൽ അവസരങ്ങൾ  വർദ്ധിപ്പിക്കുകയും , വംശീയ തുല്യതയും പാരിസ്ഥിതിക നീതി ഉറപ്പാക്കുകയും ചെയ്യും.

* ബൈക്ക് ലെയ്‌നുകളും  കാൽനടയാത്രക്കാരുടെ സുരക്ഷയും: $ 20 ബില്ല്യൺ

*വിമാനത്താവള നിർമ്മാണം: $  25 ബില്ല്യൺ

*ശിശു സംരക്ഷണ സൗകര്യങ്ങളുടെ  നവീകരണം : $  25 ബില്ല്യൺ

* പബ്ലിക് ഹൗ‌സിംഗ്:  $ 40 ബില്ല്യൺ

* ഇൻഫ്രാസ്ട്രക്ചർ : $  50 ബില്ല്യൺ
-ചുഴലിക്കാറ്റുകൾക്കും  മറ്റ് പ്രകൃതി ദുരന്തങ്ങൾക്കും എതിരെയുള്ള പ്രവർത്തനങ്ങൾക്ക്.

* ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ്: $ 100 ബില്ല്യൺ

-അതിവേഗ ഇന്റർനെറ്റ് വിപുലീകരിക്കാനുള്ള  പദ്ധതി 

* ആംട്രാക്ക് റിപ്പെയർ : $  80 ബില്ല്യൺ

*പൊതു ഗതാഗതം: $  85 ബില്ല്യൺ

* സ്കൂൾ നിർമ്മാണം: $  100 ബില്ല്യൺ

*ജല സംവിധാനങ്ങളുടെ ആധുനിക രീതിയിലെ നവീകരണം : $ 111 ബില്ല്യൺ

* റോഡുകളുടെയും  പാലങ്ങളുടെയും നിർമ്മാണം : $ 115 ബില്യൺ 

Join WhatsApp News
ഡെമോ 2021-04-01 20:27:53
മൂന്നും അഞ്ചും വയസുള്ള പെൺകുട്ടികളെ അമേരിക്കൻ അതിർത്തിയിലേക്ക് എറിഞ്ഞിട്ട് തിരിച്ചോടുന്നു, ട്രംപിന്റെ ഭരണകാലത്താണെങ്കിൽ ഇവൻറെ ഒക്കെ കൈയും കാലും വിറച്ചേനെ. ഒറ്റ പ്രാവശ്യമേ അവൻ കുട്ടികളെ മുകളിൽനിന്ന് താഴേക്ക് എറിയൂ, പിന്നെ കൈ പൊങ്ങിയിട്ടുണ്ടാകില്ല!! ഇപ്പോ അതിർത്തിയോ അവിടെ കാവലോ ഒന്നുമില്ലേ? ആർക്കും ഓടികയറാവുന്ന സത്രമായി മാറിയോ? കഴിവുകെട്ട ഭരണമാണ് കൊള്ളക്കാരുടെ സ്വപ്നം, പോലീസ് ഇല്ലാത്ത രാജ്യമാണ് കള്ളന്മാരുടെയും അക്രമികളുടെയും സ്വർഗ്ഗം.
രാമകൃഷ്ണൻ, നെല്ലായി 2021-04-01 20:43:15
ഇളിയമ്മ മൂന്ന് മാസമായി മണി മാളിക അലങ്കരിക്കുന്ന തിരക്കിലാണ്, വേറൊന്നും നോക്കാൻ സമയമില്ല. ക്യാമറ കാണുമ്പോൾ കുട്ടികളെ നോക്കി കരയുന്ന ഒരു ന്യൂയോർക്ക്കാരി, കുറുക്കന്മാർ കോഴികൾക്ക് ഉപദേശം നൽകുന്ന പോലെ സംസാരിക്കുന്നു. എല്ലാവരുടേയും പങ്കാളികൾ വെളുത്ത തൊലിയുള്ളവർ, എന്നാലും അമേരിക്കയെ ഇവർക്കൊക്കെ ഉള്ളിൽ ഇത്ര വെറുപ്പാണോ? ട്രംപ് ഒരു വരവ് കൂടി വരേണ്ടി വരും!!
NEWS IN BRIEF 2021-04-01 21:32:42
1-Republicans Are Letting Matt Gaetz Drown After Allegations Because They Never Liked Him. He is a strong supporter of trump.This week, a bombshell New York Times report revealed that Rep. Matt Gaetz (R-FL) is being investigated by the Department of Justice for allegedly having sexual relations with a minor and for sex trafficking. Now, according to a new report, the Florida Republican is receiving little to no support from his GOP colleagues due to his notoriously caustic personality. 2-ഈ മുന്നണിയിൽ ഞാൻ, രണ്ടാമത്തെയാളോ മൂന്നാമത്തെയാളോ നാലാമത്തെയാളോ അല്ല. പാർട്ടിയ്ക്കകത്ത് ദ്വന്ദം സൃഷ്ടിക്കാനുള്ള മാധ്യമ അജണ്ടയാണ് മുഖ്യമന്ത്രിയാവുമോ എന്ന ചോദ്യങ്ങൾ, നിയമസഭയ്ക്കകത്തും പുറത്തും സ്ത്രീവിരുദ്ധ പരാമർശങ്ങൾ കാണുമ്പോൾ ദേഷ്യം വരും, ഭക്ഷണം കഴിക്കണമെങ്കിൽ ആരെങ്കിലും കുക്ക് ചെയ്യണം. അത് ആണാവണമെന്നോ പെണ്ണാവണമെന്നോ ഇല്ല." ആരോഗ്യമന്ത്രിയും മട്ടന്നൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ കെ.കെ. ഷൈലജ 3- Notorious republican Marjorie Taylor Greene Introduces Bill To Reduce Fauci’s Salary To $0 Until He Gets Fired. But it won't happen. 4-Elizabeth Williams and her boyfriend Bradley Bennett were arrested in connection to the Capitol riot. Williams is a self-styled lifestyle coach and essential-oils guru, The Daily Beast reported. And Bennett posts regularly about the QAnon conspiracy theory, the criminal complaint said. 5-Republicans, no matter which state, know one thing: The more access people have to the ballot box, the less likely most people will vote for them. The remedy to that problem is simply to restrict people’s access to voting. Republicans in Texas, following the voter suppression efforts of their colleagues in Georgia, have advanced a slew of new voting restrictions Thursday that limit ways in which residents can vote, including cutting polling hours and granting more power to partisan poll watchers, according to the Associated Press. 6-A teenager who said she had been raped by a neighbour was punished by being bound to her alleged attacker and paraded through her village, in a ritual humiliation which has caused outcry in India. Film of the incident showed villagers raising pro-India chants as the pair were led around by a mob of men. Six people have been arrested after the incident, which campaigners said demonstrated the widespread shaming of victims of sexual assault. Members of the mob struck and spat at the 16-year-old girl as they lined her path in the village in Madhya Pradesh. Those arrested included the alleged attacker and the victim's brother, uncle and cousin.
Donald 2021-04-02 03:10:13
It looks like I am going to Jail bro Ramakrishanan. Can you go to Shabarimala for me and pray to Ayappa.
Joe is awake 2021-04-02 03:12:11
Sleepy Joe is awake. It is time for Trumpans to hide in Mar-A-Lago. Better run for your life otherwise the wheel of change will run over you crappy Trumpians
CID Mooosa 2021-04-02 15:56:35
These people have no understanding and they never ever learn things.By the time they learn something, too late.Now in Kerala LDF reigned and the state is bankrupt and they say all get KIT every week and they dont understand the state is losing fund finally theyare going to beg to each family give some share by way of tax.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക