Image

ഇന്ത്യപ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡയ്ക്ക് നവ സാരഥികള്‍

Published on 03 April, 2021
ഇന്ത്യപ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡയ്ക്ക് നവ സാരഥികള്‍
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക
കാനഡ

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കാനഡ (ഐ.പി.സി.ൻ.എ.സി) യുടെ 2021 വർഷത്തിലെ പ്രഥമ യോഗം മാർച്ച് 28 ഞായറാഴ്ച് കൂടി.  പ്രസ്തുത യോഗത്തിൽ സംഘടനയുടെ  ലക്ഷ്യങ്ങളെയും ഭാവി പ്രവർത്തനങ്ങളെയും കുറിച്ചുള്ള ചർച്ചയിൽ താഴെ പറയുന്ന കാര്യങ്ങൾക്കു ഊന്നൽ കൊടുക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു:
1. കാനഡയിലെ വാർത്താവിവരങ്ങൾ നോർത്ത് അമേരിക്കയിലും ഇന്ത്യയിലുമുള്ള മാധ്യമങ്ങൾക്ക് എത്തിച്ചു കൊടുക്കുന്ന ഒരു പ്രധാന കണ്ണിയായി IPCNA  യിലൂടെ പ്രവർത്തിക്കുക 
2. കാനഡയിലെ മുഖ്യധാരാ പ്രസ് മീഡിയയുമായി സഹകരിച്ചു പ്രവർത്തിക്കാനും സാന്നിധ്യം സജ്ജമാക്കാനും ഉതകുന്ന രീതിയിൽ പദ്ധതികൾ ആവിഷ്കരിക്കുക 
3. സമാന മനസ്കതയും ഈ മേഖലയിൽ പരിചയ സമ്പത്തും ഉള്ള കൂടുതൽ വ്യക്തികളെ ഈ സംരംഭത്തിന്റെ ഭാഗമാക്കുക

ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:

പ്രസിഡണ്ട്  - സേതു വിദ്യാസാഗർ.
എംജി യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ്  ഇൻ ജേര്ണലിസത്തിനു ശേഷം  ഇന്ത്യാവിഷനിൽ സീനിയർ എഡിറ്ററായി 2001 - 2006 കാലഘട്ടത്തിൽ പ്രവർത്തിചു.   2007  മുതൽ കാനഡയിലെ മാധ്യമപ്രവർത്തന മേഖലയിൽ സജീവം.   ഇപ്പോൾ ATN ഇന്റർനാഷണൽ ലിമിറ്റഡിൽ എഡിറ്റർ , ഏഷ്യാനെറ്റ് US വീക്കിലി റൗണ്ടപ് കാനഡ പ്രോഗ്രാമിങ് ഹെഡ് , SRA പ്രൊഡക്ഷൻസ് കാനഡയുടെ ക്രീയേറ്റീവ്  ഹെഡ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കൂടാതെ ഒട്ടനവധി കനേഡിയൻ സാംസ്കാരിക സംഘടനകളുടെ മീഡിയ മേഖലയിലും  കർമ്മനിരതൻ 

സെക്രട്ടറി - കവിത കെ മേനോൻ 
2005 മുതൽ അവതാരക എന്ന നിലയിൽ ദൃശ്യ മാധ്യമ രംഗത്തു അരങ്ങേറ്റം കുറിച്ചു  (സൂര്യ ടിവി) പിന്നീട് കേരളത്തിൽ എഫ് എം തരംഗം വന്നതോടെ ആദ്യ  ബാച്ച്  ആർ ജെ കളിൽ   തന്നെ ഇടം നേടി.  കൂടെ പരിപാടികൾക്ക്  പ്രൊഡ്യൂസർ ആയും പ്രവർത്തിച്ചു. (മലയാള മനോരമ റേഡിയോ മാംഗോ 91.9)  
2013-ൽ  എം എസ് ഡബ്ലിയു പൂർത്തിയാക്കി സ്കോളർഷിപ്പോടെ  എൽ എൽ എം ചെയ്യാൻ കാനഡയിലെ ക്യൂൻസ് യൂണിവേഴ്സിറ്റിയിൽ അവസരം ലഭിച്ചതോടെ കാനഡ യിലേക്ക് ചേക്കേറി. ഇപ്പൊൾ ചൈൽഡ് പ്രൊട്ടക്ഷൻ വർക്കർ ആയി ജോലി ചെയ്യുമ്പോൾ അതിനൊപ്പം തന്നെ  വിവിധ ചാനലുകൾക്ക് വേണ്ടി ന്യുസ്  റിപ്പോർട്ടിങ്  (മനോരമ ന്യൂസ് ,   ജി വി എൻ എൻ , ജനം)  നോർത്ത് അമേരിക്കൻ ചാനലുകൾക്ക് വേണ്ടി  വിനോദ പരിപാടികളും,  അഭിമുഖങ്ങളും നടത്തുന്നു.  ( കോജികോ  ടിവി, പ്രവാസി ചാനൽ  യുഎസ്എ, ഫോളോ   മി  കാനഡ).

ട്രഷറർ - ഉണ്ണി കൈനില 
രണ്ടു പതിറ്റാണ്ടുകളായി കാനഡയിലെ മലയാളികൾക്കിടയിലെ കലാ സാംസ്കാരിക  സാമൂഹിക രംഗത്ത് പ്രവർത്തന നിരതനായ  ഉണ്ണി കൈനില  വിവര സാങ്കേതിക രംഗത്ത് ജോലി ചെയ്യുന്നു. മലയാള ഭാഷയോടും സംസ്കാരത്തോടുമുള്ള പ്രതിപത്തി അഭിമുഖം, അവതരണം, സ്ക്രിപ്റ്റ് റൈറ്റിംഗ് എന്നീ മേഖലകളിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തികളിലും പ്രതിഫലിക്കുന്നു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
ബിജു കട്ടത്തറ 
1990 കളുടെ തുടക്കത്തിൽ ടൊറന്റോയിലെത്തിയ  ബിജു കാനഡയിലും അമേരിക്കയിലുമുള്ള നിരവധി കലാ, കായിക, സാംസ്കാരിക, കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ സജീവം.  വടക്കേ അമേരിക്കയിലുടനീളം ഗുണനിലവാരമുള്ള സ്റ്റേജ് ഷോകളും ചലച്ചിത്ര അവാർഡുകളുംസംഘടിപ്പിക്കുന്ന മാളു എന്റർടൈൻമെന്റ് ഗ്രൂപ്പ് (എംഇജി)  പ്രസിഡണ്ട്  ആയ ബിജു നോർത്ത് അമേരിക്കയിലും ഇന്ത്യയിലുമുള്ള പ്രമുഖ മാധ്യമങ്ങളുമായി ചേർന്ന് പ്രവർത്തിന്നു.  ഫോമയുടെ റീജിയണൽ വൈസ് പ്രസിഡന്റ് കൂടിയാണ്.   

 ഷിബു കിഴക്കേകുറ്റ് 
പഠന കാലം മുതൽ  കലാ സാംസ്കാരിക രംഗങ്ങളിൽ കഴിവും തികവും തെളിയിച്ചുട്ടുള്ള ഷിബു കിഴക്കേകുറ്റ് എഴുത്തുകാരനും ഗാനരചയിതാവുമാണ്. നോർത്ത് അമേരിക്കയിലെ മാസപ്പുലരി  മാഗസിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.  USA എഴുത്തുക്കൂട്ടം എന്ന കൂട്ടായ്മയുടെ വൈസ് പ്രസിഡന്റ് ആണ്. മാനുഷിക മൂല്യങ്ങളെ എന്നും ഉയർത്തിപ്പിടിക്കുന്ന ഷിബു 24newslive.com  എന്ന മീഡിയയുടെ ചീഫ് എഡിറ്ററും മാനേജിങ് ഡിറ്റക്ടറുമാണ്. 

എസ്.എൽ. ആനന്ദ് 
മാതൃഭൂമി പ്രസിദ്ധീകരണങ്ങളിലൂടെ ഫോട്ടോഗ്രാഫി ജീവിതം ആരംഭിച്ച എസ്  എൽ ആനന്ദ്  രണ്ടു ദശാബ്ദമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നു .വെഡിങ്,  ഫാഷൻ എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നുമുണ്ട് . കൊഡാക് ബെറ്റെർ ഫോട്ടോഗ്രാഫി മാഗസിൻ ഏർപ്പെടുത്തിയ വെഡിങ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട് .കൂടാതെ നാഷണൽ ജോഗ്രഫിക് മാസിക യുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് .നോർത്ത് അമേരിക്ക , ദുബായ് ,ഇന്ത്യ എന്നിവിടങ്ങളിൽ സജീവമായി ഫോട്ടോഗ്രാഫി രംഗത്തുണ്ട്  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക