-->

America

പാന്‍ഡമിക്കിനെതിരെ ബൈഡന്റെ ഉറച്ച നിലപാടുകള്‍ക്ക് പിന്തുണ അഭ്യര്‍ഥിച്ച് കമല ഹാരിസ്

പി പി ചെറിയാന്‍

Published

on

ഷിക്കാഗോ : ലക്ഷകണക്കിന് അമേരിക്കന്‍ പൗരന്മാരുടെ ജീവന്‍ അപഹരിച്ച കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന് പ്രസിഡന്റ് ബൈഡന്‍ സ്വീകരിച്ച ഉറച്ച നിലപാടുകള്‍ക്ക് പിന്തുണ അഭ്യര്‍ഥിച്ചു കമല ഹാരിസ്. 

 വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി ഷിക്കാഗോ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കമല. ഏപ്രില്‍ 6 ചൊവ്വാഴ്ച പ്രത്യേക വിമാനത്തില്‍ എത്തിചേര്‍ന്ന വൈസ് പ്രസിഡന്റിനെ ഷിക്കാഗോ മേയര്‍ ലൈറ്റ് ഫുട്ട്, സെനറ്റര്‍മാരായ ഡിക്ക് ഡര്‍ബിന്‍, റ്റാമി ഡക്ക്വര്‍ത്ത്, കോണ്‍ഗ്രസ്മാന്‍ ഡാനി ഡേവിസ് ഗവര്‍ണര്‍ പ്രിറ്റസ്‌ക്കര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. ഷിക്കാഗോയിലെ മാസ് വാക്‌സിനേഷന്‍ സെന്ററുകള്‍ സന്ദര്‍ശിച്ചശേഷം നടത്തിയ പ്രസംഗത്തില്‍ പാന്‍ഡമിക്കിനെതിരെ ബൈഡന്‍ ഭരണകൂടം കൊണ്ടുവന്ന നിയമനിര്‍മാണത്തേയും അമേരിക്കന്‍ ജോബ് പ്ലാനിനെ കുറിച്ചും കമല വിശദീകരിച്ചു. മഹാമാരിയില്‍ ദുരന്തം അനുഭവിക്കുന്നവര്‍ ഒറ്റക്കല്ല, അവരോടൊപ്പം ഞങ്ങള്‍ ഉണ്ടെന്നു കമല ഉറപ്പ് നല്‍കി. 

 പാസ്സോവറും റമദാനും ഈസ്റ്ററും ഒക്കെ ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഒരു പുതുക്കത്തിന്റെ അനുഭവത്തിലൂടെയാണ് കടന്നുപോകുന്നത്. മനോഹരമായ പുഷ്പങ്ങള്‍ വിടരുന്ന സ്പ്രിംഗ് കാലഘട്ടമാണിത്. ഇപ്പോള്‍ നാം മഹാമാരി എന്ന ടണലിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ ഇതിനപ്പുറം വലിയൊരു പ്രകാശം നമ്മെ എതിരേല്‍ക്കുമെന്നു നാം മറക്കരുത്.- കമല പറഞ്ഞു. ജീവന്‍ നഷ്ടപ്പെടുന്നു, ജോലി നഷ്ടപ്പെടുന്നു, നമ്മുടെ കുട്ടികളുടെ സാധാരണ ജീവിതം നഷ്ടപ്പെടുന്നു. മനുഷ്യ ബന്ധങ്ങള്‍ പോലും മഹാമാരിക്കിടയില്‍ നഷ്ടപ്പെടുന്നു. എന്നാല്‍ നിങ്ങള്‍ ഒറ്റക്കല്ല, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. 

 ജോ ബൈഡന്‍ എക്കാലത്തേയും ഏറ്റവും വലിയ തൊഴിലാളി അനുകൂല പ്രസിഡന്റാണെന്നും ഭരണകൂടവും അതേ നിലപാടുതന്നെയാണ് സ്വീകരിച്ചിരിക്കുന്നതെന്നും കമല പറഞ്ഞു. രാഷ്ട്രനിര്‍മാണത്തിനും പുരോഗതിക്കും തൊഴിലാളികള്‍ക്കു മുഖ്യപങ്കുവഹിക്കാനാണെന്നും കമല ഹാരിസ് ഓര്‍മ്മപ്പെടുത്തി. 

Facebook Comments

Comments

  1. അതിർത്തിയിൽ മനുഷ്യക്കടത്ത് സുനാമി, കൊച്ചുകുട്ടികൾ അനുഭവിക്കുന്ന കാര്യങ്ങൾ എഴുതാൻ പറ്റുന്നവയല്ല. മാഫിയകളെ അഴിഞ്ഞാടാൻ സമ്മതിക്കുന്ന അധികാരികൾ, കേക്ക് തിന്നാൻ ബേക്കറി സന്ദർശനത്തിൻറെ തിരക്കിൽ! റോം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെപ്പോലെ!! പറഞ്ഞിട്ട് കാര്യമില്ല, ജയിക്കാൻ പണമിറക്കിയത് മാഫിയയാണ്, നന്ദി കാണിച്ചേ പറ്റൂ. ട്രംപ് ഉണ്ടെങ്കിൽ നമ്മൾ സുരക്ഷിതരായിരുന്നേനെ! ഇനിയെങ്കിലും ട്രംപ് പറഞ്ഞതനുസരിച്ചു അതിർത്തിയിൽ എന്താണ് നടക്കുന്നതെന്ന് കാണാൻ പോകൂ, രാജ്യത്തെ സംരക്ഷിക്കൂ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)

ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക്: ബില്‍ പാസ്സാക്കി -(ഏബ്രഹാം തോമസ്)

വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ -വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി : സക്കറിയ

ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്

തമിഴ് ഹാസ്യ നടന്‍ വിവേക് (59) അന്തരിച്ചു

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നഴ്‌സസ് ഡേ ആഘോഷം മെയ് എട്ടിന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഇന്ത്യക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ശുവ്‌റോ ബിശ്വാസിന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ കണ്ടെത്തി

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു

ഫൈസര്‍ വാക്‌സീന്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണം: ഫൈസര്‍ സിഇഒ

യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നാഗേഷ് റാവുവിന് നിയമനം

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്

കെഎം മാണിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

പ്രിയദര്‍ശിനിയുടെ പ്രിയമാധവം പുറത്തിറങ്ങി

ഷിജി പെരുവിങ്കല്‍, 43, ന്യു ഹൈഡ് പാര്‍ക്കില്‍ നിര്യാതയായി

ഡോ. സുജമോള്‍ സ്കറിയ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ജെയിംസ് ജേക്കബ് (58) ഡാളസിൽ  നിര്യാതനായി

ഓ.സി.ഐ. കാർഡ് പുതുക്കാനുള്ള   നിബന്ധന നീക്കി; പ്രവാസികൾക്ക് വലിയ നേട്ടം  

ദർശൻ സൂ തോമസ് (82) ടെക്സസിൽ നിര്യാതയായി

ന്യു യോര്‍ക്ക് ട്രാന്‍സിറ്റ് അതോറിട്ടിയില്‍ കാര്‍ മെക്കാനിക്ക് തസ്തികയിലേക്ക് മല്‍സര പരീക്ഷ നടത്തുന്നു

എ.എം തോമസിന്റെ സംസ്കാരം വെള്ളിയാഴ്ച: പൊതുദര്‍ശനം വ്യാഴാഴ്ച

യു.എസ്. സുപ്രീം കോടതിയിൽ ജസ്റ്റിസുമാരുടെ എണ്ണം കൂട്ടാൻ നീക്കം

അറ്റ്‌ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്‍ രാഷ്ട്രീയ ചര്‍ച്ച സംഘടിപ്പിച്ചു

കെ.സി.സി.എന്‍.എ. ടൗണ്‍ ഹാള്‍ മീറ്റിംഗും മയാമി ക്‌നാനായ യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി

ഫ്ലോറിഡായില്‍ കോവിഡ് മരണനിരക്ക് ഗണ്യമായി കുറഞ്ഞു

മണ്ണിലെഴുതേണ്ടതും മനസ്സിലെഴുതേണ്ടതും തിരിച്ചറിയുക: റവ. ജോബി ജോയ്

അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ "ഷേവ് ടു സേവ് "പ്രോഗ്രാമിൽ മലയാളി റോസ് മേരിയും

View More