ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി. തര്‍ക്കം പരിഹരിക്കാന്‍ നിയമം നിര്‍മ്മിക്കുന്നതിന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള യാക്കോബായ സഭാ വിശ്വാസികള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
150 പേർ നൽകിയ ഹര്‍ജിയാണ് കോടതിയില്‍സമര്‍പ്പിച്ചത്. മലങ്കര സഭക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് 2017 ലാണ് സുപ്രീംകോടതി വിധിച്ചത്. ആ വിധിക്കെതിരെ വന്ന എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഇതില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയത്.