Image

സുല്‍ത്താന്‍ ബത്തേരിയില്‍ വീണ്ടും ഷിഗല്ല രോഗം സ്ഥിരീകരിച്ചു

Published on 17 April, 2021
സുല്‍ത്താന്‍ ബത്തേരിയില്‍ വീണ്ടും ഷിഗല്ല രോഗം സ്ഥിരീകരിച്ചു
സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴയില്‍ വീണ്ടും ഷിഗല്ല രോഗം സ്ഥിരീകരിച്ചു. നാഗരംചാലിലെ 56 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ രണ്ടിന് ഷിഗല്ല ബാധിച്ച് നൂല്‍പുഴയില്‍ ആറ് വയസ്സുകാരി മരിച്ചിരുന്നു. ഇതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിരുന്നു. പ്രദേശത്തെ കിണറുകളൊക്കെ ക്ലോറിനേറ്റ് ചെയ്തു. ഇതിനിടെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക