Image

സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

Published on 18 April, 2021
സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ വിവിധ സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി വച്ചു. മലയാള സര്‍വ്വകലാശാല തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായും അറിയിച്ചു.

അതേസമയം പരീക്ഷകള്‍ മാറ്റി വയ്ക്കാന്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണ്ണര്‍ നിര്‍ദേശം നല്‍കി. നാളെ മുതല്‍ നടത്തേണ്ട പരീക്ഷകള്‍ മാറ്റാനാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയത്. കൊവിഡ് വ്യാപനം കണക്കില്‍ എടുത്താണ് നിര്‍ദേശം. നേരിട്ടുള്ള പരീക്ഷകള്‍ (ഓഫ് ലൈന്‍) പരീക്ഷകള്‍ മാറ്റാന്‍ ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക