പ്രിയദര്ശന് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായക വേഷത്തില്‍ എത്തിയ 'ചിത്ര'ത്തില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു നടന് ശരണ്‍. സായിപ്പേ മൈ ബ്രദര്‍ ഡ്രിങ്കിംഗ് വാട്ടര്‍ സീനില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഈ കലാകാരന് മരണപ്പെട്ടിരിക്കുകയാണ്. പ്രമേഹബാധിതനായി അവശനായി കഴിഞ്ഞു വരുകയായിരുന്നു താരം. വര്‍ഷങ്ങള്‍ക്ക് ശേഷം ശരണ്‍ 32-ാം അദ്ധ്യായം 23-ാം വാക്യം എന്ന ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ നടന് മനോജ് കെ ജയന് ശരണിന്റെ മരണത്തില്‍ അനുശോചനക്കുറിപ്പുമായെത്തിയിരിക്കുകയാണ്. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നെന്ന് മനോജ് സോഷ്യല്‍ മഡിയയില്‍ കുറിച്ചു.
കുറിപ്പിങ്ങനെ
ശരണ്‍ അഭിനയജീവിതം തുടങ്ങിയ കാലം മുതല്‍ അറിയുന്ന വ്യക്തി, സുഹൃത്ത്. 'കുമിളകള്‍' സീരിയലില്‍ 1989-ല്‍ അഭിനയിക്കുമ്ബോള്‍ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, 'ചിത്രം' സിനിമയില്‍ ലാലേട്ടന്്റെ കൂടെ ശ്രദ്ധേയമായ റോളില്‍ വന്ന ആള് എന്നതും .. മൂന്നു മാസം മുന്‍പ് സംസാരിച്ചിരുന്നു ആ കാലത്തെ ഒരു പാട് ഓര്‍മ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു പ്രണാമം.