Image

മുരളീധരന്റെ പരിഹാസശരം ആര്‍ക്കെതിരെ ?(ജോബിന്‍സ് തോമസ് )

ജോബിന്‍സ് തോമസ് Published on 06 May, 2021
മുരളീധരന്റെ പരിഹാസശരം ആര്‍ക്കെതിരെ ?(ജോബിന്‍സ് തോമസ് )
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു ശേഷം കോണ്‍ഗ്രസില്‍ ചില മുറവിളികള്‍ തുടങ്ങിയിട്ടുണ്ട്. ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജയിക്കുന്ന പാര്‍ട്ടിയുടെ നേതാവ് ഹീറോ ആകുന്നതും പരാജയപ്പെടുന്ന പാര്‍ട്ടിയുടെ നേതൃത്വം പഴി കേള്‍ക്കേണ്ടി വരുന്നതും സ്വാഭാവികം. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ കഴിഞ്ഞ ദിവസം നടത്തിയ ഒരു പരാമര്‍ശമാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

പരാജയത്തോടെ കോണ്‍ഗ്രസില്‍ നേതൃമാറ്റം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കെപിസിസി പ്രസിഡന്റ് പദവി ആഗ്രഹിക്കുന്നവരില്‍ കെ.മുരളീധരനും കെ സുധാകരനുമൊക്കെയുണ്ട് . ഈ സാഹചര്യത്തിലായിരുന്നു നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുക എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.

മുരളീധരന്റെ മറുപടി ഇങ്ങനെയായിരുന്നു ' ഈ പ്രതിസന്ധി ഘട്ടത്തിലെ വെല്ലുവിളിയേറ്റെടുക്കാന്‍ ഒരുപാട് പേര്‍ ഉണ്ടല്ലോ ? നേമത്തെ വെല്ലുവിളി ഏറ്റെടുക്കാനല്ലായിരുന്നോ ആരുമില്ലാതെ പോയത് അവിടെ ഞാന്‍ മാത്രമല്ലെ ഉണ്ടായിരുന്നുള്ളോ ? '

നേമത്ത് ബിജെപിയും സിപിഎമ്മും ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി ഏറ്റെടുത്ത് മത്സരിക്കാന്‍ പാര്‍ട്ടി പലരേയും സമീപിച്ചിരുന്നു. സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും വരെ എന്നാല്‍ പുറമേ പറഞ്ഞില്ലെങ്കിലും എന്നും സുരക്ഷിത മണ്ഡലങ്ങളില്‍ ഒളിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു നേതാക്കളും നേമത്ത് മത്സരിക്കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലായിരുന്നു വടകര എംപി കൂടിയായിരുന്ന കെ.മുരളീധരന്‍ മത്സരിക്കാന്‍ തയ്യാറായത്. എന്നാല്‍ മുല്ലപ്പള്ളി മാറുന്ന സാഹചര്യമുണ്ടായാല്‍ പാര്‍ട്ടി നേതൃസ്ഥാനത്തെത്താന്‍ പലരും ചരടുവലികള്‍ ആരംഭിച്ചു കഴിഞ്ഞു. നേമത്ത് മത്സരിക്കാന്‍ തയ്യാറാകാതിരുന്നവരേയും ഇപ്പോള്‍ പാര്‍ട്ടിയിലെ അധികാര സ്ഥാനങ്ങള്‍ ലക്ഷ്യമിടുന്നവരേയും ഒന്നിച്ചുദ്ദേശിച്ചാണ് മുളീധരന്റെ പരിഹാസ ശരമെന്നു വ്യക്തം. ഇതില്‍ മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വരെ പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക