Image

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസിലെ നേതൃനിര

Published on 07 May, 2021
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസിലെ നേതൃനിര
തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസിലെ നേതൃനിര. നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലാണ് നേതാക്കള്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
തെരഞ്ഞെടുപ്പ് കമിറ്റി അധ്യക്ഷനെന്ന നിലയ്ക്ക് തോല്‍വിയുടെ ഒന്നാമത്തെ ഉത്തരവാദി താനാണെന്ന് ഉമ്മന്‍ ചാണ്ടി കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ പറഞ്ഞു. പഴിചാരല്‍ ഉണ്ടാകരുതെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ വൈകാരികമായിട്ടായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുവെന്നും എന്നാല്‍ തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

 വിഷയത്തില്‍ ഹൈകമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന നിലപാടിലായിരുന്നു രമേശ് ചെന്നിത്തല. പരസ്പരം ആരോപണമുയര്‍ത്തി മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കരുതെന്ന വിമര്‍ശനവും ചെന്നിത്തല ഉയര്‍ത്തി. കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ അടര്‍ത്തിയെടുക്കാന്‍ ആര്‍എസ്‌എസ് ശ്രമിക്കും. അതില്‍ ജാഗ്രതവേണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക