-->

America

'ആഗോള സീറോ മലബാർ അല്മായ സിനഡ്- സാധ്യതകൾ' (ചാക്കോ കളരിക്കൽ)

Published

on

ഏപ്രിൽ 14, 2021 ബുധനാഴ്ച 09 PM (EST) കെസിആർഎം നോർത് അമേരിക്ക സംഘടിപ്പിച്ച സൂം മീറ്റിംഗിൻ ആഗോള സീറോ മലബാർ അല്മായ സിനഡിൻറെ സാധ്യതകളെപ്പറ്റി ആലോചിക്കുന്നത്  ഉചിതമായിരിക്കുമെന്ന് 'സത്യജ്വാല' എഡിറ്റർ ശ്രീ ജോർജ് മൂലേച്ചാലിൽ അഭിപ്രായപ്പെടുകയും ആ അഭിപ്രായത്തോട് മീറ്റിംഗിൽ സംബന്ധിച്ചവർ യോജിപ്പു പ്രകടിപ്പിക്കുകയും ചെയ്തു. ആയതിനാൽ,കെസിആർഎം നോർത് അമേരിക്കയുടെ മെയ് 12, 2021 ബുധനാഴ്ച 09 PM (EST), ഇന്ത്യയിൻ മെയ് 13, 2021, വ്യാഴാഴ്ച 6:30 AM-ന് നടക്കാൻ പോകുന്നസൂം മീറ്റിംഗിൽ 'ആഗോള സീറോ മലബാർ അല്മായ സിനഡ് - സാധ്യതകൾ' എന്ന വിഷയംതന്നെയാണ് ചർച്ച ചെയ്യാൻ പോകുന്നത്.

അല്മായ സിനഡിൻറെ സാധ്യതകളെപ്പറ്റി നാം ആലോചിക്കുമ്പോൾ സിനഡ് എന്ന പദംകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന്നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഗ്രീക്ക് ഭാഷയിലെ 'sinodos' എന്ന പദത്തിൻറെ അർത്ഥം 'assembly', 'meeting' എന്നെല്ലാമാണ്. സിനഡിനെയാണ് ലത്തീനിൽ 'concilium' എന്നും ഇംഗ്ലീഷിൽ 'council' എന്നും പറയുന്നത്.

മെത്രാന്മാരുടെയോ പുരോഹിതരുടെയോ അല്മായരുടെയോ, കൂടാതെ ഈ മൂന്നുവിഭാഗത്തിൽ പെട്ടവരുടെ പ്രതിനിധികൾ കൂടിയോ, ഉള്ള യോഗങ്ങളാണ്, സിനഡുകൾ അഥവ കൗൺസിലുകൾ. അതായത് മെത്രാന്മാർ, വൈദികപ്രതിനിധികൾ, സന്യസ്തപ്രതിനിധികൾ, അല്മായപ്രതിനിധികൾ എല്ലാം കൂടിയ മഹായോഗമാണ് സഭാസിനഡ് (ChurchCouncil). മെത്രാന്മാർ ഒരുമിച്ചുകൂടി നടത്തുന്ന യോഗത്തെ മെത്രാൻസിനഡ്(Bishop Council) എന്ന് വിളിക്കുന്നതുപോലെ അല്മായർ ഒരുമിച്ചുകൂടി നടത്തുന്ന യോഗത്തെ അല്മായസിനഡ് (Lay Council) എന്നും മെത്രാന്മാരും വൈദികരും അല്മായരും കൂടി നടത്തുന്ന യോഗത്തെ മഹായോഗം (General Council) എന്നും അറിയപ്പെടുന്നു. റോമിൽനിന്നും സ്വയംഭരണാധികാരം ലഭിച്ചിട്ടുള്ള സിറോ-മലബാർ കത്തോലിക്ക സഭയ്ക്ക് മെത്രാൻസിനഡു മാത്രമേയുള്ളു. അല്മായ സിനഡോ സഭാസിനഡോ നാളിതുവരെയായിട്ടും സ്ഥാപിച്ചിട്ടില്ല.
പണ്ടുകാലത്തെ മലങ്കരയിലെ മാർതോമ ക്രിസ്ത്യാനികളുടെ പള്ളിഭരണം നടത്തിയിരുന്നത്ജാതിത്തലവനായ അർക്കദ്യാക്കോൻറെ അധ്യക്ഷതയിൽ ഇടവകപ്പട്ടക്കാരും അല്മായപ്രതിനിധികളും അടങ്ങിയ മലങ്കരപ്പള്ളിക്കാരുടെ മഹായോഗമായിരുന്നു. അതിന് രണ്ടുദാഹരണങ്ങൾ പറയാം. മാർതോമ ക്രിസ്ത്യാനികളുടെ പള്ളിപ്രതിപുരുഷയോഗമെന്ന സഭാഭരണഘടനതന്നെ ഉപയോഗിച്ച്,ആ സഭയുടെ ഘടനയെയും സമ്പ്രദായത്തെയും സംസ്കാരത്തെയും തകർത്ത,1599-ൽ നടന്ന ഉദയമ്പേരൂർ സൂനഹദോസ് അഥവ മലങ്കരപ്പള്ളിക്കാരുടെ മഹായോഗമാണ്, അതിൽ ഒന്ന്. ഗോവ മെത്രാപ്പോലീത്ത അലക്സിസ് മെനേസിസിൻറെ ആവശ്യപ്രകാരം അന്നത്തെ ആർക്കദ്യാക്കോൻ കുരിശിൻറെ ഗീവർഗീസ് (George of the Cross) വിളിച്ചുകൂട്ടിയ സഭയുടെ മഹായോഗമായിരുന്നു അത്. ആ യോഗത്തിൽ ഒരു മെത്രാനും 153 വൈദികരും 644 അല്മായ പ്രതിനിധികളും പങ്കെടുത്തു. ആ സൂനഹദോസ് മലങ്കരയിലെ മാർതോമ ക്രിസ്ത്യാനികളെ റോമാമാർപാപ്പയുടെ വരുതിയിൽ കൊണ്ടുവരുകയും നമ്മുടെ സമുദായത്തിൻറെ ജനാധിപത്യ പള്ളിഭരണ സമ്പ്രദായത്തിൻറെ വിലതീരാത്ത പൈതൃകത്തെ തകർക്കുകയും ചെയ്തു. എന്നിരുന്നാലും, സഭാമഹായോഗത്തെത്തന്നെ വിളിച്ചുകൂട്ടി തീരുമാനങ്ങൾ എടുക്കാനുള്ള മര്യാദയെങ്കിലും മെനേസിസ് മെത്രാപ്പോലീത്ത കാണിച്ചു. എന്നാൽ ഇന്നത്തെ സീറോ-മലബാർ മെത്രാന്മാർ, സഭയിലെ 99% വരുന്ന അല്മായരെ മാറ്റിനിർത്തി, മാർതോമ നസ്രാണിസഭാ പൈതൃകത്തിനു വിരുദ്ധമായി, മെത്രാൻസിനഡുമാത്രം സ്ഥാപിച്ച്അവർക്കുതോന്നുന്ന തീരുമാനങ്ങളെടുത്ത് അല്മേനികളെ ഭരിക്കുകയാണ്. സീറോ-മലബാർ കത്തോലിക്ക സഭയോടും ആ സഭയിലെഅല്മായരോടും കാണിക്കുന്ന തികഞ്ഞ വഞ്ചനയാണത്.

മാർതോമ ക്രിസ്ത്യാനികളുടെ മലങ്കരയിലുള്ള എല്ലാ പള്ളിക്കാരുംകൂടി അങ്കമാലിയിലെ കത്തീഡ്രൽപള്ളിയിൽവെച്ച് 1773-ൽ നടത്തിയ മഹാസമ്മേളനമാണ് രണ്ടാമത്തെ ഉദാഹരണം.മലങ്കരസഭയുടെ വികാരി അപ്പസ്തോലിക്ക മാർ പ്ലോറൻസിയുസ് 1773-ൽ വാരാപ്പുഴവച്ച് മരിച്ചു. മരിച്ച മെത്രാൻറെ ശവസംസ്കാരത്തിൽ സംബന്ധിക്കുന്നതിന് മാർതോമ നസ്രാണി ക്രിസ്ത്യാനികളുടെ പള്ളികളിൽനിന്ന് ആൾക്കാർ വാരാപ്പുഴയിൽ എത്തി. എന്നാൽ അവിടുണ്ടായിരുന്ന പാതിരിമാർ മലങ്കരപള്ളിക്കാരെ ഒഴിച്ചുനിർത്തി മെത്രാൻറെ ശവസംസ്കാരകർമം നിർവഹിച്ചു. വാരാപ്പുഴത്തെ പാതിരിമാർ കാണിച്ച ആ ധിക്കാരത്തിന് അവരെക്കൊണ്ട് ഖേദപ്രകടനം നടത്തിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു അങ്കമാലിപള്ളിക്കാർ മലങ്കരസഭായോഗം വിളിച്ചുകൂട്ടിയത്. കരിയാറ്റി ജോസഫ് മല്പാൻറെ നേതൃത്വത്തിൽ ഒരു നിവേദനസംഘത്തെ റോമിലേയ്ക്ക് അയയ്ക്കാനുള്ള തീരുമാനമെടുത്തതും മലങ്കരസഭായോഗമാണ്.

ഇടവകപള്ളിയോഗങ്ങൾ, പള്ളിപ്രതിപുരുഷയോഗങ്ങൾ, സഭാമഹായോഗങ്ങൾ എല്ലാം മാർതോമ ക്രിസ്ത്യാനികളുടെ സഭാഭരണപൈതൃകമായിരുന്നു. പള്ളിക്കാര്യങ്ങളും ഇടവകയിലെ സാമുദായിക/ഭൗതിക കാര്യങ്ങളും ഇടവകക്കാരാണ് ചർച്ചചെയ്ത് തീരുമാനങ്ങൾ എടുത്തിരുന്നത്.പൂർവകാലങ്ങളിൽ ശിക്ഷണനടപടികൾപോലും പള്ളിയോഗങ്ങളാണ് തീരുമാനിച്ചിരുന്നത്. ഇന്ന് പള്ളിപൊതുഗയോഗങ്ങൾ വെറും പേരിനുമാത്രം. തീരുമാനങ്ങളെടുക്കാൻ പള്ളിയോഗങ്ങൾക്ക് അധികാരമില്ല. വികാരിയെ ഉപദേശിക്കുന്ന സമതികളായി അത് അധഃപതിച്ചുപോയി. കൂടാതെ, പള്ളിപ്രതിനിധികളെ ഉൾപ്പെടുത്തികൊണ്ടുള്ള സീറോ-മലബാർ സഭാസിനഡ് നാളിതുവരെയായിട്ടും സ്ഥാപിച്ചിട്ടുമില്ല. മെത്രാൻസമതി അത് സ്ഥാപിക്കാനും പോകുന്നില്ല. റോമൻ രാജ്യഭരണഘടനയിൽനിന്നും ഉൾക്കൊണ്ട ഏകാധിപത്യ സഭാഭരണ സമ്പ്രദായമായിരുന്നു റോമൻ പാശ്ചാത്യ/പൗരസ്ത്യ സഭകൾക്ക് ഉണ്ടായിരുന്നത്. എന്നാൽ സുവിശേഷാധിഷ്ഠിതമായ ജനാധിപത്യ സഭാഭരണഘടനാസമ്പ്രദായംഅപ്പോസ്തലികസഭയായ മാർതോമ ക്രിസ്ത്യാനികളുടെ മുഖമുദ്രയാണ്. ആ ഭരണ സമ്പ്രദായത്തെ തകിടം മറിക്കാൻ മെനേസിസ് മെത്രാപ്പോലീത്തയുടെ കാലംമുതൽ പരിശ്രമം നടന്നിരുന്നെങ്കിലും അവസാനം നാട്ടുമെത്രാന്മാരാണ് അത് സാധിച്ചെടുത്തത്. മാർതോമ മലങ്കര പള്ളിക്കാരുടെ ജനാധിപത്യ പള്ളിഭരണ പൈതൃകത്തിൽ മെത്രാന്മാർ വാചാലരാകാറുണ്ട്; പുസ്തകങ്ങളിലും ലേഖനങ്ങളിലും എഴുതിവിടാറുമുണ്ട്. എങ്കിലും കാര്യത്തോടടുക്കുമ്പോൾ എല്ലാ അധികാരങ്ങളും മെത്രാന്മാരുടെ കീശയിൽ കിടക്കണം. ഒരു കാലത്ത് സമുദായത്തെ പ്രതിനിധാനം ചെയ്തിരുന്ന അല്മായ സംഘടനയായിരുന്നു അഖില കേരള കത്തോലിക്ക കോൺഗ്രസ്. ഇന്നതിൻറെ തലപ്പത്ത് ഒരു മെത്രാനാണ്. എത്രലജ്ജാകരം!

പൂർവികരുടെ ചവട്ടടികളെ പിന്തുടർന്ന് സമുദായത്തിൻറെ അന്തസ് നിലനിർത്താനും, പട്ടക്കാരുടെയും മേല്പട്ടക്കാരുടെയും ധിക്കാരത്തിനും ധൂർത്തിനും ലൈംഗിക അരാജകത്വത്തിനും ആഡംബര ജീവിത ശൈലിക്കുമെല്ലാം തടയിടാനും പള്ളിപൊതുയോഗങ്ങളെ പൂർവസ്ഥിതിയിൽ പുനഃസ്ഥാപിക്കേണ്ടിയിരിക്കുന്നു.അല്മായസിനഡ്എന്നആശയത്തിൻറെപ്രസക്തിഇവിടെയാണ്. പക്ഷേ, ലോകമെമ്പാടുമുള്ളസ്വതന്ത്രഅല്മായപ്രസ്ഥാനങ്ങളെകണ്ടെത്തിഏകോപിപ്പിച്ചുകൊണ്ടേ, അല്മായസിനഡെന്നആലക്ഷ്യത്തിലേക്കുമുന്നേറാനാവൂ.
അതിനുള്ളസാധ്യതകൾഅന്വേഷിക്കുന്നആദ്യഘട്ടസമ്മേളനമാണ്നടക്കാൻപോകുന്നത്. ആസവിശേഷസമ്മേളനം, ‘ആഗോളസീറോ-മലബാർഅല്മായസിനഡ്' എന്നലക്ഷ്യത്തിലേക്കുചുവടുവയ്ക്കാൻനമ്മെയെല്ലാംപ്രാപ്തരാക്കട്ടെ!
Kerala Catholic Reformation Movement North America (KCRMNA)-യുടെപ്രവർത്തകരെകൂടാതെകേരളത്തിൽപ്രവർത്തിച്ചുവരുന്നAll Kerala Church Act Action Council (AKCAAC),Joint Christian Council(JCC), Justice for Sister Lucy (JSL), Knanaya Catholic Navikarana Samathi(KCNS), ‘എർണാകുളം-അങ്കമാലിഅതിരൂപതാസുതാര്യതാപ്രസ്ഥാനം’ (AMT), ‘അല്മായമുന്നേറ്റം’, Dalit Christian Federation of India(DCFI), Catholic Layman's Association (CLA), All India Catholic Association (AICA), SMC4Unity Ahmedabad, Kerala Catholic Church Reformation Movement (KCRM-പാലാ), KCRM-തൊടുപുഴ, KCRM- അതിരമ്പുഴമുതലായപ്രസ്ഥാനങ്ങളുടെനേതാക്കളും, പ്രവാസിപ്രതിനിധികളും,  സഭാനവീകരണരംഗത്ത്പ്രവർത്തിക്കുകയുംഎഴുതുകയുംചെയ്യുന്നനിരവധിചിന്തകരുംപ്രമുഖരുംമാധ്യമപ്രവർത്തകരുംകൂടാതെ SMMC World, SMC Global, GCRM Australia മുതലായവാട്സ്ആപ്പ്ഗ്രൂപ്പുകളുംസുപ്രധാനമായആയോഗത്തിൽപങ്കെടുക്കുന്നതാണ്.അതിൽസംബന്ധിക്കാൻനിങ്ങളെല്ലാവരേയുംസാദരംക്ഷണിച്ചുകൊള്ളുന്നു.
സൂംമീറ്റിംഗിൻറെവിവരങ്ങൾചുവടെചേർക്കുന്നു:

Date and Time: May 12, 2021, 09:00 PM EST (New York Time).
മീറ്റിംഗിൽസംബന്ധിക്കുന്നവരുടെപ്രത്യേകശ്രദ്ധയ്ക്ക്: അമേരിക്കയിൽ Daylight Saving Time March 14, 2021-ന്ആരംഭിച്ചതിനാൽമറ്റുരാജ്യങ്ങളിൽനിന്നുംമീറ്റിംഗിൽസംബന്ധിക്കുന്നവർസമയവ്യത്യാസംശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യയിൻMay 13, 2021, വ്യാഴാഴ്ച6:30 AM.
To join the Zoom Meeting, use the link below:
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice


ചാക്കോ കളരിക്കൽ (President, KCRMNA)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അച്ഛന് പകരം അച്ചൻ മാത്രം (ശ്രീകുമാർ ഉണ്ണിത്താൻ)

വൈസ്‌മെൻ ഇൻറ്റർനാഷണൽ നോർത്ത് അറ്റ്ലാൻറ്റിക്ക്‌ റീജിണൽ സമ്മേളനം വർണാഭമായി 

അച്ഛനാണ് എന്റെ മാതൃകാപുരുഷൻ (ഗിരിജ ഉദയൻ)

ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ സമൂഹത്തിനു സ്വപ്നസാഫല്യം

ആല്‍ബര്‍ട്ട് സക്കറിയ (62) ഡിട്രോയിറ്റില്‍ അന്തരിച്ചു

ഹാപ്പി ഫാദേഴ്‌സ് ഡേ (ജി. പുത്തന്‍കുരിശ്)

സന്തോഷ് എ. തോമസ്, 63, റോക്ക് ലാൻഡിൽ അന്തരിച്ചു

കൃഷ്ണകിരീടത്തിൽ മയിൽപ്പീലിക്കണ്ണായി....(നീലീശ്വരം സദാശിവൻകുഞ്ഞി)

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

നയാഗ്ര മലയാളി സമാജത്തിന്റെ ലൈറ്റിംഗ് കളറിംഗ് മത്സരത്തിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് കൺവെൻഷൻ ക്രമീകരണങ്ങൾ പൂർത്തിയായി (രാജു തരകന്‍)

മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍

കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്

യു.എസ്.-കാനഡ-യാത്ര നിയന്ത്രണങ്ങള്‍ ജൂലായ് 21 വരെ ദീര്‍ഘിപ്പിച്ചു

ഇന്ത്യന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍.

മലയാളം സൊസൈറ്റി യോഗത്തില്‍ ബാലകഥകള്‍, അനുഭവവിവരണം

ബൈഡന്റെ ശാരീരിക-മാനസിക ആരോഗ്യം പരിശോധിക്കണമെന്ന്

മാപ്പിൽ മാറ്റത്തിന്റെ ശംഖൊലി – ഫൊക്കാനയും ഫോമയും പ്രാദേശിക സംഘടനകളുമായി സഹകരിക്കുവാൻ തീരുമാനം

കോവിഡിനെതിരെ  ഗുളിക വികസിപ്പിക്കാൻ  3 ബില്യൺ  മുടക്കും 

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും, ഗോള്‍ഡന്‍ ജൂബിലി സമാരംഭവും ആഘോഷിച്ചു

ജനോഷിനും പുത്രൻ ഡാനിയലിനും  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 

കമല ഹാരിസ് വിജയിക്കുമോ? (ഏബ്രഹാം തോമസ്)

ടെക്‌സസ്സില്‍ ഹാന്‍ഡ്ഗണ്‍ യഥേഷ്ടം കൊണ്ടു നടക്കാം; ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പു വെച്ചു.

ഡോ. ജേക്കബ് തോമസിന്റെ സഹോദരി റിത്ത ഡേവിഡ്, 77, അന്തരിച്ചു

തോമസ് പി. ജോണി, 81, ടെക്‌സസില്‍ അന്തരിച്ചു

ഫോമാ കള്‍ച്ചറല്‍ കമ്മിറ്റിയ്ക്ക് നവ നേതൃത്വം : പൗലോസ് കുയിലാടന്‍ ചെയര്‍മാന്‍

ലെസ്ലിൻ വിൽ‌സൺ (28) ന്യൂ യോർക്കിൽ അന്തരിച്ചു 

ലീലാമ്മ ജോസഫ്, 77, നിര്യാതയായി

ബൈഡന്‍-ഹാരിസ് ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

View More