സുരേഷ് ഗോപി തൃശൂരില്‍ സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചേനെ എന്ന ഒമര്‍ ലുലുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ താന്‍ പറഞ്ഞത് തന്റെ അഭിപ്രായമല്ല തൃശൂരിന്റെ പൊതുവികാരമാണെന്നാണ് ഒമര്‍ ലുലു പറയുന്നത്.
തൃശൂര്ക്കാര് പറഞ്ഞതാണ്. അദ്ദേഹം തിരഞ്ഞെടുപ്പിന് നില്ക്കുമ്പോള് കൂട്ടുകാരോട് ചോദിച്ചാല്‍ അവര്‍ പറയുന്ന കാര്യമാണ്. താമരയില്‍ ഒക്കെ നിന്നാല്‍ എന്ത് ചെയ്യും. സ്വതന്ത്രനാണെങ്കില്‍ ജയിപ്പിക്കുമെന്ന്. എല്ലാവര്ക്കും സുരേഷ് ഗോപിയെ ഇഷ്ടമാണെന്നും ഒമര്‍ ലുലു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ലൈവുമായുള്ള അഭിമുഖത്തിലാണ് ഒമര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
‘ എനിക്ക് സുരേഷേട്ടനെ ഇഷ്ടമാണ്. അപ്പോ അവര്‍ പറയും എടാ ഇതിലൊക്കെ നിന്നാ എങ്ങനെ വോട്ട് ചെയ്യാന്‍ പറ്റുന്നത്. ഈ താമരയില്‍ ഒക്കെ വന്ന് നിന്ന് കഴിഞ്ഞാല്‍ എങ്ങനെയാണ് വോട്ട് ചെയ്യാന്‍ പറ്റുന്നത്. ആള് സ്വതന്ത്രനായി നില്ക്കട്ടെ അപ്പോ നമ്മള് ജയിപ്പിക്കുമെന്നാണ് അവര്‍ പറയുന്നത്. തൃശൂരിലെ ഒരു പൊതുവികാരമാണ് ഞാന്‍ പറഞ്ഞത്.