Image

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മാധ്യമ ഓഫീസുകള്‍ തകര്‍ന്നു

Published on 15 May, 2021
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മാധ്യമ ഓഫീസുകള്‍ തകര്‍ന്നു
ഗാസ സിറ്റി: ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. അല്‍ജസീറ, അമേരിക്കന്‍ ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് എന്നിവയടക്കം നിരവധി മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ജല ടവര്‍ എന്ന 13 നില കെട്ടിടമാണ് വ്യോമാക്രമണത്തിലൂടെ തകര്‍ത്തതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ബോംബ് സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തിന് ഒരു മണിക്കൂര്‍ മുമ്പായി ഇസ്രയേല്‍ സേനയുടെ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാല്‍ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു.

ഒരാഴ്ചയായി നടക്കുന്ന പലസ്തീന്‍ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 150 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 39 കുട്ടികളും 22 സ്ത്രീകളും ഉള്‍പ്പെടുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക