-->

America

കോവിഡ് 19 പ്രൊട്ടക്ഷന്‍ ഗിയര്‍ നല്‍കി വേള്‍ഡ് മലയാളി കൗണ്‍സില്‍ കെയര്‍ & ഷെയര്‍ പ്രോഗ്രാം

അജു വാരിക്കാട്

Published

on

ന്യൂയോര്‍ക്ക്:  വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ അവരുടെ കെയര്‍ ആന്‍ഡ് ഷെയര്‍ പ്രോഗ്രാമിന് കീഴില്‍ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമുള്ള 8 പോലീസ് സ്‌റ്റേഷനുകള്‍ക്ക് കോവിഡ് 19 പ്രൊട്ടക്ഷന്‍ ഗിയറും സാനിറ്റൈസറും കൈമാറി. മെയ് മാസം ഏഴാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം കാട്ടാക്കടയില്‍ ഉള്ള ഡിവൈഎസ്പി ഓഫീസില്‍ പോലീസ് സൂപ്രണ്ട് പി കെ , ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി എസ് ഷാജി, സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ പ്രതിരോധ ഗിയറുകള്‍ നല്‍കിയത്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്‍റ് ശ്രീ സന്തോഷ് ജോര്‍ജ് ആണ് ഈ സംരംഭത്തിന്റെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നത്.  

ഇതിലൂടെ ഡ്യൂട്ടിയില്‍ ആയിരിക്കുന്ന നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബത്തിനും കോവിഡിനെ  പ്രതിരോധിക്കുന്നതിന് സഹായകമാകും. കോവിഡ് പ്രതിരോധ ഗിയറുകള്‍ ഇല്ലാത്തപ്പോള്‍ പോലും പോലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം ജീവന്‍ പണയം വെച്ച് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി സമയം ചെലവഴിക്കുന്നു. മുന്‍നിര പോരാളികളായ ഈ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം പ്രതിരോധ ഗിയറുകള്‍ ആവശ്യമെന്ന് മനസ്സിലാക്കിയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

കാട്ടാക്കട സ്‌റ്റേഷന്‍, നെയ്യാര്‍ഡാം സ്‌റ്റേഷന്‍, മലയിന്‍കീഴ് സ്‌റ്റേഷന്‍, മാരനല്ലൂര്‍ സ്‌റ്റേഷന്‍, ആര്യങ്കോട് സ്‌റ്റേഷന്‍, ആര്യനാട് സ്‌റ്റേഷന്‍, വിളപ്പില്‍ശാല സ്‌റ്റേഷന്‍, ഡിവൈഎസ്പി ഓഫീസ് എന്നിവിടങ്ങളിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആണ് പ്രാഥമികമായി ഇതിന്‍റെ പ്രയോജനം ലഭിക്കുക.

അമേരിക്ക റീജിയന്‍ സാരഥികളായ ചെയര്‍മാന്‍ ഫിലിപ്പ് തോമസ് പ്രസിഡന്‍റ് സുധീര്‍ നമ്പ്യാര്‍ ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി ട്രഷറര്‍ സെസില്‍ ചെറിയാന്‍ വൈസ് പ്രസിഡണ്ടുമാരായ എല്‍ദോ പീറ്റര്‍, ജോണ്‍സണ്‍ തലചെല്ലൂര്‍, സന്തോഷ് ജോര്‍ജ്, മാത്യുസ് ഏബ്രഹാം വൈസ് ചെയര്‍മാന്‍ ശാന്ത പിള്ള, ഫിലിപ്പ്  മാരേറ്റ് വികാസ് നെടുമ്പള്ളി മറ്റ് ഭാരവാഹികള്‍ ഇങ്ങനെ ഒരു സംരംഭം നടത്തുവാന്‍ സാധിച്ചത്തിലുള്ള  സന്തോഷം പങ്കുവെച്ചു.

ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ഇബ്രാഹിം ഹാജി പ്രസിഡന്‍റ് ഗോപാലപിള്ള ജനറല്‍ സെക്രട്ടറി ഗ്രിഗറി മേഡയില്‍  ട്രഷറര്‍ തോമസ് അരുമഗുടി  ഗ്ലോബല്‍ വീട്ടില്‍ ജോണ്‍മത്തായി പി സി മാത്യു വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ വിജയലക്ഷ്മി അസോസിയേഷന്‍ സെക്രട്ടറി റൊണാ തോമസ് എന്നിവര്‍ അമേരിക്ക റിജിയന്റെ സമയോചിതമായ സഹായത്തെ അഭിനന്ദിച്ചു. അമേരിക്കയിലുള്ള എല്ലാ പ്രവിശ്യകളും ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു..



Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സെമി ബുള്ളറ്റ് ട്രെയിന്‍ 25ല്‍ ഓടുമെന്ന് അജിത്, മലബാര്‍-തിരു നാലു മണിക്കൂര്‍ (കുര്യന്‍ പാമ്പാടി)

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ അപ്പോയിമെന്റ്‌സ് 14 മുതല്‍ പുനരാരംഭിക്കുമെന്ന് യു.എസ് എംബസി

ജനലില്‍ കൂടി താഴേക്ക് വീണ കുട്ടിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചു കീറി

ദേശീയ ഓണാഘോഷം: തിരുവാതിരോത്സവത്തില്‍ വനിതാ നര്‍ത്തകര്‍ക്ക് അവസരം.

കോവിഡ് വാക്‌സിന്‍- ഹൃദയസംബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ശക്തമായ തെളിവുകള്‍-സി.ഡി.സി.

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണം റിക്കാര്‍ഡ് ചെയ്ത യുവതിക്ക് പുലിസ്റ്റര്‍ പ്രൈസ് സ്‌പെഷല്‍ സൈറ്റേഷന്‍

ഔപചാരികതകളില്ലാത്ത സനൃാസം (ഗീത രാജീവ്)

വിനാശകരമായ ഏഴ് പാപങ്ങള്‍ (Seven Deadly Sins): സാം നിലമ്പള്ളില്‍

കാര്‍ട്ടൂണ്‍ (സിംസണ്‍)

യുഎസിലെ ഇന്ത്യാക്കാർക്കിടയിൽ  ഏറ്റവും പ്രചാരമുള്ള  രാഷ്ട്രീയ പാർട്ടി ബിജെപി: സർവ്വേ 

കോവിഡ് കാലത്ത് കൂടുതൽ മരണങ്ങൾ ഉണ്ടായത് ഹൃദ്രോഗവും പ്രമേഹവും മൂലം

ആദ്യ മുസ്ലിം ഫെഡറൽ ജഡ്ജിയുടെ നിയമനം സെനറ്റ് അംഗീകരിച്ചു

ഫോമയോടൊപ്പം അരിസോണ മലയാളി അസോസിയേഷനും: 10,000 ഡോളര്‍ നല്‍കും

എൻ.യു.എം.സി ഡയറക്ടർ ബോർഡിലെ ആദ്യ മലയാളി അംഗമായി അജിത് കൊച്ചൂസ് സത്യപ്രതിജ്ഞ ചെയ്തു

പിതാവിന്റെ വാഹനം തട്ടി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

ഇല്‍ഹന്‍ ഒമറിന് നാന്‍സി പെലോസിയുടെ ശാസന

ഡാളസ് കേരള ലിറ്റററി സൊസൈറ്റി സാഹിത്യ സല്ലാപം ജൂണ്‍ 26ന്

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, ജില്ലാ കലക്ടര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറി.

ഫ്രണ്ട്‌സ് ഓഫ് പെയര്‍ലാന്‍ഡ് മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം

നമ്മള്‍ ഡാന്‍സ് ഫിയസ്റ്റ, കാനഡ 2021: വെര്‍ച്വല്‍ ഡാന്‍സ് മത്സരം

കോൺഗ്രസ് അടിമുടി മാറും, ചരിത്രം സൃഷ്ടിക്കും: കളത്തിൽ വർഗീസ്

കാനഡാ റീജിയണിൽ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേ വിതരണോദ്ഘാടനം 12 ന്

സാഹിത്യചര്‍ച്ച; ഹൂസ്‌റ്റണ്‍ റൈറ്റേഴ്‌സ്‌ ഫോറം

വാക്‌സീന്‍ സ്വീകരിക്കാത്ത 200 ജീവനക്കാരെ ഹൂസ്റ്റണ്‍ ആശുപത്രി സസ്‌പെന്‍ഡ് ചെയ്തു

നിഷാന്ത് ജോഷി പൊലീസ് മേധാവിയായി ചുമതലയേറ്റു

ഹേമ രാജഗോപാലിന് 2021 ലെഗസി അവാർഡ്

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണവും യുവജനോത്സവവും ആഗസ്റ്റ് 28ന്

കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് ആഗോള ഹിന്ദു സംഗമം 2021 ഡിസംബര്‍ 30ന് അരിസോണയില്‍

അല്‍ഫോന്‍സ് മരിയ സിറിയക്, 15, ഡാലസില്‍ നിര്യാതയായി

വൈസ്‌മെന്‍ ഇന്‍റ്റര്‍നാഷണല്‍ യൂ.എസ്. ഏരിയയ്ക്ക് പുതിയ നേതൃത്വം

View More