Image

എല്ലാം വെറുതെ (കവിത: ബീന ബിനിൽ ,തൃശൂർ)

Published on 19 May, 2021
എല്ലാം വെറുതെ  (കവിത: ബീന ബിനിൽ ,തൃശൂർ)
ഞാനിന്നു ആശ്വാസത്തിൻ
നിറദീപങ്ങൾ കൊളുത്തുന്നു,
എനിക്കായി ഭൂമി കരുതി വെച്ച
അവകാശത്തെ നേടുന്നതോർത്ത്.
എങ്കിലും, പ്രകൃതി സന്താനങ്ങൾക്ക്
തേൻ മധുരമായി, മറ്റുള്ളവരുടെ
വിവരതയ്ക്ക് കരടായി മാറി.
എന്നടുത്തെത്താനോ,
എന്നോട് ശബ്ദിക്കാനോ ആവാതെ
മൗനത്താൽ ചിരിക്കുന്നു.
ഞാനിന്ന് ഒറ്റയ്ക്കല്ല,
പക്ഷേ പേടിപ്പെടുത്തുന്നുണ്ടെൻ ജീവിതം,
കൂടിച്ചേരാനാവാതെ തേങ്ങലുകൾ
മാത്രം ബാക്കിയായിപ്പോൾ.
പല വസ്തുക്കളും ഞങ്ങൾക്കായി
ശബ്ദമിട്ടെങ്കിലും കണ്ഠത്തിൽ തന്നെ
അമർന്ന് പുറത്തേക്ക് വരാതെയായോ,
അതോ അവയെല്ലാം
നിർജീവമായി പോയോ?
ഇന്ന് പുതിയ തൂലികയിലൂടെ
സടകുടഞ്ഞെഴുന്നേറ്റു,
എൻ പിതാമഹന്മാരുടെ
അഭിമാനം ഇല്ലാതാക്കി.
സ്വപ്നങ്ങളെല്ലാം ചാലിച്ചെടുത്ത്
എൻ ദുഃഖാത്മകതയെ തുടച്ചു മാറ്റി നൂതന
ജീവിത ഭാഗം തേടിയലഞ്ഞു,
പാതി വഴിയിലും എന്നെ
ആരൊക്കെയോ തടഞ്ഞുവച്ചു,
അന്നേരം ആ കാരാഗൃഹത്തിൽ
നിന്ന് രക്ഷകനായി വരുന്ന
ആരെയോ കാത്തിരുന്നു ,
അവിടെയും ക്രൂരത, ഞാനോ മഴ
കാത്തിരിക്കുന്ന വെറും വേഴാമ്പൽ,
എന്തൊരു ലോകം, അത്ഭുതം തന്നെ,
നെഞ്ചിൽ തറയ്ക്കുന്ന ക്രൂരമ്പിൻ
വാക്കുകൾ, കലികാലമായ
ലോകത്തിൽ ഞാൻ നന്മ മാത്രം
പ്രകാശിക്കുന്ന ദീപമേന്തി
മുന്നോട്ട് നീങ്ങവേ,
ചെറു സ്പർശത്താൻ നിർവൃതിയായി
ഞാൻ ഞാനായി തന്നെ
തിരിച്ചെത്തുകയാണിപ്പോൾ,
ആ പരിണാമത്തിനായി
എൻ നിഴൽ പോലെ നീയും.....
എല്ലാം വെറുതെ  (കവിത: ബീന ബിനിൽ ,തൃശൂർ)
(ബീന ബിനിൽ ,തൃശൂർ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക