-->

America

അമേരിക്കന്‍ അതിഭദ്രാസന ആസ്ഥാന മന്ദിര കൂദാശാ ചടങ്ങിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോര്‍ജ് കറുത്തേടത്ത്

Published

on

ന്യൂജേഴ്‌സി: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിനായി, ന്യൂജേഴ്‌സിയിലെ ഓള്‍ഡ് ടാപ്പന്‍ ടൗണ്‍ഷിപ്പില്‍ സ്വന്തമായി വാങ്ങി പുതുക്കിപ്പണിത ആസ്ഥാന മന്ദിരത്തിന്റെ കൂദാശാ കര്‍മ്മം 2021 മെയ് മാസം 22-ന് ശനിയാഴ്ച ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ നിര്‍വഹിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു.

ഇടവക മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, മറ്റ് കോര്‍ കമ്മിറ്റികള്‍, സമീപ ദേവാലയങ്ങളിലെ ബ. വൈദീകര്‍, പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സ്വീകരണ കമ്മിറ്റി, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ വരവേല്‍പ് സംബന്ധിച്ചുള്ള ഒരുക്കങ്ങളെക്കുറിച്ചും, കൂദാശാ ചടങ്ങ് വന്‍ വിജയമാക്കുന്നതിനുള്ള ക്രമീകരണങ്ങളെക്കുറിച്ചും വിലയിരുത്തുകയുണ്ടായി.

22-ന് രാവിലെ 10 മണിക്ക് ഭദ്രാസന ആസ്ഥാനത്ത് എത്തിച്ചേരുന്ന പരിശുദ്ധ ബാവയ്ക്കായി ഒരുക്കിയിരിക്കുന്ന വന്‍ വരവേല്‍പിലും, തുടര്‍ന്ന് നടത്തപ്പെടുന്ന ഉദ്ഘാടന ചടങ്ങിലും, പൊതുസമ്മേളനത്തിലും, ഭദ്രാസന മെത്രാപ്പോലീത്തയ്ക്കു പുറമെ വിവിധ സഭാ മേലധ്യക്ഷന്മാരായ അഭി. ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത (ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), അഭി. ദിവന്യാസ്യോസ് ജോണ്‍ കാവാക്ക് മെത്രാപ്പോലീത്ത (ആര്‍ച്ച് ബിഷപ്പ് ഓഫ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഫോര്‍ ദി ഈസ്റ്റേണ്‍ യു.എസ്), റൈറ്റ് റവ.ഡോ. ഐസക്ക് മാര്‍ പീലക്‌സിനോസ് (മാര്‍ത്തോമാ സിറിയന്‍ ചര്‍ച്ച്, ഡയോസിസ് ഓഫ് അമേരിക്ക ആന്‍ഡ് യൂറോപ്പ്) എന്നീ മെത്രാപ്പോലീത്തമാരും, വന്ദ്യ വൈദീകരും, ഓള്‍ഡ് ടാപ്പന്‍ ടൗണ്‍ഷിപ്പ് മേയര്‍ ജോണ്‍ ക്രേമര്‍, ന്യൂജേഴ്‌സി മോങ് വെയര്‍ ടൗണ്‍ഷിപ്പ് മേയര്‍ മൈക്ക് ഗസാലി തുടങ്ങിയ പ്രമുഖ വ്യക്തികളും ഒട്ടനവധി വിശ്വാസികളും പങ്കുചേരും.

തികച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തപ്പെടുന്ന ഈ ചടങ്ങില്‍ നേരിട്ടോ, പരിമിതമായ ഇന്നത്തെ സാഹചര്യത്തില്‍ MORAN TV വഴിയോ ക്രമീകരിച്ചിരിക്കുന്ന തത്സമയ സംപ്രേഷണത്തിലൂടെയോ പങ്കുചേര്‍ന്ന് ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുവാനായി വിശ്വാസികളേവരും പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയാണ്.

കേരള ശൈലിയിലുള്ള താലപ്പൊലികളാലും, ചെണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടും, കത്തിച്ച മെഴുകുതിരികളുമേന്തി, ബ. വൈദീകരോടൊപ്പം, വിശ്വാസികള്‍ പരിശുദ്ധ പിതാവിനെ വരവേല്‍ക്കും. അതിഭദ്രാസനത്തിന്റെ ഏടുകളില്‍ എന്നെന്നും സ്മരിക്കപ്പെടുന്ന ഒരു സുദിനമായി തീരുന്ന ഈ ചടങ്ങ് വന്‍ വിജയമാക്കി തീര്‍ക്കുന്നതിനായി സ്വീകരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് വരുന്നതായി ഭദ്രാസന സെക്രട്ടറി റവ.ഫാ. പോള്‍ തോട്ടയ്ക്കാട് അറിയിച്ചു.
അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വാക്‌സിനുകള്‍ എടുക്കാന്‍ മടിക്കുന്നവര്‍ വായിക്കുക (ജോര്‍ജ് തുമ്പയില്‍)

ജേക്കബ് സി. കോശി (75) നിര്യാതനായി

ജനുവരി ആറിലെ ക്യാപ്പിറ്റോള്‍ കലാപം: ആദ്യ വിധി

കിരണ്‍ അഹൂജയുടെ നിയമനം സെനറ്റ് അംഗീകരിച്ചു

പാസഡീന മലയാളീ അസ്സോസിയേഷന്‍ 2021 പിക്‌നിക് അവിസ്മരണീയമായി

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് കേരളത്തിനു കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന് സഹായം നല്‍കി

'സസ്‌നേഹം ഇ സന്തോഷ് കുമാര്‍ ' ഇ. സന്തോഷ്‌കുമാറുമായി സൂം സാഹിത്യസല്ലാപം

അമേരിക്ക റീജിയണ്‍ പ്രവാസി മലയാളീ ഫെഡറേഷന്‍ നവജീവന്‍ സെന്ററിന് സഹായധനം കൈമാറി

പ്രൊഫ എം. ടി. ആന്റണിയുടെ 'തെരെഞ്ഞെടുത്ത രചനകൾ' സർഗ്ഗവേദിയിൽ പ്രകാശനം ചെയ്തു

ദേശീയ ഓണാഘോഷത്തിന് ഫിലഡല്‍ഫിയയില്‍ ശനിയാഴ്ച്ച കളിപ്പന്തുരുളുന്നു

കിറ്റെക്‌സിനോടനുള്ള ഈ കളി ഇവിടെ ചെലവാകില്ല പി.ടി. തോമാച്ചാ (നര്‍മ്മ ഭാവന: സാം നിലമ്പള്ളില്‍)

ഫോമയുടെ ഭരണഘടനയും ചട്ടങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്യുന്നു

മാപ്പിൽ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ നടപടി: ഷാലു പുന്നൂസ്,  പ്രസിഡന്റ്  

ചൈനയുടെ വാക്സിൻ യഥാർത്ഥത്തിൽ ഫലപ്രദമോ?

ആശയങ്ങളെ അതിരു തിരിച്ചു കണ്ട എഴുത്തുകാരൻ പ്രൊഫ. എം ടി ആന്റണി (സുധീർ പണിക്കവീട്ടിൽ)

കാര്‍ട്ടൂണ്‍ (സിംസണ്‍)

ന്യു യോർക്ക് സിറ്റി മേയർ: ആഡംസ് മുന്നിൽ; യാംഗ്‌ പിന്മാറി; അന്തിമ ഫലം അടുത്ത മാസം മാത്രം

വിസ്മയയുടെ മരണം ചര്‍ച്ചയാക്കുന്നവര്‍ മലയാളിയുടെ സ്ത്രീ വിരുദ്ധത കാണുന്നതേയില്ല (വെള്ളാശേരി ജോസഫ്)

വാക്‌സിന്‍ സ്വീകരിച്ചവരില്‍ 4000 പേര്‍ക്ക് കോവിഡ് - 19 സ്ഥിരീകരിച്ചതായി മാസ്സച്യുസെറ്റ്‌സ് ഡിപിഎച്ച്

ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക് അഡ്വക്കറ്റായി ഡോ. ദേവി നമ്പ്യാപറമ്പിലിന് എതിരില്ല

പ്രസിഡന്റ് ബൈഡനെ വധിക്കുമെന്ന ഭീഷണി: അറസ്ററ്

പ്രവാസി മലയാളി ഫെഡറേഷന്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

ഇന്ത്യാ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ സെമിനാര്‍ ജൂലൈ 3 ന്

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി 40 - ന്റെ നിറവില്‍ - ആഘോഷ പരിപാടികളുടെ ഉത്ഘാടനം ഞായറാഴ്ച.

ന്യു യോര്‍ക്ക് സിറ്റി കൗണ്‍സിലില്‍ ഇത്തവണ ഇന്ത്യാക്കാര്‍ ഉറപ്പായി

ലെസ്‌ലിന്‍ വില്‍സണ് യാത്രാമൊഴി

മയക്കുമരുന്നു കേസിൽ ഇന്ത്യാക്കാരടക്കം നിരവധി പേരെ കാനഡ അറസ്റ്റ് ചെയ്തു

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ സി.സി.ഡി ഗ്രാജുവേറ്റ്‌സിനെ ആദരിച്ചു

കെ.എച്ച്.എന്‍.എ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 2021 ഡിസംബര്‍ 30ന്; മെഗാ തിരുവാതിരയും പഴയിടത്തിന്റെ സദ്യയും

മാപ്പിന്റെ തുറന്ന വാതില്‍ സ്വാഗതാര്‍ഹം (സുധാ കര്‍ത്താ)

View More