വാഷിംഗ്ടണ്‍ ഡി.സി: ഈമാസം അവസാനത്തോടെ സേവന കാലാവധി പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍
അംബാസിഡര്‍ മീരാ ശങ്കറിന് ജൂലൈ 24-ന് ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം യാത്രയയപ്പ്
നല്കുന്നു. വാഷിംഗ്ടണിനടുത്തുള്ള വിയന്ന സിറ്റിയില്‍ സ്ഥിതിചെയ്യുന്ന ബോംബെ
തണ്ടൂര്‍ റസ്റ്റോറന്റിലാണ് യാത്രയയപ്പ് സമ്മേളനം നടത്തുന്നതെന്ന് നാഷണല്‍
കൗണ്‍സില്‍ ഓഫ് ഏഷ്യന്‍- ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡന്റ് ബിനോയി തോമസ്
അറിയിച്ചു.
യു.എസ്. അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്
റോബര്‍ട്ട് ബെല്ലെയ്ക്ക് മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കും. വൈകുന്നേരം
6.30-ന് ആരംഭിക്കുന്ന പരിപാടിയില്‍ ഗവണ്മെന്റ്തല വകുപ്പ് മേധാവികളും, ഇന്ത്യന്‍
അമേരിക്കന്‍ ദേശീയ നേതാക്കളും പങ്കെടുക്കും. നാഷണല്‍ കൗണ്‍സില്‍ ഓഫ് ഏഷ്യന്‍-
ഇന്ത്യന്‍ അസോസിയേഷന്‍സും, ഇന്ത്യന്‍ അമേരിക്കന്‍ സമൂഹവും സംയുക്തമായി ഒരുക്കുന്ന
യാത്രയയപ്പ് സമ്മേളനത്തിന്റെ മുഴുവന്‍ സീറ്റുകളും ഇതിനോടകം റിസര്‍വ് ചെയ്ത്
കഴിഞ്ഞതായി ബോനോയി തോമസ് അറിയിച്ചു.