Image

അല്ല പിന്നെ (ഹാസ്യം:രാജൻ കിണറ്റിങ്കര)

Published on 26 May, 2021
അല്ല പിന്നെ (ഹാസ്യം:രാജൻ കിണറ്റിങ്കര)
അല്ല പിന്നെ (4)

സുഹാസിനി.  അല്ലാ ? നിങ്ങൾക്ക് 2nd ഡോസ് വാക്സിൻ എടുക്കേണ്ട സമയമായില്ലേ?

ശശി ..  കഴിഞ്ഞാഴ്ച അതിന് പുറത്തിറങ്ങിയപ്പോഴല്ലേ പാതി വഴിയിൽ ഗ്യാപ് 84 ആക്കി എന്ന വിവരം കിട്ടുന്നത്

സുഹാസിനി.  84 ദിവസമാണ് 84 വയസ്സല്ലാ

ശശി ..  ഓ, ഇതിങ്ങനെ നീണ്ടുപോയി 84 വയസ്സ് കഴിഞ്ഞാലും കിട്ടുമോന്നാ സംശയം

സുഹാസിനി.  എൻ്റെ സംശയം അതല്ല തുടക്കത്തിൽ 28 ദിവസം കഴിഞ്ഞ് എടുത്തവരൊക്കെ എന്ത് ചെയ്യും?

ശശി ..  എന്ത് ചെയ്യാൻ?

സുഹാസിനി.  സീസൺ തുടങ്ങും മുന്നേ മാങ്ങ വാങ്ങി കഴിക്കുന്നവരെപ്പോലെ ല്ലേ.

ശശി ..  എന്ന് വച്ചാൽ?

സുഹാസിനി..  വല്യ മധുരമൊന്നും ഇല്ലെങ്കിലും ഗമയ്ക്ക് പറയാം, ദേ എവിടേം കിട്ടാനില്ല ന്നാലും ഞാൻ മാങ്ങ വാങ്ങി ട്ടോ..   അല്ല പിന്നെ.

***********


*അല്ല പിന്നെ .* (5)

സുഹാസിനി..  നിങ്ങൾക്കറിയോ? എൻ്റെ ഇന്നലത്തെ പരിപ്പുകറി യൂട്യൂബിൽ ഹിറ്റായി.

ശശി. ഇത്ര ഹിറ്റാവാൻ അതെന്താ പരിപ്പുകൊണ്ടല്ലേ വച്ചത്.

സ്വഹാസിനി.  വച്ചത് പരിപ്പുകൊണ്ടുതന്നെ. പക്ഷെ അവസാനം ഒരു വാചകം പറഞ്ഞു. അതിൽ ഹിറ്റായി.

ശശി ..  അതെന്ത് വാചകം?

സുഹാസിനി.  ഈ കറി 99.9% രോഗാണുക്കളെയും കൊറൊണാ വൈറസിനേയും നശിപ്പിക്കുന്നു എന്ന്. 

ശശി. എടീ, നാണം കെടുത്താൻ നിൻ്റെ ഓരോന്ന്?

സുഹാസിനി.. എന്ത് നാണക്കേട്? സോപ്പുപൊടിയുടെ പരസ്യം വരെ ഇപ്പോൾ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നു എന്ന് പറഞ്ഞാണ്. 

ശശി ..  നീയറിഞ്ഞോ?  നാളെ മുതൽ ചിലപ്പോൾ ഇന്ത്യയിൽ വാട്സ് ആപ്പും FB യും പ്രവർത്തനം നിർത്തുമത്രെ.

സുഹാസിനി.  ഈ സമയത്ത് അങ്ങിനെ സംഭവിച്ചാൽ ഒരുപാട് ഡോക്ടർമാർ തൊഴിൽ രഹിതരാവുമല്ലോ.

ശശി.  വാട്സ് ആപ്പ് നിർത്തിയാൽ ഡോക്ടർമാർക്കെന്താ പ്രശ്നം? 

സുഹാസിനി.  മുരിങ്ങയില, കരിം ജീരകം, മുട്ടയുടെ വെള്ള തുടങ്ങി കൊവിഡിന് മരുന്നെഴുതുന്ന വാട്സ് ആപ്പ് ഡോക്ടർമാരുടെ പണി പോവില്ലേ..  അല്ല പിന്നെ.
Join WhatsApp News
RAJU THOMAS 2021-05-27 11:34:09
I like the technique here.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക