Image

സ്വപ്‌നം- (കവിത: ജോയ് പാരിപ്പള്ളില്‍)

ജോയ് പാരിപ്പള്ളില്‍ Published on 28 May, 2021
സ്വപ്‌നം- (കവിത: ജോയ് പാരിപ്പള്ളില്‍)
ഒരു വാക്കും ഉരിയാടിയില്ല നീ അന്ന്
ഒരു നോട്ടവും എനിക്കേകിയില്ലന്ന് 
ഒരു പുഞ്ചിരിപൂവ് തന്നു ഞാനന്ന്
ഒരു പാട് നിന്നെ കാത്തിരുന്നന്ന്....!!

ഒരു വെറുംഓര്‍മ്മയായി നീ എനിക്കന്ന്
ഒരു പ്രേമ ഗീതമായി നീ എനിക്കിന്ന്
ഒരു മാത്രപറന്ന് നീ അരികത്ത് വന്ന് 
ഒരു കുയില്‍ പക്ഷിയായി പാടുമോ ഇന്ന്

ഒരു കൊമ്പില്‍ ഇണക്കിളിപ്പാട്ടുമായിന്ന്-
ഒരുമിച്ചിരുന്ന് നിന്‍ കൊക്കൊന്നുരുമ്മി
ഒരു മൃദുസ്പര്‍ശത്തിന്‍ ഹര്‍ഷവുമായി
ഒരു രാജഹംസമായി ഒഴുകി ഞാനിന്ന് 

ഒരു സ്വപ്‌നതീരത്തിലെത്തി ഞാനിന്ന്
ഒരു പൂമരത്തിന്റെ ഓരത്തിരുന്ന്
ഒരു പൂനിലാവിന്റെ രസവും നുകര്‍ന്ന്
ഒരു വേഴാമ്പലായി മാറി ഞാനിന്ന്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക