Image

കരുണയുടെ കുളിർ (കവിത: സന്ധ്യ എം.)

Published on 30 May, 2021
കരുണയുടെ കുളിർ (കവിത: സന്ധ്യ എം.)
കരുണ പെയ്യുന്ന കണ്ണുകൾ ഉണ്ടോ
കണ്ണുനീർ പെയ്യുന്ന കണ്ണുകളേ ഉള്ളൂ

കരുണ  വാക്കിൽ ഒതുങ്ങുന്നതല്ല
അത് പ്രകടത്തിൽ വരണം എങ്കിൽ

നന്മ നിറഞ്ഞ ഉൾക്കാമ്പ് ഉണ്ടാവണം
കരുണ നിശ്ചയത്തിൽ വന്നിടുന്നത്

ഒരോരോ മനത്തിൽ വ്യത്യസ്ഥപ്പെട്ട
ഉൾക്കണക്കിലൂടെയാണ് എന്നു മാത്രം

എല്ലാവരിൽ നിന്നും എല്ലാവരിലേയ്ക്കും
കരുണയുടെ ഉറവ പൊട്ടിപ്പുറപ്പെടാറില്ല

കരുണ നിറഞ്ഞവർ അനുഗ്രഹിതർ
ഒരു പരിധിക്കപ്പുറം കടന്നതിന് കാരുണ്യം

പ്രതീക്ഷിക്കേണ്ട ഒരു നോട്ടം പോലും കിട്ടില്ല
അതി കഠിനതയിലൂടെ കടക്കുന്നതിനെ

കാണാൻ കണ്ണുകൾക്ക് കഴിവില്ലതെന്നതോ
കാതുകൾക്ക് കേൾവി തീരേ  പോരെന്നതോ

കാലത്തിനും ശ്രദ്ധയില്ല കാലം കണക്കുകൂട്ടി
വരുമ്പോൾ എല്ലാം കഴിഞ്ഞ് നിശ്ചലതയിൽ

ഒടുങ്ങിയിരിക്കും കാലത്തിന്റെ കണക്കും വേഗതയും മനസ്സിന്റെ ചിന്തകൾക്കപ്പുറം

വേദനയുടെ തീച്ചൂളയിൽ പിടയുന്നവർല്ലോ കരുണതൻ കുളിർ തിരിച്ചറിയാൻ കഴിയൂ

ഉള്ളിൽ കരുണതൻ ഉറവ ഊറിടുന്നതല്ലകാര്യം കൈനീട്ടിടുബോൾ അർഹതയിലേക്ക്

തന്നെയായിരിക്കണം എന്നതാണ് കാര്യം
അതുതന്നെയാണ് കരുണയുടെ വിജയവും

തോളിൽ ഭാരവുമായി വീണു കിടക്കും താഴത്തു നിന്നും ചങ്ക് പൊട്ടിയ നിലവിളിയുടെ

മുഴക്കം തിരിച്ചറിഞ്ഞ് കേൾക്കും ചെവിയുടെ ഉടമയ്ക്കല്ലോ സത്യമായ കാരുണ്യ ഹൃദയം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക